UPDATES

വിദേശം

ഇന്ത്യക്ക് പിഴച്ച ശ്രീലങ്കന്‍ ഇടപെടലുകള്‍

‘ നിശബ്ദ അട്ടിമറി’ തുറന്നു കാണിക്കുന്ന ചില ചരിത്ര സത്യങ്ങള്‍

                       

പ്രമുഖ അന്വേഷണാത്മക ജേണലിസ്റ്റും എഴുത്തുകാരനുമായ ജോസി ജോസഫിന്റെ രണ്ടാമത്തെ പുസ്തകമായ ‘ദ സൈലന്റ് കൂ, എ ഹിസ്റ്ററി ഓഫ് ഇന്ത്യാസ് ഡീപ് സ്റ്റേറ്റ്’-ന്റെ മലയാള വിവര്‍ത്തനമാണ് അഴിമുഖം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘നിശബ്ദ അട്ടിമറി; ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന രഹസ്യ സംഘങ്ങളുടെ ചരിത്രം’. പുസ്തകംആവശ്യമുള്ളവര്‍ ഈ ലിങ്ക് ഉപയോഗിക്കുക;   https://pages.razorpay.com/pl_MLZ7awv235fc7s/view

കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാക്ക് കടലിടുക്കിലെ 285 ഏക്കര്‍ വിസ്തൃതിയുള്ള ജനവാസമില്ലാത്ത മേഖലയായ കച്ചത്തീവ്, ഇന്ത്യയുടേതായിരുന്നു. തമിഴ് നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ദ്വീപിലേക്ക് പ്രവേശനമുണ്ടായിരുന്നു . 1974-ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യ കച്ചത്തീവിനു മേലുള്ള അവകാശവാദം ഉപേക്ഷിച്ച് ഇന്തോ-ശ്രീലങ്കന്‍ മാരിടൈം കരാറില്‍ ഒപ്പുവെച്ചു. ഇതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് ശ്രീലങ്ക പ്രവേശനം നിഷേധിച്ചു. കച്ചത്തീവ് ദ്വീപില്‍ അതിക്രമിച്ചു കയറിയെന്ന പേരില്‍ ശ്രീലങ്കയിലെ സൈനികര്‍ നിരവധി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഇതിനോടകം കൊന്നൊടുക്കി. തമിഴ്‌നാടുമായി ശ്രീലങ്കക്ക് കച്ചീത്തിവ് ദ്വീപിന്റെ അധികാരത്തെ ചൊല്ലി മാത്രമല്ല തര്‍ക്കമുണ്ടായിരുന്നത്. അതിനുമപ്പുറം ഇരു രാജ്യങ്ങളിലെയും പല സുപ്രധാന സംഭവങ്ങള്‍ക്കും, പച്ചയായ കുറെയധികം മനുഷ്യരുടെയും വ്യഥയിലേക്ക് കൂടി നീങ്ങിയ ചരിത്രവുമുണ്ട്. ഈ വിഷയത്തെ ആഴത്തില്‍ വിശദീകരിക്കുന്നുണ്ട് ജോസി ജോസഫ് എഴുതിയ ‘നിശബ്ദ അട്ടിമറി’ എന്ന പുസ്തകം. ഇന്ത്യയിലെ മുന്‍ നിര അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ജോസി ജോസഫ് കണ്ടെത്തിയ തെളിവുകളാണ് പുസ്തകത്തില്‍ ‘ നമ്മുടെ സ്വന്തം കുട്ടികള്‍’ എന്ന ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീലങ്കയില്‍ ഇന്ത്യക്ക് സംഭവിച്ച പിഴവുകള്‍ തുറന്നു കാട്ടുകയാണ് ജോസി ജോസഫ്. പുസ്തകത്തില്‍ നിന്നുള്ള ചില പ്രസക്തഭാഗങ്ങളാണ് താഴെ കൊടുക്കുന്നത്:

“ശ്രീലങ്കയിലെ തമിഴ് അസ്വസ്ഥതകൾക്ക് നീണ്ട ചരിത്രമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ആദ്യ കാലത്ത്, പ്രൊട്ടസ്റ്റൻ്റ് പാതിരിമാർക്കെതിരെ നടന്ന തമിഴ് ഹിന്ദു ചെറുത്ത് നിൽപ്പുകളിൽ തന്നെ, ഈ സമുദായത്തിന്റെ ദേശീയതാ വികാരത്തിൻ്റെ വിത്ത് പാകിയതാണ്. 1948-ൽ ശ്രീലങ്ക സ്വതന്ത്രമായതിന് ശേഷം, ഒരേയൊരു ദേശീയ ഭാഷയായി സിംഹളയെ പ്രഖ്യാപിക്കുന്നതടക്കമുള്ള പ്രകോപനപരമായ ഭൂരിപക്ഷവാദം രാജ്യം സ്വീകരിച്ചതോടെ ഈ തമിഴ് ദേശീയതാ വികാരത്തിന് കൂടുതൽ ദൃഢവും സംയോജിതവുമായ രൂപം കൈവന്നു. 1970 കളിലെ സർക്കാർ ജോലികളിലും ഉന്നത വിദ്യാഭ്യാസത്തിലും തമിഴരോട് വിവേചനം പുലർത്തുന്ന നയങ്ങൾ തമിഴ് ദേശീയതയെ കൂടുതൽ വിനാശകരമായ രൂപത്തിലേയ്ക്ക് തള്ളിവിട്ടു.

സാഹചര്യങ്ങൾ വഷളായതോടെ തമിഴ് തീവ്രവാദത്തിന് തന്ത്രപരമായ പിന്തുണ നൽകാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തീരുമാനിച്ചു. സിംഹളർ നിയന്ത്രിക്കുന്ന ഭരണത്തിൻ്റെ ഭൂരിപക്ഷവാദത്തെ ചെറുത്ത് നിൽക്കാൻ തമിഴരെ ഇന്ത്യ സായുധരാക്കുകയായിരുന്നോ? അതോ ശ്രീലങ്കയ്ക്കകത്ത് തമിഴ് മാതൃരാജ്യം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നോ? അതിന്റെ ലക്ഷ്യങ്ങളുടെ കാര്യത്തിൽ സ്ഥിരീകരണങ്ങളൊന്നുമില്ല, ഇപ്പോഴും തന്ത്രങ്ങളെ കുറിച്ചും വിശ്വസനീയമായ തെളിവുകളോന്നുമി ല്ല. 1980-81 മുതൽ റോ വഴി തമിഴ് പ്രവർത്തകർക്ക് ഇന്ത്യ സൈനിക വും അല്ലാത്തതുമായ സഹായങ്ങൾ എത്തിക്കാനാരംഭിച്ചു. 1983-ൽ ഇ ന്ത്യയിലുടനീളം, ഡെറാഡൂണിലെ ചക്രാട്ട മുതൽ തമിഴ്നാട്ടിലെ സി. രുമല വരെയുള്ള സ്ഥലങ്ങളിൽ, മൂന്ന് ഡസൻ പരിശീലന ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം സ്ഥ രീകരിക്കുന്നത്. ഏറ്റവും വിശ്വസനീയമായ കേന്ദ്രങ്ങൾ കണക്കാക്കു ന്നത്. ഏതാണ്ട് നൂറോളം വനിതാ തീവ്രവാദികളടക്കം എൽ.റ്റി.റ്റി.ഇതു ടെ അയ്യായിരത്തോളം സുപ്രധാന അംഗങ്ങൾ -മുഴുവൻ നേതൃനിര അടക്കം- പരിശീലിക്കപ്പെട്ടത് ഇന്ത്യയിലാണ് എന്നാണ്.

വർഷങ്ങൾക്ക് ശേഷം എൽ.റ്റി.റ്റി.ഇയെ സായുധവത്കരിക്കുക എന്ന ഇന്ത്യയുടെ നയത്തിന് കൂടുതൽ വിശ്വസനീയ തെളിവുകൾ പുറത്ത് വന്നു. രാജീവ് ഗാന്ധിയുടെ കൊലപാതകം അന്വേഷിച്ച ജെയ്ൻ കമ്മീഷൻ അടക്കം ധാരാളം ഉദ്യോഗസ്ഥർ പലകാലങ്ങളിലായി ഈ കാര്യങ്ങൾ രേഖപ്പെടുത്തി. (12) നീന ഗോപാലിനെ പോലുള്ള എഴുത്തുകാർ ബംഗ്ലാദേശിലേയും ശ്രീലങ്കയിലേയും സാഹചര്യങ്ങൾ താരതമ്യപ്പെടുത്തി. (13) ഇരു രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് അഭയാർത്ഥികൾ ഇന്ത്യയിലേയ്ക്ക് ഒഴുകാൻ ആരംഭിച്ചു. ഇരുരാജ്യങ്ങളിലേയും സായുധ മുന്നേറ്റങ്ങളെ ഒരു തന്ത്രമെന്ന നിലയിൽ ഇന്ത്യ പരിപാലിച്ച് വളർത്തി. ഇലം, സ്വതന്ത്ര തമിഴ് ദേശം, സ്ഥാപിക്കാൻ ചൂരുങ്ങിയത് 38 തീവ്രവാദ സംഘങ്ങൾ പോരടിക്കുന്നുണ്ടായിരുന്നു. പക്ഷേ എൺപതുകളുടെ പകുതിയായപ്പോഴേയ്ക്കും രണ്ടെണ്ണം മാത്രമായിരുന്നു സജീവമായിരുന്നത്-എൽ.റ്റി.റ്റി.ഇയും ഇആർഐസും (ഇലം റെവല്യൂഷനറി ഓർഗനൈസേഷൻ ഓഫ് സ്റ്റുഡൻ്റ്സ്). മിതവാദികളാ യ ജനാധിപത്യ തമിഴ് സംഘടനകൾക്ക് നൽകിയിരുന്ന വാഗ്ദാനങ്ങൾ പോലും പാലിക്കാൻ ശ്രീലങ്കൻ സർക്കാർ പരാജയപ്പെട്ടതോടെ ഈ രണ്ട് കൂട്ടരുടേയും പ്രധാന്യം വളരെ വർദ്ധിച്ചു. 1986 അവസാനമായപ്പോഴേയ്ക്കും ശ്രീലങ്കയിലെ തമിഴ് സ്വാധീന പ്രദേശങ്ങളിൽ നിന്ന് 15,000 മുതൽ 17,000 വരെയുള്ള സായുധരായ യുവാക്കൾ പ്രവർത്തിക്കാൻ ആരംഭിച്ചിരുന്നുവെന്നാണ് ജെ.എൻ.ദീക്ഷിത് പറഞ്ഞത്.

അധികാരത്തിലെത്തി മാസങ്ങൾക്ക് ശേഷം, 1985-ൽ, രാജീവ് ഗാന്ധി തമിഴ് തീവ്രവാദികൾക്കുള്ള മുഴുവൻ സഹായവും അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഏതെങ്കിലും ഒരു പക്ഷത്തിന് വേണ്ടി നിലകൊള്ളുന്നവർ എന്നതിൽ നിന്ന് സമാധാനത്തിനായി ശ്രമിക്കുന്ന ഇടനിലക്കാർ എന്ന് ഇന്ത്യയുടെ പങ്ക് മാറ്റണം എന്നതായിരുന്നു അദ്ദേഹത്തിൻറെ ആഗ്രഹം കാര്യങ്ങൾ അങ്ങനെയായിരിക്കേ തന്നെ 1986 അവസാനം എൽ.റ്റി.റ്റി.ഇ പ്രചരണ രേഖകളിൽ പുരാതന ചോള സാമ്രാജ്യത്തിന്റെ അലയൊലികൾ മുഴങ്ങുന്ന തരത്തിൽ ‘വിശാല തമിഴ് ഇല’ത്തിനുള്ള ആഹ്വാനം മുഴങ്ങി. ശ്രീലങ്കയുടെ വടക്ക് കിഴക്കൻ പ്രവിശ്യകൾ, തെക്ക് കിഴക്കൻ ഏഷ്യയിലേയും മൗറീഷ്യസിലേയും തമിഴ് സ്വാധീന പ്രദേശങ്ങൾ, തമിഴ്‌നാട് എന്നിവയടങ്ങിയതായിരുന്നു അത്. ഈ സംഘം ഹമാസ് തുടങ്ങിയ പലസ്‌തീൻ സംഘടനകൾക്കൊപ്പം തങ്ങളുടെ സേനാംഗങ്ങളെ ലിബിയ, ലെബനൻ, സിറിയ എന്നിവടങ്ങളിൽ പരി ശീലനത്തിനയ്ക്കാൻ ആരംഭിച്ചു. ഒരു സമയത്ത് ശ്രീലങ്കൻ സൈനികർ പരിശീലനം നടത്തുന്ന, ഇസ്രായേലി മൊസാദിൻ്റെ ഇടത്ത് തന്നെ, എൽ.റ്റി.റ്റി.ഇ സേനാംഗങ്ങളും പരിശീലനം നടത്തിയിരുന്നു.

ശ്രീലങ്കൻ സേനയും എൽ.റ്റി.റ്റി.ഇയും തമ്മിലുള്ള സംഘർഷങ്ങ ളുടെ വഴിത്തിരിവ് 1983-ൽ ആയിരുന്നു. എൽ.റ്റി.റ്റി.ഇ ശ്രീലങ്കയുടെ പതിമൂന്ന് സൈനികരെ വകവരുത്തി. ആ സംഭവം ഇരുണ്ട ജൂലായ് എന്നറിയപ്പെട്ട കലാപത്തിന് തീകൊളുത്തുകയും നാനൂറോളം തമിഴർ കൊല്ലപ്പെടുകയും ചെയ്‌തു. ശ്രീലങ്കൻ സൈന്യവും ഈ കോപാവേശത്തിൽ പങ്കാളികളായി. 1985 ജനുവരി 27 ലെ സൺഡെ റ്റൈംസിൽ ഒരു കൂട്ടക്കൊലയെ കുറിച്ച് മുതിർന്ന ജേണലിസ്റ്റ് മേരി ആൻ വീവർ എഴുതിയിരുന്നു. തമിഴ് സമൂഹത്തിന് ഭൂരിപക്ഷമുള്ള മന്നാർ പ്രദേശത്ത് ഒരു സൈനിക വാഹനം കുഴിബോംബിൽ തട്ടി ഒരു സൈനികൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്ക് പറ്റി ‘മുപ്പതോളം സൈനികർ ഇതേ തുടർന്ന് ആറുമണിക്കൂർ നീണ്ടു നിന്ന രൂക്ഷമായ ആക്രമണമായിരുന്നു നടത്തിയത്. അവർ സെൻട്രൽ ഹോസ്‌പിറ്റൽ ആക്രമിക്കുകയും വഴിയിൽ വാഹനങ്ങൾ തടഞ്ഞ് അതിലെ യാത്രക്കാരെ വെടിവെച്ച് കൊല്ലുകയും ചെയ്തു. ഒരു പോസ്റ്റ് ഓഫീസിലെ 15 ജീവനക്കാരെ നിരത്തി നിർത്തി എട്ടുപേരെ വെടിവെച്ച് കൊന്നു. പാടത്ത് പണിയെടുത്തുകൊണ്ടു നിന്ന കർഷകർക്ക് നേരെ അവർ വെടിവെച്ചു. ഒരു കന്യാസ്ത്രീമഠം ആക്രമിച്ച് അവിടുത്തെ അന്തേവാസികളുടെ വാച്ചുകളും സ്വർണ്ണക്കുരിശുകളും മാലകളും ഊരിയെടുത്തു. അവസാനം 150 പേരോളം കൊല്ലപ്പെട്ടു. 20 പേരെ കുറിച്ച് ഇപ്പോഴും വിവരമില്ല. ഇവരിൽ ഭൂരിപക്ഷവും സൈനിക ക്യാമ്പുകളിലേയ്ക്ക് കൊണ്ടു പോകപ്പെട്ട തമിഴ് ചെറുപ്പക്കാരാണ്.’ (14) ആക്രമണങ്ങൾ ഒരോ ദിവസവും കടന്നുപോകും തോറൂം വർദ്ധിച്ചുകൊണ്ടിരുന്നു.

1985 മേയ് 14 ന് മാന്നാർ മേഖലയിൽ എൽ.റ്റി.റ്റി.ഇ അതിർത്തിക്ക് പുറത്ത് ആദ്യമായി പുലികൾ ആക്രമണം നടത്തി. മാർസീലീൻ ഫിയുലാസ് അഥവാ ലെഫ്റ്റ്നെൻ്റ് കേണൽ വികർ എന്ന കത്തോലിക്കാ വിശ്വാസിയുടെ നേതൃത്വത്തിലായിരുന്നു അത്. അയാളുടെ സംഘം ഒരു ബസ് തട്ടിയെടുത്ത് അനുരാധപുര എന്ന ചരിത്രപ്രധാന്യമുള്ള നഗരത്തിലെത്തി ബസ് സ്റ്റാൻഡിൽ കണ്ട് സർവ്വ മനുഷ്യർക്ക് നേരെയും വെടിവയ്ക്കാൻ ആരംഭിച്ചു. തുടർന്ന് അവർ ശ്രീ മഹാബോധി ആരാധനാലയത്തിലേയ്ക്ക് വണ്ടിയോടിച്ച് പോയി അവിടെ പ്രാർത്ഥിച്ചിരുന്ന പുരോഹിതർ, സന്യാസിനികൾ, ഭക്തർ എന്നിവരെയെല്ലാം കൊന്നുതള്ളി. തുടർന്ന് വിൽപാട്ട് ദേശീയോദ്യാനത്തിലേയ്ക്ക് എത്തുകയും അവിടെണ്ടായിരുന്ന വിനോദസഞ്ചാരികളെ ആക്രമിക്കുകയും ചെയ്തു. (15) ആ ദിവസമവസാനിച്ചപ്പോഴേയ്ക്കും അവർ 146 മനുഷ്യരെ കൊന്നൊടുക്കിയിരുന്നു.

അതിക്രമങ്ങൾ ഉച്ചസ്ഥായിയിൽ ആയതോടെ രാജീവ് ഗാന്ധി സർക്കാർ മധ്യസ്ഥ ശ്രമങ്ങളുമായി രംഗത്തെത്തി. മുതിർന്ന ഉദ്യോഗസ്ഥരെ ശ്രീലങ്കയിലേയ്ക്ക് അയച്ച ഇന്ത്യ ജെ.എൻ.ദീക്ഷിതിനെ ശ്രീലങ്കയുടെ പുതിയ ഹൈക്കമ്മീഷണറായി നിയമിച്ചു. അതിനിടെ ശ്രീലങ്കൻ സർക്കാർ പാകിസ്ഥാൻ, ഇസ്രായേൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് പിന്തുണയും സൈനിക സഹായവും സംഭരിച്ചു. 1987 ആദ്യം ജാഫ്ന ഉപദ്വീപിൽ ശ്രീലങ്ക ഓപ്പറേഷൻ ലിബറേഷൻ ആരംഭിച്ചു. ‘ജാഫ്നയുടെ ഉന്മൂലനാശം നടപ്പിലാക്കുക. പട്ടണം കത്തിച്ച് ചാമ്പലാക്കുക. എന്നിട്ട് പുനർനിർമ്മിക്കുക’ എന്ന പ്രസിഡൻ്റ് ജയവർദ്ധനയുടെ ഉത്തരവുമായി മേയ് ഇരുപത്തിയഞ്ചിന് ശ്രീലങ്കൻ സേനയിലെ ഒരു ഡിവിഷൻ പട്ടണത്തിൽ പ്രവേശിച്ചു അധികം വൈകാതെ ജാഫ്ന ഉപരോധിക്കപ്പെട്ടു.

ജൂൺ രണ്ടിന് ജാഫയിലേയ്ക്ക് അവശ്യസാധനങ്ങൾ അയയ്ക്കാൻ ഇന്ത്യ തീരുമാനിച്ചു. നാൽപത് ടൺ പലതരം പയറുവർഗ്ഗങ്ങൾ, അരി, മണ്ണെണ്ണ, ബ്രഡ്, ഉപ്പ്, പച്ചക്കറികൾ മറ്റ് അടിയന്തിരാവശ്യമുള്ള വസ്‌തുക്കൾ എന്നിവ വഹിച്ചുള്ള 19 ഇന്ത്യൻ മീൻപിടുത്ത ബോട്ടുകൾ ജാഫ്ന‌യെ സമീപിച്ചപ്പോൾ ശ്രീലങ്കൻ നാവിക സേന അവരെ തടഞ്ഞു. ഇന്ത്യൻ ബോട്ടുകൾ വേഗം തന്നെ പിന്തിരിഞ്ഞു. രണ്ട് ദിവസത്തിന് ശേഷം തെക്കേ ഇന്ത്യയിലെ മൂന്ന് വ്യോമസേന ആസ്ഥാനങ്ങളിൽ നിന്ന് ഓപ്പറേഷൻ പൂമലൈ ഇന്ത്യ ആരംഭിച്ചു. നാല് മിറാഷ് ഫൈറ്റേഴ്സ് വിമാനങ്ങളുടെ അകമ്പടിയോടെ ഒരു എ.എൻ. 12 ട്രാൻസ്പോർട്ട്വിമാനം 25 ടൺ അവശ്യവസ്‌തുക്കൾ തമിഴ്ജനതയ്ക്ക് എത്തിച്ചു. വിമാനമാർഗ്ഗം ഇത്തരത്തിൽ ഭക്ഷ്യവസ്‌തുക്കൾ എത്തിച്ചതോടെ ശ്രീലങ്ക യുടെ സൈനിക നടപടിക്ക് അന്ത്യമായി. കടൽ മാർഗ്ഗം ദുരിതാശ്വാസ വിതരണം നടത്തുന്നതിനും അവർ സമ്മതിച്ചു. പക്ഷേ അക്കാലത്ത് ഇന്ത്യ-ശ്രീലങ്ക ഭരണകൂടങ്ങൾ തമ്മിലുള്ള പരസ്‌പരബന്ധം മരവിച്ചിരിക്കുകയായിരുന്നു.

ജൂൺ അവസാനത്തോടെ എൽ.റ്റി.റ്റി.ഇ. ഇന്ത്യൻ ഭരണകൂടത്തി ന്റെ ഉറപ്പും ഉത്തരവാദിത്തവും ഉള്ള അനുരജ്ഞനക്കരാർ ആണെങ്കിൽ അംഗീകരിക്കാൻ തയ്യാറാണ് എന്ന തരത്തിലുള്ള, അനൗദ്യോഗിക സ ന്ദേശങ്ങൾ ഇന്ത്യക്കാർക്ക് അയയ്ക്കാൻ ആരംഭിച്ചു. ഈ സന്ദേശവുമാ യി ഇന്ത്യൻ ഭരണകൂടം ശ്രീലങ്കയെ സമീപിച്ചു. എൽ.റ്റി.റ്റിയുടെ ഒരു ദൂതും ശ്രീലങ്കൻ ഭരണകൂടത്തിന് ലഭിച്ചു. അത് ഒരേ സമയം സന്ദേശ വും മുന്നറിയിപ്പുമായിരുന്നു.”

ഈ വിഷയത്തെ പുതിയ ദൃശ്യങ്ങളും അന്വേഷണങ്ങളും പുതിയ ചരിത്ര പഠനങ്ങളിലേക്ക് നയിക്കാന്‍ പ്രശസ്ത എഴുത്തുകാരൻ  കൂടിയായ  ജോസി ജോസഫ് എഴുതിയ ‘നിശബ്‌ദ അട്ടിമറി’ എന്ന പുസ്തകം  വായിക്കാം. ഇന്ത്യൻ ഭരണകൂടങ്ങളെ നിയന്ത്രിച്ചു പോരുന്ന രഹസ്യ സംഘങ്ങളുടെ ചരിതങ്ങൾ പറയുന്ന പുസ്തകമാണ് ‘നിശബ്‌ദ അട്ടിമറി’.

Share on

മറ്റുവാര്‍ത്തകള്‍