മൂന്നര പതിറ്റാണ്ടിനൊടുവിൽ കേരളത്തിന് “വനിതാ ഡെപ്യൂട്ടി സ്പീക്കർ”

മൂന്ന് പതിറ്റാണ്ടിന് ശേഷം കേരള നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായി ഒരു വനിത തിരഞ്ഞെടുക്കപ്പെട്ടു. ഷാനിമോൾ ഉസ്മാൻ ഇനി നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ ആയിരിക്കും. കോൺ​ഗ്രസ് പാർട്ടിയെ സംബന്ധിച്ച് 66 വർഷങ്ങൾ കഴിച്ചാണ് ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കർ ഉണ്ടാവുന്നത്.

women Deputy speaker

35 വർഷങ്ങൾക്ക് ശേഷമാണ് കോൺ​ഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ ആ പദവിയിലേക്ക് എത്തുന്നത്. കോൺ​ഗ്രസ് പാർട്ടിയെ സംബന്ധിച്ച് 66 വർഷങ്ങൾ കഴിച്ചാണ് ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കർ ഉണ്ടാവുന്നത്.

മൂന്ന് പതിറ്റാണ്ടിന് ശേഷം കേരള നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായി ഒരു വനിത തിരഞ്ഞെടുക്കപ്പെട്ടു. ഷാനിമോൾ ഉസ്മാൻ ഇനി നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ ആയിരിക്കും. ഇതിന് മുമ്പ് കേരളത്തിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം അലങ്കരിച്ചത് മൂന്ന് വനിതകളാണ്. കെ ഒ ആയിഷാ ബായി, എ നഫീസത്ത് ബീവി, ഭാർ​ഗവി തങ്കപ്പൻ എന്നിവരാണ് മുമ്പ് ഡെപ്യൂട്ടി സ്പീക്കർമാരായിരുന്ന വനിതകൾ. 1991 ന് ശേഷം ആദ്യമായാണ് ഒരു വനിതാ ഡെപ്യട്ടി സ്പീക്കർ ഉണ്ടാവുന്നത് എന്ന പ്രത്യേകതയും ഷാനിമോളുടെ സ്ഥാനാരോഹണത്തിനുണ്ട്.

കേരള നിയമസഭയിൽ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറായിരുന്നത് ഒരു വനിതയായിരുന്നു, കെ ഒ ആയിഷ ബായി. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകയായിരുന്ന ആയിഷാ ബായി 1957 മെയ് ആറ് മുതൽ 1959 ജൂലൈ 31 വരെയാണ് ഡെപ്യൂട്ടി സ്പീക്കർ പദവി അലങ്കരിച്ചത്. യഥാർത്ഥത്തിൽ കേരള സംസ്ഥാനം രൂപംകൊണ്ടതിന് ശേഷം പൊതുരം​ഗത്ത് പ്രശസ്തിയിലേക്കും സ്ഥാനമാനങ്ങളിലേക്കും ഉയർന്ന ആദ്യത്തെ മുസ്ലീം വനിതയെന്ന പ്രത്യേകതയും ആയിഷാ ബായിക്കുണ്ട്. 1957-ൽ കായംകുളം മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അവർ, ഒന്നും രണ്ടും നിയമസഭകളിലായി രണ്ട് തവണ ജനപ്രതിനിധിയായി സേവനമനുഷ്ഠിച്ചു. 1961 മുതൽ 1963 വരെ ഗവൺമെന്റ് അഷ്വറൻസ് കമ്മിറ്റിയുടെ ചെയർപേഴ്‌സണായും അവർ പ്രവർത്തിച്ചു. കൂടാതെ കേരള മഹിളാ സംഘം (സി.പി.ഐ) സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര-സംസ്ഥാന സാമൂഹിക ക്ഷേമ ബോർഡുകളിലെ അംഗം, ജയിലുകൾക്കായുള്ള സംസ്ഥാന വാച്ച്ഡോഗ് കമ്മിറ്റി അംഗം എന്നീ പദവികളും അവർ വഹിച്ചിട്ടുണ്ട്. മാപ്പിള സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച് വ്യക്തികൂടിയായിരുന്നു ആയിഷാ ബായി.

പിന്നീട് രണ്ടാമത്തെ മന്ത്രിസഭയിൽ എ നഫീസത്ത് ബീവി കേരളത്തിന്റെ ഡെപ്യൂട്ടി സ്പീക്കറാവുന്നു. 1960 മുതൽ 1964 വരെ നാല് വർഷത്തിലധികം കാലം അവർ ഡെപ്യൂട്ടി സ്പീക്കറായി സേവനമനുഷ്ടിച്ചു. ഐ.യു.എം.എല്ലിലെ കെ.എം. സീതി സാഹിബിനെ സ്പീക്കറായും, ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എ. നഫീസത്ത് ബീവിയെ ഡെപ്യൂട്ടി സ്പീക്കറായും തിരഞ്ഞെടുത്തുകൊണ്ട് അന്ന് കേരളം ചരിത്രം സൃഷ്ടിച്ചു. ചരിത്രത്തിലാദ്യമായാണ് രണ്ട് മുസ്ലിം പ്രതിപ്രതിനിധികൾ സഭയെ നിയന്ത്രിക്കാൻ എത്തിയത്. 1960-ൽ ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് നഫീസത്ത് ബീവി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ആദ്യത്തെ ദളിത് വനിതാ ഡെപ്യൂട്ടി സ്പീക്കറായിരുന്നു എട്ടാം മന്ത്രിസഭയിലെ ഭാർ​ഗവി തങ്കപ്പൻ. സിപിഐ നേതാവായ ഭാർ​ഗവി തങ്കപ്പൻ നാല് തവണ കിളിമാനൂരിൽ നിന്ന് ജനപ്രതിനിധിയായി. 1987 മുതൽ 1991 വരെയാണ് ഭാർ​ഗവി തങ്കപ്പൻ ഡെപ്യൂട്ടി സ്പീക്കറായിരുന്നത്.

പിന്നീട് എൽഡിഎഫ് യുഡിഎഫ് സർക്കാരുകൾ മാറിമാറി ഭരിച്ചപ്പോഴൊന്നും വനിതാ ഡെപ്യൂട്ടി സ്പീക്കർമാർ ഉണ്ടായിരുന്നില്ല. 35 വർഷങ്ങൾക്ക് ശേഷമാണ് കോൺ​ഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ ആ പദവിയിലേക്ക് എത്തുന്നത്. കോൺ​ഗ്രസ് പാർട്ടിയെ സംബന്ധിച്ച് 66 വർഷങ്ങൾ കഴിച്ചാണ് ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കർ ഉണ്ടാവുന്നത്.

Content summary; After 35 years , Kerala elects women Deputy Speaker Shanimol Osman . Congress gets first women Deputy Speaker in 66 years. Fourth women in Kerala history .

This post was last modified on June 2, 2026 1:31 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment