June 04, 2026 |
Share on

വെടിക്കെട്ട് തുടങ്ങിവച്ച് യുവി; ആദ്യ ജയം ഹൈദരാബാദിന്

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തോല്‍പ്പിച്ചത് 35 റണ്‍സിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം എഡിഷന് കൊടിയുയര്‍ത്തി യുവരാജിന്റെ വെടിക്കെട്ട്. ഒപ്പം യുവിയുടെ ടീമും നിലവിലെ കിരീട ജേതാക്കളുമായ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് ആദ്യജയവും. തോറ്റത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്.

മൂന്നു സിക്‌സും ഏഴു ഫോറും അടക്കം 27 പന്തില്‍ യുവി 62 റണ്‍സ് നേടിയപ്പോള്‍ 52 റണ്‍സ് നേടിയ ഹെന്റിക്വസിന്റെയും 40 റണ്‍സ് എടുത്ത ധവാന്റെയും കൂടി ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 14 റണ്‍സിനു പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് 172 റണ്‍സിനു കളിയവസാനിപ്പിക്കേണ്ടി വന്നു. 32 റണ്‍സ് എടുത്ത ക്രിസ് ഗെയ്ല്‍ ആണ് അവരുടെ ടോപ് സ്‌കോറര്‍. ഹീഡ് 30 ഉം കേദാര്‍ ജാദവ് 31 ഉം റണ്‍സ് നേടി. മലയാളി താരം സച്ചിന്‍ ബേബി ഒരു റണ്‍സ് നേടി പുറത്തായി. ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സണ്‍ 22 റണ്‍സിനു പുറത്തായി. സണ്‍റൈസസിനു വേണ്ടി നെഹ്‌റയും റഷീദ് ഖാനും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

×