July 04, 2026 |
Share on

കൊക്കൈന്‍ കേസ്; ബ്ലെസ്സിയും രേഷ്മയും വില്‍പ്പനക്കാരെന്ന് പൊലീസ്

അഴിമുഖം പ്രതിനിധി കൊക്കൈന്‍ കേസില്‍ അറസ്റ്റിലായ സഹസംവിധായിക ബ്ലെസ്സിയും മോഡല്‍ രേഷ്മയും കൊക്കൈന്‍ വില്‍പ്പനക്കാരെന്ന് പോലീസ് വ്യക്തമാക്കി. കടവന്ത്രയിലെ ഫ്ലാറ്റ് കേന്ദ്രമാക്കി ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നതായും ഇത് വാങ്ങിക്കാന്‍ വന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുമുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിക്ക് നല്‍കിയ കസ്റ്റഡി റിപ്പോര്‍ട്ടില്‍ ആണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗ്‌സ് ഗ്രൂപ്പ് ഉടമ നിഷാമിന്റെ കടവന്ത്രയിലെ ഫ്ലാറ്റില്‍ നിന്നുമാണ് കൊക്കൈനുമായി ഇവരെ അറസ്റ്റ് ചെയ്തത്.നടന്‍ ഷൈന്‍ ടോം ചാക്കോ,മോഡലുകളായ ടിന്‍സി, രേഷ്മ, സഹസംവിധായക ബ്ലെസ്സി, ദുബായിലെ ട്രാവല്‍ മാര്‍ട്ട് ഉടമ സ്‌നേഹ എന്നിവരെയാണ് […]

അഴിമുഖം പ്രതിനിധി

കൊക്കൈന്‍ കേസില്‍ അറസ്റ്റിലായ സഹസംവിധായിക ബ്ലെസ്സിയും മോഡല്‍ രേഷ്മയും കൊക്കൈന്‍ വില്‍പ്പനക്കാരെന്ന് പോലീസ് വ്യക്തമാക്കി. കടവന്ത്രയിലെ ഫ്ലാറ്റ് കേന്ദ്രമാക്കി ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നതായും ഇത് വാങ്ങിക്കാന്‍ വന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുമുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിക്ക് നല്‍കിയ കസ്റ്റഡി റിപ്പോര്‍ട്ടില്‍ ആണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഗ്‌സ് ഗ്രൂപ്പ് ഉടമ നിഷാമിന്റെ കടവന്ത്രയിലെ ഫ്ലാറ്റില്‍ നിന്നുമാണ് കൊക്കൈനുമായി ഇവരെ അറസ്റ്റ് ചെയ്തത്.നടന്‍ ഷൈന്‍ ടോം ചാക്കോ,മോഡലുകളായ ടിന്‍സി, രേഷ്മ, സഹസംവിധായക ബ്ലെസ്സി, ദുബായിലെ ട്രാവല്‍ മാര്‍ട്ട് ഉടമ സ്‌നേഹ എന്നിവരെയാണ് 10 ഗ്രാം കൊക്കൈനുമായി അറസ്റ്റ് ചെയ്തത്. 

ഫ്‌ളാറ്റിലെ സെക്യൂരിറ്റിയെ കാറിടിപ്പിച്ച് കൊല്ലാന്‍ നോക്കിയ കേസിലെ പ്രതിയായിരുന്നു കിംഗസ് ഉടമ നിഷാം. ഇതുമായി ബന്ധപ്പെട്ട് ഫ്ലാറ്റില്‍ റെയ്ഡ് നടത്തിയപ്പോഴായിരുന്നു പ്രതികള്‍ അറസ്റ്റില്‍ ആയത്. മയക്കുമരുന്നിന്റെ ഉടവിടം ഗോവ ആണെന്ന് സംശയിച്ചു ഇവരെ തെളിവെടുപ്പിനായി ഗോവയില്‍ കൊണ്ടുപോയിരുന്നു.എന്നാല്‍ കാര്യമായ ഒരു ഗുണവും കിട്ടിയില്ല. അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്ന് കണ്ണിയിലെ അംഗങ്ങള്‍ ആണ് ഇവരെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×