July 17, 2026 |
Share on

കേരളപിറവി ഔദ്യോഗിക ആഘോഷത്തിന് ഗവര്‍ണര്‍ക്ക് ക്ഷണമില്ല

അഴിമുഖം പ്രതിനിധി കേരളപിറവിയുടെ 60-ാം വാര്‍ഷികം ആഘോഷിക്കുന്ന ഔദ്യോഗികചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവത്തിന് ക്ഷണമില്ല. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനവും നടത്തുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ 60 പ്രമുഖരെ വേദിയിലേക്കും ആയിരത്തോളം പേരെ സദസിലേക്കും ക്ഷണിച്ചിട്ടുണ്ട്. ഗവര്‍ണറെ ചടങ്ങിലേക്കു ക്ഷണിക്കാത്തതു മന:പൂര്‍വമാണോ വീഴ്ചപറ്റിയതാണോ എന്ന കാര്യം വ്യക്തമായിട്ടില്ല. സംസ്ഥാന സര്‍ക്കാരും നിയമസഭയും ഒരുമിച്ച് സംഘടിപ്പിക്കുന്ന വജ്രകേരളമെന്ന പരിപാടിയില്‍ ഗവര്‍ണറെ ക്ഷണിക്കാത്തതിന്റെ ഉത്തരവാദിത്തമേല്‍ക്കാന്‍ സര്‍ക്കാരും നിയമസഭാ സെക്രട്ടറിയേറ്റും തയാറായിട്ടില്ല. സര്‍ക്കാര്‍ വൃത്തങ്ങള്‍ നിയമസഭാ […]

അഴിമുഖം പ്രതിനിധി

കേരളപിറവിയുടെ 60-ാം വാര്‍ഷികം ആഘോഷിക്കുന്ന ഔദ്യോഗികചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവത്തിന് ക്ഷണമില്ല. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനവും നടത്തുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ 60 പ്രമുഖരെ വേദിയിലേക്കും ആയിരത്തോളം പേരെ സദസിലേക്കും ക്ഷണിച്ചിട്ടുണ്ട്.

ഗവര്‍ണറെ ചടങ്ങിലേക്കു ക്ഷണിക്കാത്തതു മന:പൂര്‍വമാണോ വീഴ്ചപറ്റിയതാണോ എന്ന കാര്യം വ്യക്തമായിട്ടില്ല. സംസ്ഥാന സര്‍ക്കാരും നിയമസഭയും ഒരുമിച്ച് സംഘടിപ്പിക്കുന്ന വജ്രകേരളമെന്ന പരിപാടിയില്‍ ഗവര്‍ണറെ ക്ഷണിക്കാത്തതിന്റെ ഉത്തരവാദിത്തമേല്‍ക്കാന്‍ സര്‍ക്കാരും നിയമസഭാ സെക്രട്ടറിയേറ്റും തയാറായിട്ടില്ല.

സര്‍ക്കാര്‍ വൃത്തങ്ങള്‍ നിയമസഭാ സെക്രട്ടറിയേറ്റാണ് ഇതിന് പഴിചാരുന്നത്. നിയമസഭാ സെക്രട്ടറിയേറ്റാണ് പരിപാടി തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ പറയുന്നത്. അതേസമയം, സംഭവം ഗവര്‍ണര്‍ക്ക് അതൃപ്തിയുള്ളതാക്കിയെന്നാണ് വിവരം. ഗവര്‍ണര്‍ നാളെ രാവിലെ ചെന്നൈക്ക് പോകും.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×