ക്രൂരമായ അക്രമത്തിന് വിധേയയായിട്ടും കുറ്റവാളിയെന്ന് മുദ്രകുത്തപ്പെട്ട ടോറി
ദുബായ് എയർലൈനിൽ ആക്രമിക്കപ്പെട്ട ഐറിഷ് യുവതിയായ ജീവനക്കാരിക്കെതിരെ കോടതി ആത്മഹത്യാക്കുറ്റം ചുമത്തി. അയർലൻഡിൽ നിന്നുള്ള 28 കാരിയായ ടോറി ടോവിക്കെതിരെയെയാണ് കോടതി ആത്മഹത്യാക്കുറ്റം ചുമത്തിയത്.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ ഫ്ലൈറ്റ് അറ്റൻഡൻ്റായി ജോലി ചെയ്യുന്ന ടോറി ടോവി ആക്രമിക്കപ്പെടുകയും, ആക്രമണത്തിൽ ഗുരുതരമായ മുറിവുകളും പരിക്കുകളും ഏൽക്കുകയും ചെയ്തിരുന്നു. പിന്നീട്, ടോറി ടോവിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ അവിടെ വച്ച് ആത്മഹത്യാശ്രമത്തിനും അമിതമായി മദ്യപിച്ചതിനും കേസെടുത്തതായി അറിയിക്കുകയായിരുന്നു. irish woman charged with attempting suicide
ടോറിയുടെ യാത്രാ വിലക്ക് നീക്കിയതായി, അയർലൻഡ് പ്രധാനമന്ത്രി സൈമൺ ഹാരിസ് വ്യക്തമാക്കിയിരുന്നു. ടോറി മടങ്ങി വരാൻ തയ്യാറായാലുടൻ എംബസി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുമെന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു.
ടോറി ടോവിയുടെ പാസ്‌പോർട്ട് തടഞ്ഞ് വച്ചിരിക്കുകയാണെന്നും അതിനാൽ അയർലണ്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും, ടോറിയെ സഹായിക്കുന്ന സിൻ ഫെയ്‌നിൻ്റെ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ് ചൊവ്വാഴ്ച ഐറിഷ് പാർലമെൻ്റിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയുണ്ടായ ഇടപെടലുകൾക്ക് ശേഷമാണ് ടോറിയുടെ യാത്രാ വിലക്ക് നീക്കിയത്.
കേസിൽ ഇടപെടാൻ തയ്യാറാണെന്ന് അയർലണ്ട് പ്രധാനമന്ത്രി സൈമൺ ഹാരിസ് മാധ്യമങ്ങളോട് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. കൂടാതെ, തനിക്ക് ടോറിയുടെ അവസ്ഥയെക്കുറിച്ച് മുമ്പ് അറിവില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’ അക്രമത്തിന് ഇരയായ ടോറി പലർക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിലൂടെയാണ് കടന്നുപോയത്. ക്രൂരമായി ആക്രമിക്കപ്പെട്ട, ഒരു യുവതി ആശുപത്രിയിൽ ഉണ്ടാകേണ്ടതിനു പകരമെത്തിയത് പോലീസ് സ്റ്റേഷനിലായിരുന്നു ‘ വെന്നും സൈമൺ ഹാരിസ് പറഞ്ഞു.
‘ ഡെപ്യൂട്ടി മേരി ലൂ മക്‌ഡൊണാൾഡ്, ടോറിയുടെ വിവരം എന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി, എനിക്ക് ഈ വിഷയത്തെ കുറിച്ച് അറിവില്ലായിരുന്നു. എന്നാൽ ഞാൻ സഹായിക്കാൻ തയ്യാറാണ്. വിഷമകരമായ ഈ സാഹചര്യത്തിൽ ടോറിയെ പിന്തുണയ്ക്കുന്നതിനായി മേരി ലൂവുമായി പ്രവർത്തിക്കും’ എന്നാണ് ജൂലൈ 9 ന് മേരി ലൂ മക്‌ഡൊണാൾഡിൻ്റെ ചോദ്യത്തോട് പ്രതികരിച്ച സൈമൺ ഹാരിസ് പറഞ്ഞത്.
അയർലണ്ടിൻ്റെ ഫോറിൻ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് ടോറിയുടെ കേസ് തങ്ങളുടെ പരിഗണയിലുണ്ടെന്നും, കോൺസുലാർ പിന്തുണയോടെ ടോറിയെ സഹായിക്കുകയാണെന്നും സ്കൈ ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. കൂടാതെ, കേസിന്റെ മറ്റ് വിശദാംശങ്ങൾ പങ്കുവെയ്ക്കാൻ സാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
‘ ടോറി വലിയൊരു വിഷമഘട്ടത്തിലാണ്. അവൾ റോസ്‌കോമൺ വനിതയാണ്, വീട്ടിലേക്ക് അവൾ വന്നേ മതിയാകു. 2023 ഏപ്രിലിൽ ദുബായിലേക്ക് താമസം മാറിയ ടോവി, അമ്മ കരോളിനോടൊപ്പം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.
ടോറിയുട കേസ് ജൂലൈ 18ന് കോടതി പരിഗണിക്കുമെന്ന് മേരി ലൂ മക്ഡൊണാൾഡ് പറഞ്ഞു
ടോറിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ഒഴിവാക്കാനും, യാത്രാ വിലക്ക് നീക്കാനും അമ്മ കരോളിനോടൊപ്പം തിരികെ അയർലാൻഡിലേക്ക് മടങ്ങാൻ അനുവദിക്കണെമെന്നുമാണ് തങ്ങളുടെ ആവശ്യമെന്ന് കുടുംബത്തെ പിന്തുണയ്ക്കുന്ന ഡിറ്റെയ്ൻഡ് ഇൻ ദുബായ് അഡ്വക്കസി ഗ്രൂപ്പിൻ്റെ സിഇഒ രാധ സ്റ്റെർലിംഗ് പറഞ്ഞിരുന്നു. ‘ ആത്മഹത്യ ശ്രമത്തിനും മദ്യപാനത്തിനുമാണ് ടോറിക്കെതിരെ കേസെടുത്തിരിക്കുന്നത്. വിചിത്രമായ വസ്തുതയെന്തെന്നാൽ രാജ്യത്ത് നിയമപരമായി മദ്യം ഉപയോഗിക്കുന്നതിന് യുഎഇ വലിയ വലിയ പബ്ലിക് റിലേഷൻസ് ശ്രമങ്ങൾ വഴി പ്രോത്സാഹിപ്പിക്കുമ്പോഴും, മദ്യപിക്കുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമാണ് ‘ എന്നും രാധ സ്റ്റെർലിംഗ് കൂട്ടിച്ചേർത്തു.
content summary; irish woman charged with ‘attempting suicide’ by Dubai court