June 14, 2026 |
Share on

ആര്‍എസ്എസ് ആയുധ പരിശീലനം തുടര്‍ന്നാല്‍ റെഡ് വോളന്റിയര്‍മാര്‍ക്ക് പരിശീലനം: കോടിയേരി

അഴിമുഖം പ്രതിനിധി ആര്‍എസ്എസ് ശാഖകളില്‍ ആയുധ പരിശീലനം നടത്തുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശാഖകളില്‍ ആയുധ പരിശീലനം തുടര്‍ന്നാല്‍ അവിടങ്ങളില്‍ സിപിഎം, റെഡ് വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കുമെന്ന് കോടിയേരി താക്കീതും നല്‍കിയിട്ടുണ്ട്. പത്തനംതിട്ടയില്‍ ബിജെപി വിട്ട് സിപിഎമ്മിലെത്തിയവര്‍ക്ക് സ്വികരണം നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് അമ്പലങ്ങള്‍ വര്‍ഗ്ഗീയവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും വിശ്വാസികളാണ് ഇതിന്‌ തടയിടേണ്ടതെന്നും കോടിയേരി പറഞ്ഞു. ക്ഷേത്രങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വകയല്ല. അമ്പലങ്ങള്‍ വിശ്വാസികളുടെ വകയാണ്. അവിടെ ആയുധ പരിശീലനം പാടില്ല. ക്ഷേത്രങ്ങള്‍ […]

അഴിമുഖം പ്രതിനിധി

ആര്‍എസ്എസ് ശാഖകളില്‍ ആയുധ പരിശീലനം നടത്തുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശാഖകളില്‍ ആയുധ പരിശീലനം തുടര്‍ന്നാല്‍ അവിടങ്ങളില്‍ സിപിഎം, റെഡ് വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കുമെന്ന് കോടിയേരി താക്കീതും നല്‍കിയിട്ടുണ്ട്. പത്തനംതിട്ടയില്‍ ബിജെപി വിട്ട് സിപിഎമ്മിലെത്തിയവര്‍ക്ക് സ്വികരണം നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ് അമ്പലങ്ങള്‍ വര്‍ഗ്ഗീയവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും വിശ്വാസികളാണ് ഇതിന്‌ തടയിടേണ്ടതെന്നും കോടിയേരി പറഞ്ഞു. ക്ഷേത്രങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വകയല്ല. അമ്പലങ്ങള്‍ വിശ്വാസികളുടെ വകയാണ്. അവിടെ ആയുധ പരിശീലനം പാടില്ല. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസ് നടത്തുന്ന ആയുധ പരിശീലനം നിര്‍ത്തിയില്ലങ്കില്‍ അവിടങ്ങള്‍ സിപിഎം വോളന്റിയര്‍മാര്‍ പരിശീലനം തുടങ്ങുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×