വിറ്റാമിന്റെ അഭാവം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കാരണം ഇംഗ്ലണ്ടിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായതായി റിപ്പോർട്ട്. ഇരുമ്പിന്റെ അഭാവം മൂലം 2023-24 വര്‍ഷത്തില്‍ 191,924 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എന്‍എച്ച്എസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
2023-24 ൽ, വിറ്റാമിൻ ബി കുറവ് മൂലം 2,630 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. കേസുകളിൽ മുൻ വർഷത്തേക്കാൾ 15 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. എൻഎച്ച്എസ് ഡാറ്റ പ്രകാരം,1998-99 ലെ 836 കേസുകളേക്കാൾ നാലിരട്ടി കൂടുതലാണ് ഇപ്പോഴുള്ളത്. വിറ്റാമിന്‍ സി, കാല്‍സ്യം എന്നിവയുടെ കുറവുമായി പ്രവേശിപ്പിക്കപ്പെട്ട ആളുകളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇരുമ്പിന്റെ അപര്യാപ്തതകൊണ്ട് ഗര്‍ഭധാരണം, ആര്‍ത്തവം, ഇരുമ്പ് ആഗിരണം ചെയ്യാനുള്ള കഴിവില്ലായ്മ, എന്‍ഡോമെട്രിയോസിസ്, എന്നിവ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്.
486 ചികിത്സാ കോഴ്സുകളിൽ വിറ്റാമിൻ സി കുറവുള്ള ആളുകൾ ഉൾപ്പെട്ടതായി ഡാറ്റ കാണിക്കുന്നു, മുൻ വർഷം ഇത് 338 ആയിരുന്നു, അതേസമയം, 773 ൽ കാൽസ്യത്തിൻ്റെ അഭാവം 758 ആയി ഉയർന്നു.
ക്ഷീണം, ഊര്‍ജ്ജമില്ലായ്മ, ശ്വാസംമുട്ടല്‍, ഹൃദയമിടിപ്പിലുള്ള വര്‍ദ്ധനവ്, വിളറിയ ചര്‍മ്മം, തലവേദന എന്നിവയൊക്കെ അയണിന്റെ കുറവുകൊണ്ട് ഉണ്ടാകുന്ന ലക്ഷണങ്ങളാണ്. വിളര്‍ച്ചയിലേക്കും ന്യൂറോളജിക്കല്‍ ലക്ഷണങ്ങളിലേക്കും നയിക്കുന്നവയാണ് വിറ്റാമിന്‍ ബി12 ന്റെ കുറവ്. ശ്വസംമുട്ടല്‍, അല്ലെങ്കില്‍ വര്‍ദ്ധിച്ച ഹൃദയമിടിപ്പ്, തലവേദന, ദഹനക്കേട്, വിശപ്പില്ലായ്മ, ഹൃദയമിടിപ്പ്, കാഴ്ച പ്രശ്നങ്ങള്‍, ക്ഷീണം, വയറിളക്കം, വായില്‍ അള്‍സര്‍ എന്നിവയൊക്കെ വിറ്റമിന്‍ ബി 12 ന്റെ ലക്ഷണങ്ങളാണ്. മാംസം പ്രത്യേകിച്ച് ബീഫ്, പന്നിയിറച്ചി, ചിക്കന്‍, മത്സ്യം, കക്കയിറച്ചി, ഞണ്ട് തുടങ്ങിയ സമുദ്ര വിഭവങ്ങള്‍, പാല്‍, ചീസ്, തൈര് തുടങ്ങിയ പാലുത്പന്നങ്ങള്‍ വിറ്റാമിന്‍ ബി12 ന്റെ ഉറവിടങ്ങളാണ്.
Content summary:number of people being hospitalized due to vitamin deficiency is increasing