March 26, 2025 |

നെയ്‌റോബി എയർപോർട്ട്; അദാനിക്ക് കീഴടങ്ങി കെനിയൻ സർക്കാർ

പ്രതിഷേധവുമായി

അദാനി ഗ്രൂപ്പ്, കെനിയയിലുള്ള നെയ്‌റോബി വിമാനത്താവളം നവീകരിക്കാനായി തയ്യാറെടുക്കുന്നുവെന്ന വാർത്തകൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. എന്നാൽ അദാനിയുടെ ഏറ്റെടുക്കലിനെ ചൊല്ലി പ്രതിഷേധത്തിലാണ് കെനിയക്കാർ. ഓസിസിആർപി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പദ്ധതിയിലെ സുതാര്യതയില്ലായ്മ ചൂണ്ടിക്കാണിച്ചാണ് ജനങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.Adani Group Bid Kenya Airport

നെയ്‌റോബിയിലെ ജോമോ കെനിയാട്ട ഇൻ്റർനാഷണൽ എയർപോർട്ട് നവീകരണ പദ്ധതി അദാനി ഏറ്റെടുക്കുമെങ്കിലും, പദ്ധതിയുടെ വിശദാംശങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. വിവരങ്ങൾ പരസ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സെനറ്റർ രംഗത്തെത്തിയിരുന്നു. കൂടാതെ ചൊവ്വാഴ്ച, കെനിയൻ സിവിൽ സൊസൈറ്റി ഓർഗനൈസേഷന്റെ സഖ്യം കെനിയ എയർപോർട്ട് അതോറിറ്റിക്ക് (കെഎഎ) വിവരങ്ങൾ പൂർണ്ണമായും വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കത്തെഴുതി. അദാനി എയർപോർട്ട് ഏറ്റെടുക്കാനുള്ള കരാറിന് മുൻകൈ എടുത്തിട്ടുണ്ടെന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും, കെനിയയിലെ പ്രധാന വിമാനത്താവളം അദാനി ഗ്രൂപ്പിന് ലീസിന് നൽകാൻ തീരുമാനമായെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ വിസിൽബ്ലോവർ ആരോപിച്ചു. ഇതോടെ പ്രശ്നം വിവാദമായിരിക്കുകയാണ്.

വിമാനത്താവളം വിപുലീകരിക്കാൻ പൊതു ടെൻഡർ നടത്താൻ വിദഗ്ധർ ശുപാർശ ചെയ്‌തെങ്കിലും, അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ഇങ്ക്, മാർച്ചിൽ പ്രൈവറ്റ്ലി – ഇനിഷിയേറ്റഡ്‌ പ്രൊപോസൽ (പിപിപി) മുന്നോട്ടുവച്ചു. ഇതോടെ വിദഗ്‌ധ ഉപദേശങ്ങൾ മുഖവിലക്കെടുക്കാതെ അദാനിയുടെ പ്രൊപ്പോസലുമായി സർക്കാർ മുന്നോട്ട് പോയതായി ഓസിസിആർപി റിപ്പോർട്ട് ചെയ്യുന്നു. ഓസിസിആർപി പരിശോധിച്ച രേഖകൾ പ്രകാരം അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള നിർദ്ദേശം അദാനി അംഗീകരിച്ചതായി പറയുന്നു.

വിമാനത്താവള വിപുലീകരണത്തിന് സ്വകാര്യമായി നിർദ്ദേശിച്ച പദ്ധതി (പിഐപി) പരിഗണിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഫെബ്രുവരിയിൽ, സ്പാനിഷ് കൺസൾട്ടിംഗ് കമ്പനിയായ എൽജി വിമാനത്താവള നവീകരണ പദ്ധതിയെക്കുറിച്ച് ഒരു പഠനം നടത്തിയിരുന്നു. നവീകരണത്തിന് അനുയോജ്യമായ കരാർ കമ്പനിയെ കണ്ടെത്താൻ “മത്സരാധിഷ്ഠിത ബിഡ്ഡിംഗ് നടപടിക്രമം” ഉപയോഗിക്കാനും കൺസൾട്ടിംഗ് കമ്പനി ശുപാർശ ചെയ്തു. “പദ്ധതിയുടെ സ്വകാര്യമായ പ്രൊപ്പോസൽ ഞങ്ങൾക്കറിയില്ല, സാധാരണയായി അത്തരം രീതികൾ ഉപയോഗിക്കാൻ ഞങ്ങൾ ഉപദേശിക്കാറില്ല,” പഠനം നടത്തിയ കമ്പനി പറഞ്ഞു. വിഷയത്തിൽ ഓസിസിആർപിയോട് പ്രതികരിക്കാൻ കമ്പനി തയ്യാറായില്ല.

എന്നാൽ തൊട്ടടുത്ത മാസം വിമാനത്താവളം 30 വർഷത്തേക്ക് വികസനം നടത്താനും, പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുമുള്ള നിർദേശം അദാനി മുന്നോട്ടുവച്ചു. ഇത്തരത്തിലുള്ള ഇടപാടിനെ “ബിൽഡ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ” (ബിഒടി) ഡീൽ എന്നാണ് വിളിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ സ്വാധീനമുള്ള കമ്പനികളിൽ ഒന്നായ അദാനി ഗ്രൂപ്പ് ഊർജം, അഗ്രിബിസിനസ്, ആയുധങ്ങൾ, എയർപോർട്ട് ഡിവിഷൻ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ വഞ്ചനയും ഇൻസൈഡർ ട്രേഡിംഗും ഉൾപ്പെടെയുള്ള അഴിമതി ആരോപണങ്ങളും സമീപ വർഷങ്ങളിൽ കമ്പനിക്ക് നേരെ ഉയരുന്നുണ്ട്. ഈ ആരോപണങ്ങൾ കമ്പനി പലപ്പോഴായി നിഷേധിച്ചു. മത്സരാധിഷ്ഠിത ബിഡ്ഡിംഗ് പ്രക്രിയയുമായി താരതമ്യപ്പെടുത്തുമ്പോൾ തങ്ങളുടെ സ്വകാര്യ പ്രപ്പോസലിന് (പിഐപി) വ്യക്തമായ നേട്ടങ്ങളുണ്ടെന്ന് കെനിയൻ സർക്കാരിന് നൽകിയ നിർദ്ദേശത്തിൽ അദാനി പറയുന്നുണ്ട്.

മത്സരാധിഷ്ഠിത ബിഡ്ഡിംഗ് പണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മറ്റ് പ്രധാന ഘടകങ്ങൾ പരിഗണിക്കില്ലെന്നും അദാനി കമ്പനി സർക്കാരിനെ ബോധ്യപ്പെടുത്തി. കൂടാതെ പിഐപി പൗരന്മാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സഹായിക്കുന്ന സാമ്പത്തിക വശങ്ങളേക്കാൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സർക്കാരിനെ അനുവദിക്കുന്നുണ്ടെന്നും അദാനി വാദിച്ചു. 2.047 ബില്യൺ ഡോളറിൻ്റെ ഈ നിർദ്ദേശത്തിൽ, എയർപോർട്ട് ടെർമിനലുകൾ നവീകരിക്കാനും പുനർനിർമ്മിക്കാനും ടാക്സിവേകൾ മെച്ചപ്പെടുത്താനും പുതിയ റൺവേ ചേർക്കാനും അദാനി പദ്ധതിയിടുന്നു. വിമാനത്താവളത്തിൻ്റെ വരുമാനം, ഉയർന്ന ഫീസ്, സ്വകാര്യ നിക്ഷേപകരിൽ നിന്നുള്ള പണം എന്നിവ ഉപയോഗിച്ചാണ് നവീകരണം നടത്തുക. 30 വർഷത്തിന് ശേഷം അദാനിക്ക് വിമാനത്താവളത്തിൽ 18% ഉടമസ്ഥാവകാശം ലഭിക്കും. അത്തരമൊരു ഇടപാടിന് ഈ ഉടമസ്ഥാവകാശ ശതമാനം അസാധാരണമാംവിധം ഉയർന്നതാണെന്ന് ഓസിസിആർപി പരിശോധിച്ച ഒരു പ്രത്യേക രേഖയിൽ പരാമർശിക്കുന്നുണ്ട്.

പദ്ധതിയുടെ വിജയം നികുതി നയങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് അദാനിയുടെ നിർദ്ദേശം സൂചിപ്പിക്കുന്നുണ്ട്. നിശ്ചിത വർഷത്തേക്ക് ഇളവിനുമേൽ കോർപ്പറേറ്റ് ആദായനികുതി ഈടാക്കാതിരിക്കുന്നത് പരിഗണിക്കാൻ അവർ കെനിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തിലുള്ള പ്രതികരണം അദാനി ഗ്രൂപ്പിൽ നിന്ന് ഓസിസിആർപി തേടിയെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായില്ല. അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ഇൻക് ഒരു ടെർമിനൽ നിർമ്മിക്കുന്നതിനും വിമാനത്താവളം നവീകരിക്കുന്നതിനുമുള്ള പദ്ധതി സമർപ്പിച്ചതായി കെഎഎയുടെ സിഇഒ ഹെൻറി ഒഗോയ് എക്‌സിൽ കുറിച്ചിരുന്നു. ഈ നിർദ്ദേശം വിശദമായ സാങ്കേതിക, സാമ്പത്തിക, നിയമ അവലോകനങ്ങൾക്ക് വിധേയമാകുമെന്നും അദ്ദേഹം പറയുന്നു. സ്വകാര്യ ഫണ്ടിംഗിൻ്റെ സഹായമില്ലാതെ നവീകരണം നടപ്പിലാക്കൻ സാധിക്കില്ലെന്ന് അദ്ദേഹം ഓസിസിആർപിയോട് പ്രതികരിച്ചു.

എന്നാൽ ജൂലൈ 11 ന് എക്‌സിൽ ഈ നിർദ്ദേശത്തിന്റെ വിവരങ്ങൾ ആദ്യമായി വെളിപ്പെടുത്തിയ ഡിജിറ്റൽ സംരംഭകനായ നെൽസൺ അമേനിയ, ഇടപാടിൻ്റെ നിബന്ധനകൾ പൊതുജനങ്ങളിൽ നിന്ന് പൂർണ്ണമായും രഹസ്യമാക്കി വച്ചിരിക്കുന്നതിൽ തനിക്ക് ആശങ്കയുണ്ടെന്ന് പറഞ്ഞിരുന്നു. “ഈ കരാർ വളരെ രഹസ്യമായാണ് ചെയ്തിരിക്കുന്നത്,” അമേനിയ ഓസിസിആർപിയോട് പറഞ്ഞു. ഓസിസിആർപി പരിശോധിച്ച ഒരു റിപ്പോർട്ടിൽ, വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഏത് പ്രതിഷേധങ്ങളും എതിർപ്പുകളും കെഎഎ കൈകാര്യം ചെയ്യേണ്ടതുണ്ട്.

അമേനിയയുടെ പോസ്റ്റിന് തൊട്ടുപിന്നാലെ, #OccupyJKIA എന്ന ഹാഷ്‌ടാഗ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിനു പിന്നാലെ ആയിരക്കണക്കിന് കെനിയക്കാരാണ് വിമാനത്താവളത്തിൽ പ്രതിഷേധിക്കാൻ പദ്ധതിയിട്ടത്. എയർപോർട്ട് നവീകരണ കരാറിനെ ചൊല്ലിയുളള ഈ പുതിയ വിവാദം നെയ്‌റോബിയയെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. നികുതി വർദ്ധനയ്‌ക്കെതിരായ പ്രതിഷേധത്തിനു പുറമെ ഈ സംഭവവും വില്യം റൂട്ടോ (പ്രസിഡൻ്റ്) സർക്കാരിന് മേലുള്ള അഴിമതിയും ആരോപണത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്.

സംരക്ഷിത പ്രദേശമായതിനാൽ വിമാനത്താവളത്തിൽ പ്രവേശിക്കരുതെന്ന് തിങ്കളാഴ്ച വൈകുന്നേരം നാഷണൽ പോലീസ് സർവീസ് പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എയർപോർട്ടിൽ സുരക്ഷ കനപ്പിച്ചതോടെ പ്രതിഷേധക്കാർ പകരം നെയ്‌റോബിയുടെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധത്തിനെതിരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

കഴിഞ്ഞയാഴ്ച, കെനിയയിലെ ജനങ്ങൾക്ക് വേണ്ടി കെഎഎയ്ക്ക് സമർപ്പിച്ച ഒരു കത്തിൽ, എന്തുകൊണ്ടാണ് അവർ അദാനിയുമായുള്ള കരാർ അന്തിമമാക്കാൻ ശ്രമിക്കുന്നതെന്ന ചോദ്യം ഉന്നയിച്ചിരുന്നു. കത്തെഴുതിയത് പബ്ലിക് അഡ്വക്കേറ്റ് കൂടിയായ ടൈറ്റസ് മഖാനുവാണ്. അദാനി എയർപോർട്ട് ഏറ്റെടുക്കുന്നത് തടയാനായി കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം ഓസിസിആർപിയോട് പ്രതികരിച്ചു. അതിനിടെ, ജനരോഷത്തെത്തുടർന്ന്, കെനിയൻ സർക്കാർ വിമാനത്താവളം വിൽക്കുന്നത് കരാറിൽ ഉൾപ്പെട്ടിട്ടില്ലെന്ന പ്രസ്താവന ഇറക്കാൻ ശ്രമിച്ചു. “ജെകെഐഎ വിൽപ്പനയ്‌ക്കില്ല,” പ്രൈം കാബിനറ്റ് സെക്രട്ടറി മുസാലിയ മുദവാടി പറഞ്ഞു. രാജ്യത്തിന്റെ തന്ത്രപ്രധാനമായ ആ സ്ഥിയാണിത് , അത് വിൽക്കണമെങ്കിൽ, പാർലമെൻ്റ് അംഗീകരിക്കുന്ന പൊതു പ്രക്രിയയ്ക്ക് ശേഷം മാത്രമേ കഴിയുകയുള്ളു.” അദ്ദേഹം പറഞ്ഞു.Adani Group Bid Kenya Airport

Content summary; Protests arose in response to the news that Adani had submitted a bid to take over Kenya’s international airport in Nairobi

×