June 05, 2026 |
Share on

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകണമെന്ന് ഗവര്‍ണര്‍

അഴിമുഖം പ്രതിനിധി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തണമെന്ന് ഗവര്‍ണര്‍ പി.സദാശിവം. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു ഗവര്‍ണറുടെ പരമാര്‍ശം. പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാര്യത്തില്‍ ഉത്തരവാദിത്വമുള്ളവരായിരിക്കണം ഭരണത്തിലുള്ളവര്‍. ഉന്നത വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ കുറച്ചു കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ കൂടുതലൊന്നും ചെയ്യില്ലെന്ന നിലപാടിലാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.  ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്ന പാറമടകള്‍, ക്വാറികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിയമവിധേയമാക്കണമെന്നും […]

അഴിമുഖം പ്രതിനിധി

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തണമെന്ന് ഗവര്‍ണര്‍ പി.സദാശിവം. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു ഗവര്‍ണറുടെ പരമാര്‍ശം. പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാര്യത്തില്‍ ഉത്തരവാദിത്വമുള്ളവരായിരിക്കണം ഭരണത്തിലുള്ളവര്‍. ഉന്നത വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ കുറച്ചു കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ കൂടുതലൊന്നും ചെയ്യില്ലെന്ന നിലപാടിലാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്ന പാറമടകള്‍, ക്വാറികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിയമവിധേയമാക്കണമെന്നും അതിനായി നിയമം പരിഷ്‌കരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ച്ചപ്പാടുകള്‍ ദീര്‍ഘവീക്ഷണമുള്ളതാണെന്നും പി സദാശിവം തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×