June 06, 2026 |
Avatar
Share on

ഉമ്മന്‍ചാണ്ടി അറിഞ്ഞോ ? സനിത ഷാജിയെ കുവൈറ്റ് അധികൃതര്‍ ജയിലിലാക്കി

അഴിമുഖം പ്രതിനിധി സ്പോണ്‍സര്‍ നല്‍കിയ വ്യാജ പരാതിയെത്തുടര്‍ന്ന് കുവൈറ്റില്‍ കുടുങ്ങിയ മലയാളി വനിത ജയിലില്‍. പുതുപ്പള്ളി സ്വദേശിനിയായ സനിത ഷാജിയാണ് ഇപ്പോള്‍ കുവൈറ്റ് പോലീസ് ജയിലില്‍ അടച്ചിരിക്കുന്നത്. ഇവരുടെ മാതാവിന്റെ സഹോദരിയായ ലീലയും തടവിലാക്കപ്പെട്ടിരിക്കുകയാണ്. പീഡനത്തെത്തുടര്‍ന്ന് സ്പോണ്‍സറുടെ വീട്ടില്‍ നിന്നും രക്ഷപെട്ട് എംബസിയില്‍ അഭയം തേടിയ സനിത കുറച്ചു നാളായി മാതാവിന്റെ സഹോദരിയുടെ സംരക്ഷണത്തിലായിരുന്നു. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. മുന്‍ സ്പോണ്‍സറുടെ ആവശ്യപ്രകാരം സ്റ്റേഷനില്‍ ഹാജരായ സനിതയെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നു […]

അഴിമുഖം പ്രതിനിധി

സ്പോണ്‍സര്‍ നല്‍കിയ വ്യാജ പരാതിയെത്തുടര്‍ന്ന് കുവൈറ്റില്‍ കുടുങ്ങിയ മലയാളി വനിത ജയിലില്‍. പുതുപ്പള്ളി സ്വദേശിനിയായ സനിത ഷാജിയാണ് ഇപ്പോള്‍ കുവൈറ്റ് പോലീസ് ജയിലില്‍ അടച്ചിരിക്കുന്നത്. ഇവരുടെ മാതാവിന്റെ സഹോദരിയായ ലീലയും തടവിലാക്കപ്പെട്ടിരിക്കുകയാണ്. പീഡനത്തെത്തുടര്‍ന്ന് സ്പോണ്‍സറുടെ വീട്ടില്‍ നിന്നും രക്ഷപെട്ട് എംബസിയില്‍ അഭയം തേടിയ സനിത കുറച്ചു നാളായി മാതാവിന്റെ സഹോദരിയുടെ സംരക്ഷണത്തിലായിരുന്നു. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. മുന്‍ സ്പോണ്‍സറുടെ ആവശ്യപ്രകാരം സ്റ്റേഷനില്‍ ഹാജരായ സനിതയെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നു ദിവസമായി ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്. ഇനി എംബസ്സി ഇടപെട്ടാല്‍ മാത്രമേ ഇക്കാര്യത്തില്‍ പ്രതീക്ഷയ്ക്ക് വകയുള്ളൂ എന്ന് വിവരാവകാശ പ്രവര്‍ത്തകനായ മഹേഷ്‌ വിജയന്‍ പറയുന്നു.

ഉമ്മന്‍ ചാണ്ടിയ്ക്ക് പുതുപ്പള്ളിയിലെ ഒരു അമ്മയുടെ കത്ത്; ‘എന്നെ മകളെ കാണാന്‍ അനുവദിക്കൂ..’

 

Leave a Reply

Your email address will not be published. Required fields are marked *

×