December 13, 2024 |
Share on

ജാര്‍ഖണ്ഡില്‍ വിധി നിര്‍ണയത്തിന്റെ ഒന്നാംഘട്ടം

43 മണ്ഡലങ്ങളിലേക്കാണ് ബുധനാഴ്ച്ച വോട്ടെടുപ്പ് നടക്കുന്നത്

ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ച്. 81 അംഗ സഭയിലേക്കാണ് വോട്ടെടുപ്പ്. ഒന്നാം ഘട്ടത്തില്‍ 43 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 17 സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലും 20 സീറ്റുകള്‍ ഷെഡ്യൂള്‍ഡ് ട്രൈബ് വിഭാഗത്തിലും 6 സീറ്റുകള്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തിലുമാണ്. ശേഷിക്കുന്ന 38 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് നവംബര്‍ 20 ന് നടക്കുന്ന രണ്ടാംഘട്ടത്തില്‍ നടക്കും.

31 നിയോജക മണ്ഡലങ്ങളിലെ 950 പോളിംഗ് ബൂത്തുകള്‍ പ്രശ്‌നബാധിതമായി കണ്ട് കനത്ത സുരക്ഷയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച്ച രാവിലെ 5.30 നടത്തിയ പരീക്ഷണ വോട്ടെടുപ്പോടെയാണ് പോളിംഗ് നടപടികള്‍ തുടങ്ങിയത്. രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് അഞ്ചു മണിവരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. അതേസമയം പ്രശ്‌നബാധിതമെന്നു കണ്ടെത്തിയിരിക്കുന്ന പോളിംഗ് ബൂത്തുകളില്‍ ഒരു മണിക്കൂര്‍ നേരത്തെയാക്കി വൈകിട്ട് നാല് മണിക്ക് വോട്ടെടുപ്പ് അവസാനിപ്പിക്കും.

ഒന്നാം ഘട്ടത്തിലെ 43 സീറ്റുകളിലേക്കായി മൊത്തം 638 സ്ഥാനാര്‍ത്ഥികളാണ് ജാര്‍ഖണ്ഡ് നിയമസഭയിലെത്താന്‍ ജനവിധി തേടുന്നത്. ഇതില്‍ 73 പേര്‍ മാത്രമാണ് വനിത സ്ഥാനാര്‍ത്ഥികളായി ഉള്ളത്. 2019 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം) 30 സീറ്റുകള്‍ 30 സീറ്റുകള്‍ നേടിയിരുന്നു. ബിജെപി 25 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ 16 സീറ്റുകളാണ് കോണ്‍ഗ്രസ് പിടിച്ചത്. തെരഞ്ഞെടുപ്പിനുശേഷം ജെഎംഎം,കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതദള്‍ എന്നിവര്‍ ചേര്‍ന്ന് ഒരു സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. ജെഎംഎമ്മിന്റെ ഹേമന്ദ് സോറന്‍ മുഖ്യമന്ത്രിയായി.

വോട്ടെടുപ്പ് സുഖമമായി നടക്കാനും വോട്ടര്‍മാര്‍ക്ക് അസകൗര്യങ്ങള്‍ ഉണ്ടാകാതിരിക്കാനും വേണ്ടിയുള്ള എല്ലാ സഞ്ജ്ജീകരണങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നാണ് റാഞ്ചി നിയമസഭ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫിസര്‍ ഉത്കര്‍ഷ് കുമാര്‍ അറിയിച്ചിട്ടുള്ളത്. കുടിവെള്ളം, ശുചിമുറി സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഓരോ പോളിംഗ് സ്‌റ്റേഷനിലും ലൈവ് വെബ്കാസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിആര്‍പിഎഫ് ഉള്‍പ്പെടെയുള്ള സുരക്ഷ സേനകളെ പോളിംഗ് സ്‌റ്റേഷനുകളില്‍ വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കുമെന്നാണ് ഉത്കര്‍ഷ് കുമാര്‍ അറിയിച്ചിരിക്കുന്നത്.

ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞു കയറ്റക്കാരെയെല്ലാം പുറത്താക്കും യൂണിയന്‍ സിവില്‍ കോഡ്(യുസിസി) നടപ്പാക്കും തുടങ്ങി 25 ഇന വാഗ്ദാനങ്ങളാണ് ഇത്തവണ ബിജെപി ജനങ്ങള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്നത്.

ഭരണകക്ഷിയായ ജെഎംഎമ്മിന്റെ പ്രധാന വാഗ്ദാനം സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണമാണ്. വിദ്യാഭ്യാസം, കൃഷി, ആദിവാസി അവകാശങ്ങള്‍ തുടങ്ങിയ പ്രധാന മേഖലകളില്‍ കൂടുതല്‍ വികസനവും ഇടപെടലും ജെഎംഎം വാഗ്ദാനം ചെയ്യുന്നു. 250 യൂണിറ്റ് സൗജന്യ വൈദ്യുതിയാണ് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നത്. ജാതി സെന്‍സസ് നടപ്പാക്കുമെന്നതാണ് പാര്‍ട്ടിയുടെ മറ്റൊരു വാഗ്ദാനം. അധികാരത്തില്‍ വന്നാല്‍ ഒരു വര്‍ഷം കൊണ്ട് എല്ലാ സര്‍ക്കാര്‍ ഒഴിവുകളും നികത്തുമെന്നും പാര്‍ട്ടി പറയുന്നു. ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെട്ടവരാണ് കോണ്‍ഗ്രസും ജെഎംഎമ്മും. അതുപോലെ, മത്സര രംഗത്തുള്ള സിപിഐ(എംഎല്‍) ആര്‍ജെഡി എന്നീ പാര്‍ട്ടികളും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്.  Jharkhand Assembly Elections 2024: Voting Begins in First Phase

Content Summary; Jharkhand Assembly Elections 2024: Voting Begins in First Phase

×