July 24, 2026 |
Share on

കണ്ണൂര്‍ ബോംബ് സ്‌ഫോടനത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കോടിയേരി

ഇന്നലെ കണ്ണൂരിലെ പാനൂര്‍ ചെറ്റക്കണ്ടിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ എം പ്രവര്‍ത്തകന്‍ പള്ളിച്ചാലില്‍ വിനോദനെ ആര്‍എസ്എസ്സുകാര്‍ ബോംബെറിഞ്ഞ് കൊന്ന അതേ പഞ്ചായത്തിലാണ് ഈ സംഭവവും.നിരന്തരം പൊലീസ് നിരീക്ഷണം നടത്തുന്ന പ്രദേശത്ത് നടന്ന സ്‌ഫോടനത്തില്‍ ദുരൂഹതയുണ്ടെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ സംഭവത്തെ കുറിച്ച് പഠിച്ചതിന് ശേഷം മാത്രമേ പ്രതികരിക്കാനാവൂ എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. […]

ഇന്നലെ കണ്ണൂരിലെ പാനൂര്‍ ചെറ്റക്കണ്ടിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ എം പ്രവര്‍ത്തകന്‍ പള്ളിച്ചാലില്‍ വിനോദനെ ആര്‍എസ്എസ്സുകാര്‍ ബോംബെറിഞ്ഞ് കൊന്ന അതേ പഞ്ചായത്തിലാണ് ഈ സംഭവവും.നിരന്തരം പൊലീസ് നിരീക്ഷണം നടത്തുന്ന പ്രദേശത്ത് നടന്ന സ്‌ഫോടനത്തില്‍ ദുരൂഹതയുണ്ടെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ സംഭവത്തെ കുറിച്ച് പഠിച്ചതിന് ശേഷം മാത്രമേ പ്രതികരിക്കാനാവൂ എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു.

ഇന്നലെ ചെറ്റക്കണ്ടിയില്‍ നടന്ന സ്‌ഫോടനത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ മറ്റ് നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബോംബ് നിര്‍മ്മാണത്തിനിടയാണ് സ്‌ഫോടനമെന്ന് ഇന്നലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

ഇതിനിടെ ഇന്നലെ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരായ സുബീഷ്, ഷൈജു എന്നിവരുടെ സംസ്‌കാരം ഇന്ന് നടക്കും. സംഭവത്തെ കുറിച്ച് പാനൂര്‍ സിഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

Tags:

One response to “കണ്ണൂര്‍ ബോംബ് സ്‌ഫോടനത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കോടിയേരി”

  1. Avatar Thomas Cherian says:

    ഓൾഡ്‌ ഈസ്‌ ഗോൾഡ്‌ എന്ന് VS ഒരിക്കൽക്കൂടി തെളിയിച്ചു. LKG കുട്ടിയെക്കൊണ്ട് എഴുതി വായിപ്പിക്കുന്നത് പോലെ ഏതു കൊച്ചു കുട്ടിക്കും അറിയാവുന്ന അങ്ങാടിപ്പാട്ട് അരമനരഹസ്യം പോലെ സൂക്ഷിക്കാൻ കോടിയേരി ശ്രമിച്ചപ്പോൾ അടുത്ത ബോംബു പൊട്ടുന്നത് വരെയുള്ളൂ ഇതിന്റെ സ്വരം എന്ന് നന്നായി അറിയാവുന്ന VS അത് പഠിക്കാൻ സമയം ചോദിച്ചു ബുദ്ധിശാലിയായി. ഇതാണ് VSനെ ജനപ്രിയനാക്കുന്നതും മറ്റു നേതാക്കളെ പാർട്ടി പ്രിയരാക്കുന്നതും. കോടിയേരിയുടെ വാക്കുകൾ കോടിയുടെ നിറം മാറാതിരിക്കാൻ നിരന്തരം രക്തം ചിന്തിയവരുടെ നെഞ്ചിൽ അറിവാളായി മാറിയെങ്കിൽ VSന്റെ വാക്കുകൾ കരുതലോടെയുള്ള ചുവടുവെയ്പ്പായി.

Leave a Reply

Your email address will not be published. Required fields are marked *

×