July 04, 2026 |
Share on

നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം  പ്രിയദർശന്റെ ക്യാമറയ്ക്കു മുന്നിൽ ലിസി; ഒപ്പം കല്യാണിയും!

അഭിനയലോകത്ത് നിന്നുള്ള നീണ്ട ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട്, കല്യാൺ ജൂവലേഴ്‌സിന്‍റെ ഏറ്റവും പുതിയ പരസ്യചിത്രത്തിലൂടെ ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തുന്നു.   പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ പരസ്യ ചിത്രത്തിൽ കല്യാണി പ്രിയദർശനും പ്രഭു ഗണേശനുമാണ് ലിസിക്കൊപ്പം അണിനിരക്കുന്നത്. ആരാധകർ ഒരുപാട് കാത്തിരുന്ന, ഈ കൂടിച്ചേരൽ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായി മാറിക്കഴിഞ്ഞു. ഇതിലെ ഏറ്റവും കൗതുകകരമായ കാര്യം എന്തെന്നാൽ, 1988-ൽ പുറത്തിറങ്ങിയ ‘ചിത്രം’ എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് പ്രിയദർശന്‍റെ സംവിധാനത്തിൽ ലിസി അഭിനയിക്കുന്നത് […]


അഭിനയലോകത്ത് നിന്നുള്ള നീണ്ട ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട്, കല്യാൺ ജൂവലേഴ്‌സിന്‍റെ ഏറ്റവും പുതിയ പരസ്യചിത്രത്തിലൂടെ ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തുന്നു.  

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ പരസ്യ ചിത്രത്തിൽ കല്യാണി പ്രിയദർശനും പ്രഭു ഗണേശനുമാണ് ലിസിക്കൊപ്പം അണിനിരക്കുന്നത്. ആരാധകർ ഒരുപാട് കാത്തിരുന്ന, ഈ കൂടിച്ചേരൽ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായി മാറിക്കഴിഞ്ഞു.

ഇതിലെ ഏറ്റവും കൗതുകകരമായ കാര്യം എന്തെന്നാൽ, 1988-ൽ പുറത്തിറങ്ങിയ ‘ചിത്രം’ എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് പ്രിയദർശന്‍റെ സംവിധാനത്തിൽ ലിസി അഭിനയിക്കുന്നത് എന്നതാണ്. ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് ശേഷമുള്ള സർഗാത്മകമായ ഈ അപൂർവ്വ ഒത്തുചേരൽ സിനിമാപ്രേമികളുടെ മനസിൽ വലിയ സന്തോഷം നിറയ്ക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

×