സ്വാതന്ത്രദിനത്തിൽ ആശംസ നേർന്നതിനെ വിമർശിച്ച യുവാവിന് മറുപടിയുമായി മുതിർന്ന എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ. സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട ആശംസ അറിയിച്ചുകൊണ്ട് ജാവേദ് അക്തർ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിനെതിരെ വിമർശനവുമായാണ് യുവാവ് രംഗത്തു വന്നത്. എന്നാൽ തന്റെ പതിവ് രീതിയിൽ വിമർശകന്റെ വായടപ്പിക്കാൻ ജാവേദ് അക്തറിന് കഴിഞ്ഞു.
എല്ലാ സഹോദരി സഹോദരന്മാർക്കും സ്വാതന്ത്ര്യദിനാശംസകൾ. സ്വാതന്ത്ര്യം ആരും നമുക്ക് പാത്രത്തിൽ വച്ചു നീട്ടിയതെല്ലെന്ന് നാം ഓർക്കണം. സ്വാതന്ത്ര്യത്തിനായി പോരാടിയവരേയും തടവിൽ കിടക്കേണ്ടി വന്നവരേയും തടവുശിക്ഷ്ഷ അനുഭവിക്കേണ്ടി വന്നവരേയും നാം ഓർക്കണം. ഈ അമൂല്യമായ സമ്മാനത്തെ നാം ഒരിക്കലും കൈവിടരുതെന്നും ജാവേദ് അക്തർ എക്സിൽ കുറിച്ചു.
ഈ ആശംസയ്ക്ക് കീഴെയാണ് പരിഹാസവുമായി യുവാവ് എത്തിയത്. താങ്കളുടെ സ്വാതന്ത്ര്യദിനം ആഗസ്റ്റ് 14ന് അല്ലേ എന്നായിരുന്നു യുവാവിന്റെ കമന്റ്. പാകിസ്ഥാനിലെ സ്വാതന്ത്ര്യദിനത്തെക്കുറിച്ച് ആയിരുന്നു യുവാവിന്റെ പരാമർശത്തിൽ സൂചിപ്പിച്ചിരുന്നത്.
മോനേ… നിന്റെ അച്ഛനും മുത്തച്ഛനും ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോൾ, എന്റെ അച്ഛനും മുത്തച്ഛനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി കാലാപാനിയിൽ കിടന്ന് മരിക്കുകയായിരുന്നു എന്നാണ് ജാവേദ് അക്തർ യുവാവിന്റെ പരിഹാസത്തിന് നൽകിയ മറുപടി. നിരവധി പേരാണ് ജാവേദ് അക്തറിന് പിന്തുണയുമായി എത്തിയത്. മുമ്പും സമാനമായ രീതിയിലുള്ള പല ആക്രമണങ്ങളും ജാവേദ് അക്തറിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അത്തരക്കാർക്കെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ട് പോവുകയാണ് ജാവേദ് അക്തർ.
സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ചരിത്രമുണ്ട് ജാവേദ് അക്തറിന്റെ വേരുകൾക്ക്. അതാണ് പലപ്പോഴും വിമർശനങ്ങൾക്ക് വഴിവയ്ക്കുന്നത്. ജാവേദ് അക്തറിന്റെ മുതുമുത്തച്ഛൻ ഫസൽ ഇ ഹഖ് ഹൈറാബാദി സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. ബ്രിട്ടീഷ് സാമ്ര്യജ്യത്വത്തിനെതിരെ പോരാടിയ ഫസൽ ഇ ഹഖ് ഹൈറാബാദിയെ ആൻഡമാനിലെ ജയിലിൽ അടച്ചിരുന്നു.
content summary: Javed Akhtar hits back at troll who called him a traitor and told him to celebrate Pakistan’s Independence Day