June 11, 2026 |
Share on

“പ്രിയദർശിനി”ക്കെതിരെ പുരുഷസംഘടന

പ്രിയദർശിനിക്കെതിരെ ഓൾ കേരള മെൻസ് അസോസിയേഷന്റെ പ്രതിഷേധം. സംസ്ഥാന സർക്കാരിന്‍റെ ഇന്ദിര ഗ്യാരന്‍റി പദ്ധതിയുടെ ഭാഗമയി ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15 മുതലാണ് നടപ്പിലാക്കാനുള്ള പ്രഖ്യാപനങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് നൽകുന്ന സൗജന്യ യാത്രക്കെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന രംഗത്ത് വന്നത്.

പ്രിയദർശിനിക്കെതിരെ ഓൾ കേരള മെൻസ് അസോസിയേഷന്റെ പ്രതിഷേധം. സംസ്ഥാന സർക്കാരിന്‍റെ ഇന്ദിര ഗ്യാരന്‍റി പദ്ധതിയുടെ ഭാഗമയി ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15 മുതലാണ് നടപ്പിലാക്കാനുള്ള പ്രഖ്യാപനങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് നൽകുന്ന സൗജന്യ യാത്രക്കെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന രംഗത്ത് വന്നത്.

സംസ്ഥാന സർക്കാരിന്റെ ഇന്ദിരാ ഗാരണ്ടി പദ്ധതിയുടെ ഭാഗമായി ആദ്യ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനം അനുസരിച്ച്, ജൂൺ 15-ാം തീയതി മുതൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ബസിലെ ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര സ്‌കീം നടപ്പിലാക്കുന്നതിന് അംഗീകാരം നൽകാൻ തീരുമാനിച്ചു. ഈ പദ്ധതിയെ സംസ്ഥാന സർക്കാർ പ്രിയദർശിനി എന്ന പേരിട്ടാണ്‌ പുറത്തു വിട്ടത്. ‘ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം പുറത്തു വന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ വരുമാനം കണക്കാക്കില്ല. പ്രായം കണക്കാക്കില്ല, വ്യവസ്ഥകളൊന്നും ഇല്ലാതെയാണ് പദ്ധതി ഇപ്പോൾ അംഗീകരിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. പദ്ധതി സർക്കാരിന് ഒരുമാസം 65 മുതൽ 70 കോടിയോളം ബാധ്യത ഉണ്ടാക്കിയേക്കും. കെഎസ്ആർടിസിക്ക് അതിന്റെ വരുമാനത്തിൽ, ഒരു വർഷത്തിൽ 800 കോടി രൂപയിലധികം കുറവ് വരും.’ മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ പ്രഖ്യാപനത്തിനു പിന്നാലെയാണ് 15ന് കെഎസ്ആർടിസി തടയുമെന്ന് മെൻസ് അസോസിയേഷൻ, രംഗത്ത് വന്നത്. സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധമെന്ന് പ്രഖ്യാപനം ഉണ്ട്. സാമ്പത്തിക സ്ഥിതി നോക്കാതെ ലിംഗഭേദത്തിൻ്റെ പേരിൽ സൗജന്യം നൽകുന്നതിനെതിരെ ജൂൺ 15ന് ബസുകൾ തടഞ്ഞ് പ്രതിഷേധിക്കുമെന്ന് സംഘടന അറിയിച്ചു. അത് കൂടാതെ ബസിൽ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. പുരുഷനായി ജനിച്ചത് കൊണ്ട് ഒരിടത്തും നീതി കിട്ടുന്നില്ല. പുരുഷന്മാരും വോട്ട് ബാങ്ക് ആണ്. റേഷൻ കാര്‍ഡ് നോക്കി സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് സൗജന്യ യാത്ര കൊടുക്കുന്നത് കൊണ്ട് പ്രശ്നമില്ല. ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്നവർക്ക് പോലും എന്തിനാണ് സൗജന്യ യാത്രയെന്നാണ് ഓൾ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ ചോദിക്കുന്നത്.

പദ്ധതി സർക്കാരിന് ഒരുമാസം 65 മുതൽ 70 കോടിയോളം ബാധ്യത ഉണ്ടാക്കിയേക്കും. കെഎസ്ആർടിസിക്ക് അതിന്റെ വരുമാനത്തിൽ, ഒരു വർഷത്തിൽ 800 കോടി രൂപയിലധികം കുറവ് വരും. ഇത്തരം ആശങ്കകളും മുഖ്യമന്ത്രി വ്യക്തമാക്കി . എന്നാൽ ഈ തുക സർക്കാർ കെഎസ്ആർടിസിക്ക് അനുവദിക്കും. നിലവിൽ ശമ്പളവും പെൻഷനും നൽകുന്നതിനായി സർക്കാർ നൽകുന്ന വാർഷിക തുകയായ 1500 കോടി രൂപയ്ക്ക് പുറമെയായിരിക്കും ഈ അധിക സഹായം. അടുത്ത ആറുമാസത്തിനുള്ളിൽ വരുമാനം വർധിപ്പിക്കാൻ കെഎസ്ആർടിസിക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ വാഹനങ്ങൾ വാങ്ങുക, സർവീസുകളുടെ എണ്ണം വർധിപ്പിക്കുക, പരസ്യ വരുമാനം കൂട്ടുക തുടങ്ങിയ നടപടികൾ കെ.എസ്.ആർ.ടി.സി സ്വീകരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് പ്രിയദർശിനി പദ്ധതിയുടെ രണ്ടാംഘട്ടം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content summary ; All Kerala Mens Association protests Priyadarshini Scheme. KSRTC free travel for women from June 15 opposed. Threaten to block buses, protest at Secretariat.

Leave a Reply

Your email address will not be published. Required fields are marked *

×