സിനിമയും സംസ്‌കാരവും പാരമ്പര്യവും ഇഴചേര്‍ത്ത് തൃശൂരില്‍ കല്യാണരാമന്‍ കുടുംബത്തിന്റെ നവരാത്രി ആഘോഷങ്ങള്‍ ശ്രദ്ധേയമായി. ബോളിവുഡില്‍നിന്നും ദക്ഷിണേന്ത്യന്‍ സിനിമാരംഗത്തുനിന്നുമുള്ള പ്രമുഖ താരങ്ങളും സാംസ്‌കാരിക നായകന്മാരും ആഘോഷങ്ങളില്‍ പങ്കാളികളായി.
പാലാഴി മഥനത്തിന്റെ ഐതിഹാസിക കഥ അനുസ്മരിച്ചുകൊണ്ടാണ് കല്യാണരാമന്‍ വസതിയിലെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സന്തുലനം, പരിവര്‍ത്തനം, ദിവ്യബോധം എന്നിവയുടെ പ്രപഞ്ചശക്തിയായ ശിവഭഗവാനെ പ്രകീര്‍ത്തിക്കുന്ന വിധത്തില്‍ കൈലാസ പര്‍വതത്തിന്റെയും പവിത്രമായ ശിവലിംഗത്തിന്റെയും ഗംഭീരമായ പുനഃരാവിഷ്‌കരണമായിരുന്നു ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണം.
കൂടാതെ, അന്ധകാസുരനെ പരാജയപ്പെടുത്താനായി ജന്മമെടുത്തതായി വിശ്വസിക്കപ്പെടുന്ന, സംരക്ഷണത്തിന്റെയും സമൃദ്ധിയുടെയും പ്രതീകങ്ങളായ സപ്തമാതാക്കളുടെ (ഏഴ് മാതൃഭാവങ്ങളിലുള്ള ദേവിമാര്‍) ചിത്രീകരണവും ഒരുക്കിയിരുന്നു. ഈ ദൃശ്യാവിഷ്‌കാരം, ധര്‍മ്മത്തിന്റെ വിജയവും ദൈവിക പുരുഷനും സ്ത്രീയും തമ്മിലുള്ള വിശുദ്ധമായ ബന്ധവും പരിവര്‍ത്തനത്തിന്റെ സാരവുമെല്ലാം ഒന്നിച്ച് പകര്‍ത്തി.
നവരാത്രി ആഘോഷത്തിന്റെ പ്രധാന ആകര്‍ഷങ്ങളിലൊന്ന് പരമ്പരാഗതമായ ബൊമ്മക്കൊലു ആയിരുന്നു. ദിവ്യത്വത്തെbയും ദൈനംദിന ജീവിതത്തെയും പ്രതിഫലിക്കുന്നതിനായി ശ്രദ്ധാപൂര്‍വ്വം ക്രമീകരിച്ച പാവകളുടെയും ചെറുപ്രതിമകളുടെയും ഈ പല തട്ടുകളിലുള്ള പ്രദര്‍ശനം, ദക്ഷിണേന്ത്യന്‍ നവരാത്രി ആഘോഷങ്ങളിലെ പ്രധാന ആചാരമാണ്.
കല്യാണരാമന്‍ കുടുംബത്തിന്റെ ബൊമ്മക്കൊലുവില്‍, പുരാണ കഥകളും ദൈനംദിന ജീവിതത്തിലെ രംഗങ്ങളും സരസ്വതി, പാര്‍വതി, ലക്ഷ്മി എന്നീ ദേവതകളുടെ ദിവ്യസാന്നിധ്യവും മനോഹരമായി ചിത്രീകരിച്ചിരുന്നു. ആഘോഷത്തിനെത്തിയ അതിഥികളെ സ്വീകരിച്ചതിനൊപ്പം, അവര്‍ക്കായി ബൊമ്മക്കൊലുവിന് പിന്നിലെ കഥകളും വിശദീകരിച്ചു നല്‍കി.
Content summary: Kalyan Jewellers’ Navaratri celebration
Leave a Comment