UPDATES

സഖാവ് പുഷ്പൻ ഇനി ജ്വലിക്കുന്ന ഓർമ്മ

ജീവിക്കുന്നു ഞങ്ങളിലൂടെ

                       

കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്‍ അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ശനിയാഴ്ച്ച വൈകിട്ട് 3.30 ഓടെയായിരുന്നു അന്ത്യം. ഓഗസ്റ്റ് രണ്ടിന് വൈകിട്ടോടെ ആരോഗ്യനിള വഷയാതയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയാഘാതമുണ്ടായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. അതീവഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു.

കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു പുഷ്പന്‍. മൂന്നു പതിറ്റാണ്ടോളം നീണ്ട കിടപ്പ് ജീവിതത്തിനൊടുവിലാണ് 54 കാരനായ പുഷ്പന്‍ മരണത്തിന് കീഴടങ്ങിയത്.

1994 നവംബര്‍ 25 ന് ഡിവൈഎഫ്‌ഐ നടത്തിയ സമരത്തിന് നേര്‍ക്ക് പൊലീസ് നടത്തിയ വെടിവയ്പ്പില്‍ സുഷ്മന നാഡി തകര്‍ന്നതോടെയാണ് 24 മത്തെ വയസില്‍ പുഷ്പന്‍ എന്നന്നേക്കുമായി കിടപ്പിലായത്.  അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തില്‍ പ്രതിഷേധിച്ച് സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനു നേരെ കരിങ്കൊടി കാണിച്ച ഡിവൈഎഫ് പ്രവര്‍ത്തകര്‍ക്കു നേരെയായിരുന്നു പൊലീസ് വെടിവയ്പ്പ്. അഞ്ചു പേരാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. കെ കെ രാജീവന്‍, കെ ബാബു, മധു, കെ വി റോഷന്‍, ഷിബുലാല്‍ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
Koot huparamba firing pushpan passess away 

Content Summary; Koothuparamba firing pushpan passess away

Share on

മറ്റുവാര്‍ത്തകള്‍