June 04, 2026 |
Share on

സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപം; കാവ്യ മാധവന്‍ പൊലീസില്‍ പരാതി നല്‍കി

ദിലീപുമായുള്ള വിവാഹവുമായി ബന്ധപ്പെട്ടാണ് അധിക്ഷേപങ്ങള്‍ ഏറെയും

ദിലീപുമായുള്ള വിവാഹശേഷം സാമൂഹ്യമാധ്യമങ്ങളിലൂടെ തനിക്കെതിരേ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരേ കാവ്യ മാധവന്‍ പൊലീസില്‍ പരാതി നല്‍കി. വിവാഹവുമായി ബന്ധപ്പെട്ട് തന്നെ അധിക്ഷേപിക്കുകയാണെന്നാണു എറണാകുളം റേഞ്ച് ഐജിക്ക് നല്‍കിയ പരാതിയില്‍ പ്രധാനമായും പറയുന്നത്. കാവ്യയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ലക്ഷ്യയിലും അശ്ലീലചുവയുള്ളതടക്കമുള്ള കമന്റുകള്‍ നിറയുന്നുണ്ട്. ഇത്തരം കമന്റുകള്‍ ഇടുന്നവരുടെ പേരുകള്‍ സഹിതമാണ് കാവ്യ പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൗലീസ് കാവ്യയുടെ വീട്ടില്‍ എത്തി പരാതിയിലെ കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×