June 04, 2026 |

‘ എൽജിബിടിക്യു, ഗർഭച്ഛിദ്രം’ ജി 7 നിൽ നിന്ന് ഒഴിവാക്കിയോ ?

മാർപാപ്പയുടെ പേരിലുള്ള വാർത്തകൾ തള്ളി ഇറ്റലി

ഇറ്റലിയിലെ പുഗ്ലിയയിൽ നടന്ന ജി 7 ഉച്ചകോടിയുടെ അന്തിമ പ്രസ്താവനയിൽ നിന്ന് ഗർഭച്ഛിദ്രത്തെയും എൽജിബിടിക്യൂ അവകാശങ്ങളെയും കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്തിട്ടില്ലെന്ന് ഇറ്റലിയിലെ  വലതുപക്ഷ സർക്കാർ. g7 summit 

കഴിഞ്ഞ വർഷം ജപ്പാനിൽ നടന്ന ജി 7 ഉച്ചകോടിയുടെ അന്തിമ പ്രഖ്യാപനത്തിൽ വിഷയം ഉൾപ്പെടുത്തിയിരുന്നെങ്കിലും, എൽജിബിടിക്യു കമ്മ്യൂണിറ്റിയുടെ ‘ ലിംഗ സ്വത്വവും ലൈംഗിക ആഭിമുഖ്യവും’ സംരക്ഷിക്കുന്നതിനെക്കുറിച്ച് ജൂൺ 14 വെള്ളിയാഴ്ച പുറത്തിറക്കിയ പ്രഖ്യാപനത്തിൽ പരാമർശിച്ചിട്ടില്ല.  ലൈംഗിക, പ്രത്യുൽപാദന ആരോഗ്യ സേവനങ്ങളും അവകാശങ്ങളും ഉൾപ്പെടെ സ്ത്രീകൾക്ക് വേണ്ട, ആരോഗ്യ പരിരക്ഷ നൽകുമെന്ന പ്രഖ്യാപനത്തിൽ നിന്ന് ഗർഭച്ഛിദ്രം ഒഴിവാക്കി. കഴിഞ്ഞ വർഷം നടന്ന, ജി 7 ഉച്ചകോടിയിൽ ‘ സുരക്ഷിതവും നിയമപരവുമായ ഗർഭച്ഛിദ്രം ‘ അഭിസംബോധന ചെയ്യുമെന്ന് നേതാക്കൾ പ്രത്യേകം വാഗ്ദാനം ചെയ്തിരുന്നതാണ്.

ഫ്രാൻസിസ് മാർപാപ്പ ഉച്ചകോടിയിൽ പങ്കെടുത്തതുകൊണ്ടാകാം എൽജിബിടിക്യു കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്തതെന്ന് അമേരിക്കൻ വാർത്താ ചാനലായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും, എൽജിബിടിക്യു, ഗർഭച്ഛിദ്രം എന്നീ വിഷയങ്ങളിൽ ഫ്രാൻസിസ് മാർപ്പാപ്പയുമായി സമാന അഭിപ്രായം പങ്കിടുന്ന വ്യക്തിയാണ്. ഇതാദ്യമായാണ് ഒരു മാർപാപ്പ ജി7 യോഗത്തിൽ സംസാരിക്കുന്നത്. എന്നാൽ, ജി7 പ്രസ്താവനയിൽ നിന്ന് എൽജിബിടിക്യു അവകാശങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്തുവെന്ന ബ്ലൂംബെർഗ് നൽകിയ വാർത്ത തെറ്റാണെന്ന് മെലോണിയുടെ ഓഫീസ് അറിയിച്ചു.

മെലോണിയും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള തർക്കത്തെ തുടർന്നായിരുന്നു ആരോപണം. ജി 7 ൻ്റെ അവസാനത്തിലെ “സുരക്ഷിതവും നിയമപരവുമായ” ഗർഭച്ഛിദ്രങ്ങളെക്കുറിച്ചുള്ള പരാമർശം ഒഴിവാക്കിയെന്ന ആരോപണങ്ങൾ , ജോർജിയ മെലോണിയുടെ ഓഫീസ് വൃത്തങ്ങൾ നിഷേധിച്ചു. കൂടാതെ, പ്രഖ്യാപനം ഇപ്പോഴും ചർച്ചയിലാണെന്നും അന്തിമ രേഖയിൽ ഈ ചർച്ചകളിൽ സമ്മതിച്ച കാര്യങ്ങൾ ഉൾപ്പെടുത്തുമെന്നും വ്യക്തമാക്കി.

പരാമർശം നീക്കം ചെയ്തതിൽ താൻ ഖേദിക്കുന്നുവെന്ന് ഇമ്മാനുവൽ മാക്രോൺ പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.  രാജ്യം ഒരേ കാഴ്ചപ്പാടുകളല്ല പങ്കിടുന്നത്. ഫ്രാൻസിന് സ്ത്രീകൾക്കും പുരുഷന്മാർക്കും സമത്വം വേണമെന്ന കാഴ്ചപ്പാടാണ്, പക്ഷേ
രാഷ്ട്രീയത്തിലെ എല്ലാവരും ഈ കാഴ്ചപ്പാടിനോട് യോജിക്കുന്നില്ല എന്നും ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാക്രോൺ ജി 7 ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് ജോർജിയ മെലോണി ഈ വാർത്തകളോട് പ്രതികരിച്ചത്. യൂറോപ്യൻ തെരഞ്ഞെടുപ്പിൽ ഫ്രാൻസിലെ തീവ്ര വലതുപക്ഷ പാർട്ടിക്ക് പിന്തുണ വർധിച്ചതിനെ തുടർന്നാണ് മക്രോൺ പെട്ടെന്നുള്ള തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തത് എന്നും ജോർജിയ മെലോണി പറഞ്ഞു.

2021 ഒക്ടോബറിൽ അധികാരത്തിൽ വന്നതിനുശേഷം, ജോർജിയ മെലോണിയുടെ സർക്കാർ എൽജിബിടിക്യു കമ്മ്യൂണിറ്റിയെ ലക്ഷ്യമിട്ടുള്ള നയങ്ങൾ നടപ്പാക്കിയിട്ടുണ്ട്. സ്വവർഗ അനുരാഗികൾ രക്ഷിതാക്കളാകുന്നതും ഗർഭഛിദ്രം തുടങ്ങിയ വിഷയങ്ങളിൽ കർശനമായ പല നിയന്ത്രണങ്ങളും നടപ്പാക്കിയിട്ടുണ്ട്.

മെയ് തുടക്കത്തിൽ, ഇറ്റലിയിലെ ജനനനിരക്ക് കുറയുന്നതിനെക്കുറിച്ചും ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള സർക്കാരിൻ്റെ നിലപാടിനെക്കുറിച്ചും ചർച്ച ചെയ്യുന്ന യോഗത്തിനിടെ വിദ്യാർത്ഥികളിൽ നിന്ന് പ്രതിഷേധം നേരിട്ടതിനെ തുടർന്ന് ജോർജിയ മെലോണി ഇറ്റാലിയൻ കുടുംബ ക്ഷേമ മന്ത്രി യൂജീനിയ റോസെല്ലയെ ശക്തമായി പിന്തുണച്ചിരുന്നു.

 

content summary : Italy denies removing LGBTQ and abortion references from G7 declaration

Tags:

Leave a Reply

Your email address will not be published. Required fields are marked *

×