June 07, 2026 |
Share on

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ യുവാവ് വീട്ടില്‍ക്കയറി വെട്ടിക്കൊന്നു

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ യുവാവ് വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കോയമ്പത്തൂര്‍ സ്വദേശിനിയായ എസ് ധന്യയെന്ന 23കാരിയാണ് വെട്ടേറ്റ് മരിച്ചത്. കോയമ്പത്തൂരിലെ ഒരു മില്ലില്‍ ജോലിക്കാരനായ സഹീര്‍ എന്ന യുവാവാണ് ധന്യയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയത്. പിന്നീട് വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ ഇയാളെ പാലക്കാട് ഒരു ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. യുവാവിനെ ധന്യയുടെ കുടുംബത്തിന് ഒരു വര്‍ഷത്തോളമായി പരിചയമുണ്ടെന്നും നേരത്തെ വിവാഹം നിശ്ചയിച്ച ധന്യയോട് ഇയാള്‍ പലവട്ടം പ്രണയാഭ്യര്‍ഥനകള്‍ നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രണയാഭ്യര്‍ഥന നിരസിച്ചതാകാം കൊലപാതകത്തിന് […]

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ യുവാവ് വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കോയമ്പത്തൂര്‍ സ്വദേശിനിയായ എസ് ധന്യയെന്ന 23കാരിയാണ് വെട്ടേറ്റ് മരിച്ചത്. കോയമ്പത്തൂരിലെ ഒരു മില്ലില്‍ ജോലിക്കാരനായ സഹീര്‍ എന്ന യുവാവാണ് ധന്യയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയത്. പിന്നീട് വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ ഇയാളെ പാലക്കാട് ഒരു ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

യുവാവിനെ ധന്യയുടെ കുടുംബത്തിന് ഒരു വര്‍ഷത്തോളമായി പരിചയമുണ്ടെന്നും നേരത്തെ വിവാഹം നിശ്ചയിച്ച ധന്യയോട് ഇയാള്‍ പലവട്ടം പ്രണയാഭ്യര്‍ഥനകള്‍ നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രണയാഭ്യര്‍ഥന നിരസിച്ചതാകാം കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.

മാതാപിതാക്കള്‍ പുറത്തുപോയ സമയത്താണ് യുവാവ് വീട്ടില്‍ അതിക്രമിച്ചുകയറി അരിവാള്‍ ഉപയോഗിച്ച് ധന്യയെ വെട്ടിക്കൊലപ്പെടുത്തിയത്. യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×