June 23, 2026 |
Share on

കൊട്ടാരക്കരയില്‍ ബസ് സ്റ്റോപ്പിലേക്ക് ടിപ്പര്‍ മറിഞ്ഞു; വിദ്യാര്‍ഥികളടക്കം അപകടത്തില്‍പ്പെട്ടു, മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കൊട്ടാരക്കര നീലേശ്വരത്ത് ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടത്തിനിടയിലേക്ക് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി പാഞ്ഞുകയറി മൂന്ന് പേര്‍ മരിച്ചു. ഇന്ന് രാവിലെ 7.15-ഓടെയാണ് നാടിനെ നടുക്കിയ ദാരുണമായ ഈ അപകടം സംഭവിച്ചത്. മണ്ണ് കയറ്റി അമിതവേഗതയില്‍ വന്ന ടിപ്പര്‍ ലോറി ഒരു ബൈക്കില്‍ ഇടിച്ച് നിയന്ത്രണം തെറ്റി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. ഒരു കുട്ടിയുടെ മരണം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ഏകദേശം 15 പേര്‍ ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നുവെന്നും പറയുന്നു. മരിച്ചവരില്‍ ഒരാളെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. നീലേശ്വരം സ്വദേശി ഹരിലാല്‍ ആണ് തിരിച്ചറിഞ്ഞ വ്യക്തി. നാല് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും അവരുടെ നില തൃപ്തികരമാണെന്നാണ് വിവരം.

സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും ജോലിക്കും മറ്റുമായി പോകാനായി വിദ്യാര്‍ഥികളടക്കം ബസ് കാത്തുനില്‍ക്കുന്ന സമയത്തായിരുന്നു അപകടം. ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് അതിലുണ്ടായിരുന്ന മണ്ണ് മുഴുവന്‍ അവിടെയുണ്ടായിരുന്നവരുടെ മേലേക്ക് വീഴുകയായിരുന്നു. നാല് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചോളം പേര്‍ ലോറിയുടെ അടിയിലും മണ്ണിനടിയിലുമായി പൂര്‍ണ്ണമായും അകപ്പെട്ടുപോയിരുന്നു.

അപകടം നടന്നയുടന്‍ തന്നെ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ജെസിബിയും മറ്റ് സജ്ജീകരണങ്ങളും ഉപയോഗിച്ച് ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവിലാണ് മണ്ണിനടിയില്‍പ്പെട്ടവരെ പുറത്തെടുക്കാനായത്. അപകടത്തില്‍ പരിക്കേറ്റ മറ്റ് രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവരെ കൊട്ടാരക്കരയിലെയും പരിസരത്തെയും സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടസ്ഥലത്ത് ഇപ്പോഴും മണ്ണ് നീക്കിയുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

Content Summary; Tragedy in Kollam as a speeding tipper lorry loaded with soil loses control and rams into a school bus stop at Nileswaram, Kottarakkara, killing three people

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×