July 17, 2026 |
Share on

ഗവര്‍ണറെ മറന്നിട്ടില്ല: പിണറായി

അഴിമുഖം പ്രതിനിധി കേരളപിറവി ഔദ്യോഗിക ആഘോഷത്തിന് ഗവര്‍ണര്‍ പി സദാശിവത്തിനെ ക്ഷണിക്കാത്തതിന് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആഘോഷത്തിന് ഗവര്‍ണറെ മറന്നു എന്ന് ഓര്‍മ്മിപ്പിച്ചവരോട്, ഗവര്‍ണറെ മറന്നിട്ടില്ലെന്നും വജ്രകേരള ആഘോഷങ്ങളിലും പദ്ധതികളിലും ഗവര്‍ണറെ പങ്കെടുപ്പിക്കുമെന്നും പിണറായി പറഞ്ഞു. ഇന്നു തുടങ്ങി ഇന്ന് അവസാനിക്കുന്നതല്ല വജ്രകേരള ആഘോഷങ്ങള്‍, തുടര്‍ പരിപാടികളില്‍ ഗവര്‍ണറുണ്ടാക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. അതെസമയം മുന്‍മുഖ്യമന്ത്രിമാര്‍ക്കും കേരളപിറവി ഔദ്യോഗിക ആഘോഷത്തിന് ക്ഷണമുണ്ടായിരുന്നില്ല. എകെ ആന്റണി, വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ വജ്രകേരള ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നില്ല. മുന്‍ […]

അഴിമുഖം പ്രതിനിധി

കേരളപിറവി ഔദ്യോഗിക ആഘോഷത്തിന് ഗവര്‍ണര്‍ പി സദാശിവത്തിനെ ക്ഷണിക്കാത്തതിന് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആഘോഷത്തിന് ഗവര്‍ണറെ മറന്നു എന്ന് ഓര്‍മ്മിപ്പിച്ചവരോട്, ഗവര്‍ണറെ മറന്നിട്ടില്ലെന്നും വജ്രകേരള ആഘോഷങ്ങളിലും പദ്ധതികളിലും ഗവര്‍ണറെ പങ്കെടുപ്പിക്കുമെന്നും പിണറായി പറഞ്ഞു. ഇന്നു തുടങ്ങി ഇന്ന് അവസാനിക്കുന്നതല്ല വജ്രകേരള ആഘോഷങ്ങള്‍, തുടര്‍ പരിപാടികളില്‍ ഗവര്‍ണറുണ്ടാക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

അതെസമയം മുന്‍മുഖ്യമന്ത്രിമാര്‍ക്കും കേരളപിറവി ഔദ്യോഗിക ആഘോഷത്തിന് ക്ഷണമുണ്ടായിരുന്നില്ല. എകെ ആന്റണി, വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ വജ്രകേരള ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നില്ല. മുന്‍ മുഖ്യമന്ത്രിമാരെയും ഗവര്‍ണറെയും വജ്രകേരള പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധമുണ്ട്.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനവും നടത്തുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ 60 പ്രമുഖരെ വേദിയിലേക്കും ആയിരത്തോളം പേരെ സദസിലേക്കും ക്ഷണിച്ചിട്ടുണ്ടായിരുന്നു. ഗവര്‍ണറെ ചടങ്ങിലേക്കു ക്ഷണിക്കാത്തതു മന:പൂര്‍വമാണോ വീഴ്ചപറ്റിയതാണോ എന്ന കാര്യം വ്യക്തമായിട്ടില്ല.

സംസ്ഥാന സര്‍ക്കാരും നിയമസഭയും ഒരുമിച്ച് സംഘടിപ്പിക്കുന്ന വജ്രകേരളമെന്ന പരിപാടിയില്‍ ഗവര്‍ണറെ ക്ഷണിക്കാത്തതിന്റെ ഉത്തരവാദിത്തമേല്‍ക്കാന്‍ സര്‍ക്കാരും നിയമസഭാ സെക്രട്ടറിയേറ്റും തയാറായിട്ടില്ല. നിയമസഭാ സെക്രട്ടറിയേറ്റാണ് പരിപാടി തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ പറയുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×