June 13, 2026 |
Praveen Vattapparambath
Praveen Vattapparambath
Share on

മാസ് ലുക്കില്‍ ചീരു; കൈദി നമ്പര്‍ 150 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

 അഴിമുഖം പ്രതിനിധി തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജിവിയുടെ പുതിയ ചിത്രം കൈദി നമ്പര്‍ 150 ന്റെ ഫസറ്റര്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ദീപാവലി ദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മെഗാസ്റ്റാറിന്റെ 150 ആം സിനിമയാണ് കൈദി നമ്പര്‍ 150. ചീരൂ ഫാന്‍സിന്റെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യം പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് അദ്ദേഹത്തിന്റെ സിനിമ എത്തുന്നത് എന്നതാണ്. 2007 ല്‍ പുറത്തിറങ്ങിയ ശങ്കര്‍ ദാദ സിന്ദാബാദ് ആയിരുന്നു ചിരഞ്ജീവി അവസാനമായി അഭിനയിച്ച സിനിമ. ഇതിനുശേഷം രാഷ്ട്രീയത്തില്‍ സജീവമായ നടന്‍ കേന്ദ്രമന്ത്രിപദത്തില്‍വരെയെത്തി. വി വി […]

 അഴിമുഖം പ്രതിനിധി

തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജിവിയുടെ പുതിയ ചിത്രം കൈദി നമ്പര്‍ 150 ന്റെ ഫസറ്റര്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ദീപാവലി ദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മെഗാസ്റ്റാറിന്റെ 150 ആം സിനിമയാണ് കൈദി നമ്പര്‍ 150. ചീരൂ ഫാന്‍സിന്റെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യം പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് അദ്ദേഹത്തിന്റെ സിനിമ എത്തുന്നത് എന്നതാണ്. 2007 ല്‍ പുറത്തിറങ്ങിയ ശങ്കര്‍ ദാദ സിന്ദാബാദ് ആയിരുന്നു ചിരഞ്ജീവി അവസാനമായി അഭിനയിച്ച സിനിമ. ഇതിനുശേഷം രാഷ്ട്രീയത്തില്‍ സജീവമായ നടന്‍ കേന്ദ്രമന്ത്രിപദത്തില്‍വരെയെത്തി.

വി വി വിനായക് ആണ് കൈദിയുടെ സംവിധായകന്‍. വിജയ് യെ നായകനാക്കി എ ആര്‍ മുരഗദോസ് സംവിധാനം ചെയ്ത കത്തിയുടെ തെലുങ്ക് പതിപ്പാണ് കൈദി നമ്പര്‍ 150. ചിരഞ്ജീവിയുടെ മകനും ടോളുവുഡ് സ്റ്റാറുമായ റാം ചരണും ഈ ചിത്രത്തിന്റെ നിര്‍മാണപങ്കാളിയാണ്.

കാജല്‍ അഗര്‍വാളാണ് ചിരഞ്ജീവിയുടെ നായിക. ശ്രീയ സരണ്‍, റായ് ലക്ഷ്മി എന്നിവരും ചിത്രത്തിലുണ്ട്. ബോളിവുഡ് നടന്‍ തരുണ്‍ അറോറയാണ് പ്രധാനവില്ലനെ അവതരിപ്പിക്കുന്നത്. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധായകന്‍. കൈദി നമ്പര്‍ 150 അടുത്ത വര്‍ഷം ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. 

ചിത്രത്തിന്റെ പോസറ്റര്‍ പുറത്തുവന്നതോടെ ആരാധകര്‍ വലിയ ആഘോഷത്തിലാണ്. പോസ്റ്ററിലെ ചിരഞജീവിയുടെ ലുക്ക് അദ്ദേഹത്തിന്റെ പ്രായത്തെ തോല്‍പ്പിക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. കൈദി നമ്പര്‍ 150 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നതിനു പിന്നാലെ സംവിധായകന്‍ രാംഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തത് എഴുവര്‍ഷം മുമ്പ് കണ്ട മെഗാസ്റ്റാറില്‍ നിന്നും ഏഴുവയസ് കുറഞ്ഞതുപോലെയാണ് ഇപ്പോള്‍ കാണുമ്പോള്‍ തോന്നുന്നത് എന്നായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

×