UPDATES

ഫിനാന്‍സ്/ ബിസിനസ്‌

കല്യാണിന്റെ ‘നിമാ’ ആഭരണങ്ങളുടെ ഭംഗിയിൽ മുങ്ങി കല്യാണിയും രശ്മികയും രശ്മിക മന്ദാനയും

പ്രിയദർശന്റെ സംവിധാനത്തിലൊരുങ്ങിയ പുതിയ പരസ്യ ചിത്രം

                       

ഇന്ത്യയിലെ ഏറ്റവും വലിയതും വിശ്വസ്തവുമായ കല്യാൺ ജ്വല്ലേഴ്‌സ് തങ്ങളുടെ ബ്രാൻഡ് അംബാസഡർമാരായ കല്യാണി പ്രിയദർശനും രശ്മിക മന്ദാനയും ഒരുമിച്ചെത്തുന്ന പുതിയ പരസ്യ ചിത്രം പുറത്തിറക്കി. ഇരുവരുടെയും (ഏപ്രിൽ 5) ജന്മദിനത്തോട് അനുബന്ധിച്ചാണ് പരസ്യ ചിത്രത്തിൻ്റെ ലോഞ്ച്, ആഗോളതലത്തിൽ കല്യാണിയുടെയും രശ്മികയുടെയും ആരാധകരെ സന്തോഷിപ്പിക്കുന്ന തരത്തിലാണ് ചിത്രം. ഇരുവരും സ്‌ക്രീനിൽ ഒന്നിച്ചെത്തുന്നത് ഇതാദ്യമായാണ്. പ്രിയദർശനാണ് പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാബു സിറിലിന്റേതാണ് കലാസംവിധാനം . കല്യാൺ ജ്വല്ലേഴ്‌സിൻ്റെ നിമാ ശേഖരത്തിൽ നിന്നുള്ള പൈതൃക ആഭരണ ഡിസൈനുകളുടെ കാലാതീതമായ ആകർഷണീയതയെ
പ്രദർശിപ്പിക്കുന്നതാണ് പുതിയ പരസ്യചിത്രം.

 

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് പ്രിയദർശൻ്റെ സർഗ്ഗാത്മക കാഴ്ചപ്പാടും പ്രതിഭയും കലാസംവിധായകൻ സാബു സിറിളിൻ്റെ കലാപരമായ വൈദഗ്ധ്യവും പരസ്യ ചിത്രത്തിന് ഒരു സിനിമാറ്റിക് അനുഭവം നൽകുന്നുണ്ട്. ദിവാകർ മണിയുടെ ക്യാമറയും പോണി പ്രകാശ് രാജിൻ്റെ കൊറിയോഗ്രാഫിയും ചിത്രത്തിന്റെ ഓരോ ഫ്രെയിമിൻ്റെയും മികവ് എടുത്ത് കാണിക്കുന്നതാണ്. കല്യാണി പ്രിയദർശനും രശ്മിക മന്ദാനയും തങ്ങളുടെ പൈതൃക ആഭരണങ്ങളായ നിമയെ പ്രതിനിധീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. പ്രിയദർശൻ സംവിധാനം ചെയ്ത പരസ്യ ചിത്രം തങ്ങളുടെ നിമാ ശേഖരത്തിൽ നിന്നുള്ള ആഭരണ ഡിസൈനുകളുടെ അതിമനോഹരവും കാലാതീതവുമായ സൗന്ദര്യവും പ്രദർശിപ്പിക്കുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ കല്യാൺ ജ്വല്ലേഴ്സിന് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമായി 253 ഷോറൂമുകൾ ഉണ്ട്.

Share on

മറ്റുവാര്‍ത്തകള്‍