യമനിലെ ഹൂതികൾക്കെതിരായ യുദ്ധ തന്ത്രങ്ങൾ മാധ്യമപ്രവർത്തകർ ഉൾപ്പെടെ അംഗങ്ങളായിരിക്കുന്ന സിഗ്നൽ ചാറ്റ് ഗ്രൂപ്പിലൂടെ പുറത്ത് വന്നതിൽ തെറ്റ് പറ്റിയതായി ഏറ്റുപറഞ്ഞ് അമേരിക്കൻ ദേശീയ രഹസ്യാന്വേഷണ ഏജൻസി മേധാവി തുൾസി ഗബ്ബാർഡ്. അമേരിക്കയിലെ ദി അറ്റ്‌ലാന്റിക് മാഗസിന്റെ എഡിറ്റർ ജെഫ്രി ഗോൾഡ് ബെർഗിനെ ഉൾപ്പെടുത്തിയ ഗ്രൂപ്പിലാണ് സൈനിക രഹസ്യങ്ങൾ പങ്കുവച്ചത്.Tulsi Gabbard on US Signal leak scandal
ഈ ഗ്രൂപ്പിൽ തന്നെയും ചേർത്തതായി ജെഫ്രി വെളിപ്പെടുത്തിയതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. അതീവ രഹസ്യസ്വഭാവമുള്ള രേഖകളല്ല ചോർന്നതെന്ന് തുൾസി സെനറ്റുമാരെ അറിയിച്ചു. യുദ്ധത്തിനായി സഹായിക്കുന്ന ഉറവിടങ്ങളോ, തന്ത്രങ്ങളോ, സ്ഥലങ്ങളോ, യുദ്ധോപകരണങ്ങളോ സംബന്ധിച്ച് ഗ്രൂപ്പിൽ വിവരങ്ങൾ കൈമാറിയിട്ടില്ലെന്നും തുൾസി വ്യക്തമാക്കി.
എന്നാൽ ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാട്‌സ് രംഗത്തെത്തിയിരുന്നു. മാധ്യമപ്രവർത്തകനെ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയതിന് ഉത്തരവാദികൾ തന്റെ ജീവനക്കാരല്ലെന്നും താനാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ മാധ്യമപ്രവർത്തകർ ഗ്രൂപ്പിൽ അംഗമായതെങ്ങനെ എന്നതിനെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭ്യമല്ല. മൈക്ക് വാട്‌സാണ് തന്നെ ഗ്രൂപ്പിൽ അംഗമാകാൻ ക്ഷണിച്ചതെന്ന് ഗോൾഡ് ബെർഗ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ സംഭവം അത്ര ഗൗരവതരമല്ലെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വാട്‌സിന്റെ സഹായിയാണ് മാധ്യമപ്രവർത്തകരെ ഗ്രൂപ്പിൽ ചേർത്തതെന്നും നല്ല മനുഷ്യരായ വാട്‌സ് ഒരു പാഠം പഠിച്ചെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
സിഗ്നൽ ചോർച്ച അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ട്രംപ് ഭരണകൂടത്തോട് വിശദീകരണം ചോദിക്കണമെന്നും ആവിശ്യപ്പെട്ടുകൊണ്ട് മുൻ റിപ്പബ്ലിക്കൻ സെനറ്റേഴ്‌സ് കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. ശരിയായി കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ഇത് വലിയ രാഷ്ട്രീയ പ്രശ്‌നമായി മാറാൻ സാധ്യതയുണ്ടെന്നും അവർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സുരക്ഷാ വിഭാഗം ഒരുമിച്ച് പ്രവർത്തിക്കാതിരിക്കുമ്പോൾ എന്ത് സംഭവിക്കുന്നു എന്ന് ഇതിലൂടെ മനസിലാകുന്നു എന്ന് അലാസ്‌കയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ലിസ മുർക്കോവ്‌സ്‌കി വ്യക്തമാക്കി.
മുതിർന്ന ഉദ്യോഗരുടെ സിഗ്നൽ ഗ്രൂപ്പിൽ അബദ്ധത്തിൽ ഒരു മാധ്യമപ്രവർത്തകനെ ചേർത്തതിനെ തുടർന്നാണ് വിമർശനങ്ങൾക്ക് വഴി വച്ചത്. ജെ ഡി വാൻസ്, പീറ്റ് ഹെഗ്‌സെത്ത്, മാർക്കോ റൂബിയോ തുടങ്ങിയ ഉന്നതരായ വ്യക്തികളുടെ ചാറ്റ് യെമനിനായുള്ള തന്ത്ര പ്രധാനമായ സൈനിക പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു.
ബുധനാഴ്ച്ച ദി അറ്റലാന്റിക് യമൻ ആക്രമണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന സന്ദേശങ്ങൾ ഗ്രൂപ്പിൽ വന്നിരുന്നു. അതിൽ ആക്രമണത്തിന്റെ ലക്ഷ്യങ്ങൾ. വിവരങ്ങൾ, കാലാവസ്ഥ എന്നിവയും ഉൾപ്പെട്ടിരുന്നു.
മുതിർന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയിരുന്നു. ഇതിനിടെയാണ് രഹ്യങ്ങൾ ചോർന്നതായി തുൾസി ഏറ്റുപറഞ്ഞത്. സംഭവത്തിൽ റിപ്പബ്ലിക്കൻ പാർട്ടി അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്.
രഹസ്യാന്വേഷണ വിഭാഗം ഡയറക്ടർ തുൾസി ഗബ്ബാർഡ് എന്നിവരുൾപ്പെടെ 18 ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ ചാറ്റിലാണ് ജെഫ്രിയെ ഉൾപ്പെടുത്തിയത്. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേശകനായ മൈക്ക് വാട്‌സാണ് മാർച്ച് 11ന് തനിക്ക് ഗ്രൂപ്പിലേക്കുള്ള ക്ഷണം അയച്ചതെന്ന് ജെഫ്രി വ്യക്തമാക്കി.
ഇതേപ്പറ്റി തനിക്കൊന്നും അറിയില്ലെന്ന് ആദ്യം പറഞ്ഞ ട്രംപ് പിന്നീട് സംഭവത്തെ തമാശയാക്കി തള്ളിക്കളയുകയായിരുന്നു. ആരും ഗ്രൂപ്പ് ചാറ്റിലൂടെ യുദ്ധത്തിന്റെ വിവരങ്ങൾ പങ്കുവച്ചിട്ടില്ലെന്നും ജെഫ്രി വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു ഹെഗ് സെത്തിന്റെ പ്രതികരണം.
യുഎസിലെ ചാരവൃത്തി നിയമപ്രകാരം ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാതെയാണെങ്കിലും പുറത്തേക്ക് പോകുന്നത് ക്രിമിനൽക്കുറ്റമാണ്. ഹിലരി ക്ലിൻ്റൺ ഔദ്യോഗിക സംഭാഷണങ്ങൾക്കായി സ്വകാര്യ ഇ-മെയിൽ ഉപയോഗിച്ചത് 2016-ൽ വലിയ വിവാദങ്ങൾക്കും ഹിലരിക്കെതിരേ ക്രിമിനൽ അന്വേഷണം പ്രഖ്യാപിക്കുന്നതിനും കാരണമായിരുന്നു. 1974-ൽ പ്രസിഡൻ്റ് റിച്ചാർഡ് നിക്‌സണിൻ്റെ രാജിയിലേക്ക് നയിച്ച ‘വാട്ടർഗേറ്റ്’ അഴിമതിക്ക് ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി’ എന്നാണ് ട്രംപ് അതിനെ വിശേഷിപ്പിച്ചത്.Tulsi Gabbard on US Signal leak scandal
content summary; It was a mistake says Tulsi Gabbard; Donald Trump’s officials were grilled over the leaked U.S. military plan on Signal