സോഷ്യല്‍ മീഡിയ വാഴുന്ന കാലത്ത് എല്ലാവരും യൂട്യൂബ് സെലിബ്രിറ്റികളാണ്. എന്നാല്‍ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ മാത്രമല്ല. ഇന്ത്യയൊട്ടാകെ അംഗീകരിച്ച കണ്ടന്റുകള്‍ നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച യൂട്യൂബറായിരിക്കുകയാണ് കേരളത്തിലെ കെ എല്‍ ബ്രോ ബിജു. 2024 ല്‍ കേരളത്തിലെ മികച്ച അഞ്ച് യൂട്യൂബര്‍മാരിലൊരാളാണ് കെ ല്‍ ബ്രോ. 2024 ലെ യൂട്യൂബ് റിപ്പോര്‍ട്ട് അനുസരിച്ച്, നാലാമത്തെ മികച്ച യൂട്യൂബറായാണ് ബിജു തെരഞ്ഞെടുക്കപ്പെട്ടത്. ഇതൊരു ചെറിയ കാര്യമല്ല. ലോകതാരങ്ങളെയും സെലിബ്രിറ്റികളെയും കടത്തിവെട്ടിയാണ് ബിജുവിന്റെ സ്വപ്നനേട്ടം. ഇന്ത്യന്‍ സബ്ക്രൈബേഴ്സിന്റെ എണ്ണത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കടത്തിവെട്ടിയിരിക്കുകയാണ് കെഎല്‍ ബ്രോ ബിജു റിത്വിക്. ഇന്ത്യയിലെ ക്രിയേറ്റേഴ്സിന്റെ ലിസ്റ്റില്‍ പ്രഥമപരിഗണന നല്‍കാവുന്നവരുടെ ഒപ്പമാണ് കെഎല്‍ ബ്രോയുടെ സ്ഥാനം.
കുടുംബങ്ങളെ ആകര്‍ഷിക്കുന്ന രീതിയില്‍ രാജ്യമൊട്ടാകെ ആസ്വദിക്കപ്പെടുന്ന കണ്ടന്റുകള്‍ തയ്യാറാക്കുന്ന ബിജുവിന് 60 മില്യണ്‍ സബ്ക്രൈബേഴ്സാണുളളത്. ദൈനംദിന ജീവിതത്തില്‍ സാധാരണ കുടുംബങ്ങളില്‍ നടക്കുന്ന സന്ദര്‍ഭങ്ങളെയാണ് ബിജു അവതരിപ്പിക്കുന്നത്. ബിജു റിത്വിക് എന്ന കുടുംബസ്ഥന്റെ വീട്ടിലെ അമ്മ,ഭാര്യ,മകന്‍,മകള്‍ തുടങ്ങി എല്ലാവരും കണ്ടന്റുകളെ സ്പെഷ്യല്‍ ആക്കുന്നുണ്ട്. കേരളത്തില്‍ ആദ്യം വണ്‍ മില്യണ്‍ സബ്സ്‌ക്രൈബേഴ്സിനെ സ്വന്തമാക്കിയതും കെ എല്‍ ബിജു ആണ്. കുടുംബത്തിന്റെ കഠിനാധ്വാനത്തിലൂടെ 50 മില്യണ്‍ കടന്ന് വിജയം കൈവരിക്കാനും ഇവര്‍ക്കായി.50 മില്യണ്‍ നേടുന്ന കേരളത്തിലെ ആദ്യ കണ്ടന്റ് ക്രിയേറ്റര്‍ക്ക് ലഭിക്കുന്ന റൂബി ക്രിയേറ്റര്‍ പ്ലേ ബട്ടണ്‍ ബിജുവിന് കരസ്ഥമാക്കിയിരുന്നു.
അഞ്ച് മികച്ച യൂട്യൂബ് ക്രിയേറ്റ്ഴ്സ് ഇവരാണ്
1.മിസ്റ്റര്‍ബീസ്റ്റ്
2.ഫിലിമി സുരാജ് ആക്ടര്‍
3.സുജല്‍ തക്രല്‍
4.കെ എല്‍ ബ്രോ ബിജു റിത്വിക്
5.യു ആര്‍ ക്രിസ്റ്റ്യാനോ
ബ്രാന്‍ഡുകളുടെയും, കലാകാരന്‍മാരുടെയും മീഡിയ കമ്പനികളുടെയും കുട്ടികളുടെയും ചാനലുകളെ മാറ്റിനിര്‍ത്തിയാണ് റാങ്കിങ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യൂട്യൂബ് ചാനല്‍ ഈ വര്‍ഷമാണ് ആരംഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ 19 മില്യണ്‍ സബ്ക്രൈബേഴ്സായി ചരിത്രം കുറിച്ചു. അവരില്‍ കൂടുതല്‍ പേരും ഇന്ത്യയില്‍ നിന്നുള്ളവരുമായിരുന്നു എന്നതും ഒരു പ്രത്യേകതയാണ്.
നേട്ടങ്ങളേറെയെങ്കിലും ഇന്നും ഒരു ‘കോമണ്‍ മാന്‍’
കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ പാവന്നൂര്‍ മൊട്ട എന്ന ഗ്രാമത്തിലാണ് ബിജുവിന്റെ റിത്വിക്കിന്റെ കുടുംബം താമസിക്കുന്നത്. ആര്‍ഭാടങ്ങളൊന്നുമില്ലാത്ത സാധാരണകുടുംബത്തില്‍ ജനിച്ച ബിജുവിന് വളരെ വൈകി ലഭിച്ച കാമറ ഫോണില്‍ നിന്നാണ് ടിക് ടോക്കില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. ചെറുപ്പം മുതല്‍ നാടകത്തോടുള്ള കമ്പമാണ് വീഡിയോകളിടാനുള്ള പ്രചോദനമായത്. കോവിഡിന് മുന്‍പ് സുഹൃത്തുക്കള്‍ക്കൊപ്പം ഷോര്‍ട്ട് ഫിലിമും ബിജു ചെയ്തിരുന്നു. അഭിപ്രായം മികച്ചതായിരുന്നു. കാമറ ഫോണില്ലാത്തതിനാല്‍ സുഹൃത്തുക്കളുടെ ഫോണിലൂടെയായിരുന്നു സിനിമകള്‍ ബിജു കണ്ടിരുന്നത്.
കുറച്ചുനാള്‍ക്ക് ശേഷം, ലാവയുടെ ബേസിക്കായ ഒരു കാമറഫോണ്‍ സുഹൃത്തായ ജിതിന്‍ നല്‍കിയിരുന്നു. ടിക് ടോക് എന്ന ആപ്ലിക്കേഷനെ കുറിച്ചും ജിതിനാണ് ബിജുവിന് പറഞ്ഞുകൊടുക്കുന്നത്. ടിക് ടോക് വീഡിയോകളിടാന്‍ ബിജുവും സുഹൃത്തുക്കളും ആരംഭിച്ചു. ഓരോ വീഡിയോയും വൈറലായി. അഞ്ച് ലക്ഷം ഫോളോവേഴ്‌സ് ബിജുവിന് ലഭിച്ചു. ഫോണ്‍ തകരാറായതിനെ തുടര്‍ന്ന് വീഡിയോ നിര്‍മാണം നിലച്ചു. പിന്നീട് ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു. കോവിഡ് പ്രതിസന്ധിയില്‍ ബസിലെ പണിയും ബിജുവിന് നഷ്ടമായി. സാമ്പത്തിക പ്രതിസന്ധിയിലേക്ക് ബിജുവിന്റെ കുടുംബമെത്തി. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ക്വാറിത്തൊഴിലാളി, പെയിന്റര്‍,ക്ലീനര്‍ തുടങ്ങി എല്ലാ പണികളും ചെയ്തു. പിന്നീട് ബസിലെ ഡ്രൈവറായാണ് ബിജു ജോലിചെയ്യുന്നത്. വിവാഹം കഴിക്കാന്‍ പ്ലാന്‍ ചെയ്‌തെങ്കിലും സര്‍ക്കാര്‍ ജോലി ഇല്ലാത്തതിനാല്‍ പെണ്ണ് കിട്ടിയില്ല. അവസാനം കര്‍ണാടകയിലെ മടിക്കേരിയില്‍ നിന്ന് കവിതയെ വിവാഹം കഴിച്ചു. കവിത തനി മലയാളിയായി മാറി. ഗള്‍ഫിലെ സുഹൃത്ത് നല്‍കിയ സ്മാര്‍ട്ട് ഫോണിലൂടെ യൂട്യൂബ് ആരംഭിച്ചു. ടിക് ടോകില്‍ നല്‍കിയ അതേ പേരില്‍ തുടങ്ങിയ അക്കൗണ്ടില്‍ വെബ് സീരിസുകള്‍ ആരംഭിച്ചു. ഫോണ്‍ വാങ്ങി നല്‍കിയ സുഹൃത്തിന്റെ കാറിന്റെ പേര് കെ എല്‍ ബ്രോ എന്നായിരുന്നു. കെ എല്‍ ബ്രോ ബിജു റിത്വിക് എന്ന യൂട്യൂബിന്റെ പേര് മാറ്റി. വീഡിയോകള്‍ ഇട്ടുതുടങ്ങി. പിന്നീട് 100 മില്യണ്‍ വ്യൂസ് വരെ വീഡിയോകള്‍ക്ക് കിട്ടിതുടങ്ങി. ചെറിയ സ്വപ്‌നങ്ങളില്‍ ഇന്ത്യയാകമാനം അറിയപ്പെടുന്ന നിലയിലേക്ക് ബിജു വളരുകയാണ്.
content summary; kl bro biju rithvik channel wins another award making malayalis proud
youtube,trending,klbro biju,india