June 14, 2026 |
Share on

ബാര്‍കോഴക്കേസ് തനിക്കെതിരെയുള്ള ഗൂഡാലോചന; കെ.എം മാണി.

അഴിമുഖം പ്രതിനിധി ബാര്‍കോഴക്കേസ് തനിക്കെതിരെയുള്ള ഗൂഡാലോചന എന്ന് മുന്‍ ധനകാര്യ മന്ത്രി കെ.എം മാണി. ഗൂഢാലോചനകള്‍ നടത്തിയ കേന്ദ്രങ്ങളെയൊക്കെ തനിക്കറിയാമെന്നും എന്നാലത് തുറന്ന് പറയാന്‍ ഇപ്പോള്‍ താല്‍പ്പര്യമില്ലെന്നും . തനിക്ക് നീതി ലഭിച്ചിട്ടില്ലെന്ന് മാത്രമെ പറയാനുള്ളുവെന്നും മാണി പറഞ്ഞു. ആരുടെ കൈയ്യില്‍ നിന്നെന്നൊന്നും പറയുന്നില്ലതന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ്സില്‍ നിന്ന് തനിക്ക് നീതി ലഭിച്ചിട്ടുണ്ടെന്നും, തനിക്ക് ആരോഗ്യം ഉണ്ടായിരിക്കുകയും പാലായിലെ ജനങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്ന കാലത്തോളം താന്‍ ഇനിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കും. കേരളാ കോണ്‍ഗ്രസ്സ് എന്നും യു.ഡി.എഫില്‍ ഉറച്ചുനില്‍ക്കും എന്നും […]

അഴിമുഖം പ്രതിനിധി

ബാര്‍കോഴക്കേസ് തനിക്കെതിരെയുള്ള ഗൂഡാലോചന എന്ന് മുന്‍ ധനകാര്യ മന്ത്രി കെ.എം മാണി. ഗൂഢാലോചനകള്‍ നടത്തിയ കേന്ദ്രങ്ങളെയൊക്കെ തനിക്കറിയാമെന്നും എന്നാലത് തുറന്ന് പറയാന്‍ ഇപ്പോള്‍ താല്‍പ്പര്യമില്ലെന്നും . തനിക്ക് നീതി ലഭിച്ചിട്ടില്ലെന്ന് മാത്രമെ പറയാനുള്ളുവെന്നും മാണി പറഞ്ഞു. ആരുടെ കൈയ്യില്‍ നിന്നെന്നൊന്നും പറയുന്നില്ലതന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ്സില്‍ നിന്ന് തനിക്ക് നീതി ലഭിച്ചിട്ടുണ്ടെന്നും, തനിക്ക് ആരോഗ്യം ഉണ്ടായിരിക്കുകയും പാലായിലെ ജനങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്ന കാലത്തോളം താന്‍ ഇനിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കും. കേരളാ കോണ്‍ഗ്രസ്സ് എന്നും യു.ഡി.എഫില്‍ ഉറച്ചുനില്‍ക്കും എന്നും മാണി വ്യക്തമാക്കി.

സുതാര്യവും സംശുദ്ധവുമായ 50 വർഷത്തെ രാഷ്ട്രീയ ജീവിതമാണ് തന്റെ കൈമുതലെന്ന് കെ.എം. മാണി. കോടതിയുടെ പരാമര്‍ശത്തില്‍ തനിക്കെതിരെ കുറ്റാരോപണങ്ങളൊന്നും ഇല്ലെങ്കിലും ഉയര്‍ന്ന ജനാധിപത്യമൂല്യം ഉയര്‍ത്തിപ്പിടിക്കുന്നതിനാലാണ് താന്‍ രാജി വെച്ചതെന്നും മാണി കൂട്ടിച്ചേര്‍ത്തു. പി.ജെ ജോസഫ് തന്നോടൊപ്പം രാജി വെക്കണമെന്ന് താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ജോസഫിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഉണ്ണിയാടന്‍ തന്നോടുള്ള സ്‌നേഹത്താല്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് രാജിവെച്ചത് അതൊന്നും താന്‍ ആവശ്യപ്പെട്ടിട്ടല്ല എന്നും കെ.എം മാണി പറഞ്ഞു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×