April 25, 2025 |
Share on

വിമാനത്താവളത്തില്‍ കങ്കണയ്ക്ക് തല്ല്; അടിച്ചത് സിഐഎസ്എഫ് വനിത കോണ്‍സ്റ്റബിള്‍

കര്‍ഷക സമരത്തിനെതിരേ മോശം പരാമര്‍ശം

ബോളിവുഡ് താരവും ബിജെപി നിയുക്ത എംപിയുമായ കങ്കണ റണൗട്ടിന് മര്‍ദ്ദനം. മൊഹാലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ഒരു സിഐഎസ്എഫ് വനിത കോണ്‍സ്റ്റബിളാണ് കങ്കണയെ തല്ലിയത്. കര്‍ഷക സമരത്തിനിടയില്‍ പഞ്ചാബിലെ സ്ത്രീകളെ പറ്റി കങ്കണ നടത്തിയ മോശം പരാമര്‍ശങ്ങള്‍ക്കാണ് താന്‍ തല്ലിയതെന്ന് ചോദ്യം ചെയ്യലില്‍ വനിത കോണ്‍സ്റ്റബിള്‍ പറഞ്ഞു. ഇവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിനു പരാതി നല്‍കുമെന്നാണ് കങ്കണ പ്രതികരിച്ചത്. ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്നും കങ്കണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. kangana ranaut bjp new mp and bollywood actress slapped by cisf constable at mohali airport

തങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നാണ് എയര്‍പോര്‍ട്ട് ഡിവൈഎസ്പി കുല്‍ജീന്ദര്‍ സിംഗ് പറഞ്ഞത്. സംഭവം സി ഐ എസ് എഫ് അന്വേഷിക്കുമെന്നാണ് പൊലീസ് പറയുന്നത്.

ബിജെപി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് പോകാനെത്തിയതായിരുന്നു കങ്കണ.

Content Summary; kangana ranaut bjp new mp and bollywood actress slapped by cisf constable at mohali airport

Leave a Reply

Your email address will not be published. Required fields are marked *

×