June 14, 2026 |
Share on

ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

അഴിമുഖം പ്രതിനിധി ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. ഇരിട്ടി തില്ലങ്കേരിയ്ക്ക് സമീപം ബിജെപി പ്രവര്‍ത്തകനും മുഴക്കുന്ന് സ്വദേശിയുമായ വിനീഷ് (27) ആണ് ഇന്നലെ രാത്രി ഒന്‍പതരയോടെ കൊല്ലപ്പെട്ടത്. വിനീഷ് സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് വെട്ടി പരുക്കേല്‍പ്പിച്ചത്. വിനീഷിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യ മരിക്കുകയായിരുന്നു. തില്ലങ്കേരിയില്‍ വിനീഷിന് നേരെ ആക്രമണമുണ്ടാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഡിവൈഎഫ്ഐ കുണ്ടേരിഞ്ഞാല്‍ യൂണിറ്റ് വൈസ് പ്രസിഡ […]

അഴിമുഖം പ്രതിനിധി

ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. ഇരിട്ടി തില്ലങ്കേരിയ്ക്ക് സമീപം ബിജെപി പ്രവര്‍ത്തകനും മുഴക്കുന്ന് സ്വദേശിയുമായ വിനീഷ് (27) ആണ് ഇന്നലെ രാത്രി ഒന്‍പതരയോടെ കൊല്ലപ്പെട്ടത്. വിനീഷ് സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് വെട്ടി പരുക്കേല്‍പ്പിച്ചത്. വിനീഷിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യ മരിക്കുകയായിരുന്നു.

തില്ലങ്കേരിയില്‍ വിനീഷിന് നേരെ ആക്രമണമുണ്ടാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഡിവൈഎഫ്ഐ കുണ്ടേരിഞ്ഞാല്‍ യൂണിറ്റ് വൈസ് പ്രസിഡ ന്റായ ജിജേഷിനു നേരെയും ബോംബേറ് ഉണ്ടായിരുന്നു. ഇതില്‍ പരിക്കേറ്റ ജിജേഷിനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തില്ലങ്കേരി പഞ്ചായത്തില്‍ സിപിഐഎമ്മും ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്.പാല്‍, പത്രം തുടങ്ങിയ അവശ്യമേഖലകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×