നിയമസഭ തിരഞ്ഞെടുപ്പ്: കേരളത്തില്‍ ഏപ്രില്‍ 9ന്, വോട്ടെണ്ണല്‍ മേയ് നാലിന്‌

കേരളത്തില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി

Kerala Assembly election

കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 9 ന് ഒറ്റഘട്ടമായാണ് ഇത്തവ തിരഞ്ഞെടുപ്പ് ക്കുന്നത്. മേയ് നാലിനാണ് ഫലപ്രഖ്യാപനം. പുതുച്ചേരി, അസം എന്നിവിടങ്ങളിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് തന്നെയാണ് തിരഞ്ഞെടുപ്പ്‌.ഫലപ്രഖ്യാപനം സമാനദിവസം തന്നെയാണ്.

അതേസമയം തമിഴ്‌നാട്ടിലും ബംഗാളിലും ഏപ്രില്‍ 23 നാണ് തിരഞ്ഞെടുപ്പ്. മേയ് നാലിന് തന്നെ ഇവിടങ്ങളിലും ഫലപ്രഖ്യാപനം നടക്കും.

മാര്‍ച്ച് 16 ന് കേരളത്തില്‍ ഗസറ്റ് വിജ്ഞാപനം വരും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 23 ന് ആണ്. മാര്‍ച്ച് 24 ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കേരളം ഇനി പൂര്‍ണമായി തിരഞ്ഞെടുപ്പ് ചൂടിലായി കഴിഞ്ഞു. പ്രധാന മൂന്നു മുന്നണികളും ഒട്ടും വൈകാതെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തും. 24 ദിവസം മാത്രമാണ് പ്രചാരണത്തിന് കിട്ടുന്നത്. അതുകൊണ്ട് തന്നെ കാലതാമസം കൂടാതെ ജനങ്ങളിലേക്ക് ഇറങ്ങേണ്ടതുണ്ട്.

Content Summary: Kerala assembly election-2026: Polling on April 9, results on may-4. Central Election Commission announcement updates

This post was last modified on March 15, 2026 4:52 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment