June 14, 2026 |
Avatar
Share on

ടെസ്റ്റ് റാങ്കിംഗില്‍ വിരാട് കോഹ്ലി നാലാം സ്ഥാനത്ത്

അഴിമുഖം പ്രതിനിധി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ബാറ്റ്‌സ്മാന്‍മാരുടെ ടെസ്റ്റ് റാങ്കിംഗില്‍ നാലാം സ്ഥാനത്തെത്തി. ട്വന്റി-20യില്‍ നിലവില്‍ ഒന്നാം റാങ്കിലുള്ള കോഹ്ലി ടെസ്റ്റില്‍ ആദ്യമായാണ് ആദ്യ 10-ല്‍ ഇടം നേടുന്നത്. ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാനായ ചേതേശ്വര്‍ പൂജാര ഒരു സ്ഥാനം കടന്ന് ഒന്‍പതാം റാങ്കിലെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ മികച്ച ബാറ്റിംഗ പ്രകടനം കാഴ്ചവച്ചതാണ് കോഹ്ലി റാങ്കിംഗില്‍ നേട്ടമായത്. വിശാഖപട്ടണം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പൂജാരയും നല്ല പ്രകടനമായിരുന്നു നടത്തിയത്. 14-ാം സ്ഥാനത്തായിരുന്ന […]

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ബാറ്റ്‌സ്മാന്‍മാരുടെ ടെസ്റ്റ് റാങ്കിംഗില്‍ നാലാം സ്ഥാനത്തെത്തി. ട്വന്റി-20യില്‍ നിലവില്‍ ഒന്നാം റാങ്കിലുള്ള കോഹ്ലി ടെസ്റ്റില്‍ ആദ്യമായാണ് ആദ്യ 10-ല്‍ ഇടം നേടുന്നത്. ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാനായ ചേതേശ്വര്‍ പൂജാര ഒരു സ്ഥാനം കടന്ന് ഒന്‍പതാം റാങ്കിലെത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ മികച്ച ബാറ്റിംഗ പ്രകടനം കാഴ്ചവച്ചതാണ് കോഹ്ലി റാങ്കിംഗില്‍ നേട്ടമായത്. വിശാഖപട്ടണം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പൂജാരയും നല്ല പ്രകടനമായിരുന്നു നടത്തിയത്. 14-ാം സ്ഥാനത്തായിരുന്ന കോഹ്ലി വിശാഖപട്ടണം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 167 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 81 റണ്‍സും നേടിയിരുന്നു.

നാളെ മൊഹാലിയില്‍ ആരംഭിക്കുന്ന ടെസ്റ്റില്‍ കഴിഞ്ഞ കളികളിലെ പ്രകടനം ആവര്‍ത്തിച്ചാല്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താം നേടാന്‍ കോഹ്ലിക്ക് കഴിയും. കോഹ്ലി ഏകദിനത്തില്‍ മുന്‍പ് ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×