2020 ജൂൺ 2നായിരുന്നു കേരളത്തെ ഞെട്ടിച്ച മറ്റൊരു കൊലപാതകം നടന്നത്. ഇന്നലെ കോട്ടയത്ത് നടന്ന ഇരട്ടകൊലപാതകവുമായി സാമ്യമുള്ള മറ്റൊരു ക്രൂരതയായിരുന്നു അന്ന് താഴത്തങ്ങാടിയിലും ഉണ്ടായത്. 2020 ൽ കൊല്ലപ്പെട്ടത് ഷീബയും പരിക്കേറ്റത് മുഹമ്മദ് സാലിക്കുമാണെങ്കിൽ 2025ൽ കൊല്ലപ്പെട്ടത് വിജയകുമാറും, മീരയും രണ്ട് പേരാണ്. കോട്ടയം ജില്ലയിൽ തന്നെയാണ് ഏകദേശം അഞ്ച് വർഷത്തെ വ്യത്യാസത്തിൽ രണ്ട് കൊലപാതക കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.Two similar murders in nearby areas in the past five years
താഴത്തങ്ങാടിയിൽ റോഡരികിലെ വീട്ടിൽ പട്ടാപ്പകലായിരുന്നു ദാരുണമായ കൊലപാതകം നടന്നത്. കോട്ടയം കുമരകം താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മൻസിൽ വീട്ടിൽ മുഹമ്മദ് സാലിക്കിന്റെ ഭാര്യ ഷീബ കൊല്ലപ്പെടുകയും സാലിക്കിന് കാര്യമായി പരിക്കേൽക്കുതയും ചെയ്തിരുന്നു. ഭാര്യയുടെ മൃതദേഹത്തിനരികെ കിടന്ന ഭർത്താവിനെ 8 മണിക്കൂറുകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കവർച്ചാശ്രമത്തിനിടെയാണ് താഴത്തങ്ങാടി ഷാനി മൻസിലിൽ ഷീബ സാലിയെ പ്രതി മുഹമ്മദ് ബിലാൽ ക്രൂരമായി കൊലപ്പെടുത്തിയത്. ബിലാലിന്റെ ആക്രമണത്തിൽ പരുക്കേറ്റ ഷീബയുടെ ഭർത്താവ് അബ്ദുൽ സാലി ദീർഘകാലം ആശുപത്രിയിൽ ഗുരുതരാവസ്‌ഥയിൽ കഴിഞ്ഞു. വർഷങ്ങളായി അബ്‌ദുൾ സാലിയെയും കുടുംബത്തെയും അടുത്തറിയുന്നയാളായിരുന്നു അയൽവാസി കൂടിയായ പ്രതി മുഹമ്മദ് ബിലാൽ. വീടുവിട്ടിറങ്ങിയ ബിലാൽ നാട് വിടാൻ തീരുമാനിച്ചു ഇതിനായി പണംകണ്ടെത്തുകയായിരുന്നു ലക്ഷ്യം. മേശയുടെ ഫ്രെയിം ഉപയോഗിച്ച് അബ്ദുൽ സാലിയെയാണ് ബിലാൽ ആദ്യം ആക്രമിച്ചത്. പിന്നീട് ഷീബയെ.. രക്തത്തിൽ കുളിച്ചുകടന്ന ഇരുവരും എഴുനേൽക്കാൻ ശ്രമിക്കവെ വീണ്ടും വീണ്ടും അടിച്ചുവീഴ്ത്തി. സ്വർണവും പണവുമായി കടന്നുകളയാനുള്ള വ്യഗ്രതയിൽ തെളിവ് നശിപ്പിക്കാനുള്ള പ്രതിയുടെ നീക്കം പരാജയപ്പെട്ടു.
പതിനേഴ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അന്വേഷണസംഘം ശേഖരിച്ചത് നിർണായക തെളിവുകളായിരുന്നു. മോഷ്‌ടിച്ച സ്വർണവും പണവും കൊച്ചിയിൽ പ്രതി താമസിച്ച വീട്ടിൽ നിന്ന് കണ്ടെത്തി. ഹോട്ടലിൽ ജോലി തേടിയായിരുന്നു പ്രതി കൊച്ചിയിലെത്തിയത്. ബിലാൽ മൂന്നാംക്ലാസ് വരെ പഠിച്ച ആലപ്പുഴ മുഹമ്മദൻസ് സ്കൂളിന് മുൻപിലാണ് മോഷ്‌ടിച്ച കാർ ഉപേക്ഷിച്ചത്. പ്രതിയുടെ രക്തകറയും തിരിച്ചറിയൽ കാർഡും കാറിൽ നിന്ന് ലഭിച്ചിരുന്നു. പിന്നീട് വീട്ടിൽ തെളിവെടുപ്പ് നടത്തി. ദമ്പതികളുടെ മൂന്ന് മൊബൈൽഫോണുകൾ പ്രതി തണ്ണീർമുക്കം ബണ്ടിൽ എറിഞ്ഞുകളഞ്ഞിരുന്നു.
സമാനമായ രീതിയിലുള്ള കൊലപാതകമാണ് ഇപ്പോൾ കോട്ടയത്തും നടന്നിരിക്കുന്നത്. ദമ്പതികളെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആരാണ് പ്രതി എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന്റെ ഉടമയായ വിജയകുമാറും ഭാര്യ മീരയുമാണ് മരണപ്പെട്ടത്.
മൃതദേഹത്തിന്റെ സമീപത്തുനിന്നും ആയുധങ്ങൾ കണ്ടെത്തിയിരുന്നു. വിജയകുമാറിന്റെ മൃതദേഹം ഹാളിലും, ഭാര്യ മീരയുടെ മൃതദേഹം മുറിയിലുമായിരുന്നു കണ്ടെത്തിയിരുന്നത്. വിജയകുമാറിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നു. ഇരുവരുടെയും മൃതദേഹം നഗ്നമായ നിലയിലായിരുന്നു കണ്ടെത്തിയത്.
രാവിലെ 8.45 വീട്ടിലെത്തിയ ജോലിക്കാരി കാണുന്നത് വീടിനു മുൻവശത്തെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. മാസങ്ങൾക്ക് മുൻപ് ഇതര സംസ്ഥാന തൊഴിലാളിയെ സ്വഭാവദൂഷ്യത്തിന്റെ പേരിൽ ഈ വീട്ടിൽ നിന്നും പറഞ്ഞുവിട്ടിരുന്നു. ഫോൺ മോഷ്ടിച്ചതിനാലാണ് ഇയാളെ പറഞ്ഞുവിട്ടതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. ഫോൺ മോഷ്ടിച്ചതിന് അന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അടുത്തകാലത്താണ് ഇയാൾ ജയിൽ മോചിതനായത്. വീടിന് ചുറ്റും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഇവയുടെ ഹാഡ് ഡിസ്‌ക് നഷ്ടമായിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് ഇതൊരു ആസ്രൂത്രിത കൊലപാതകമാണെന്നും കണക്കാക്കാം. കൊലപാതകം നടത്തിയത് വീടിനെക്കുറിച്ച് നന്നായി അറയുന്ന ആളാവാൻ സാധ്യതയെന്ന് എസ്പി കൂട്ടിച്ചേർത്തു.
വീട്ടിൽ മോഷണത്തിനുള്ള ശ്രമങ്ങളൊന്നും നടന്നിട്ടില്ലാത്തതിനാൽ വ്യക്തിവൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്ന് കോട്ടയം എസ്പി ഷാഹുൽ ഹമീദ് വ്യക്തമാക്കി. വിജയകുമാറിന്റെയും മീരയുടെയും മുഖം വികൃതമാക്കിയ നിലയിലായിരുന്നു കാണപ്പെട്ടിരുന്നത്. മുഖത്ത് ആയുധങ്ങൾ ഉപയോഗിച്ചുള്ള മുറിവുകൾ വ്യക്തമാണ്. രക്തം വാർന്ന നിലയിലാണ് മൃതദേഹങ്ങളെന്ന് പോലീസ് പറയുന്നു. ഇരുവരുടെയും ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ്.
വീടിനുള്ളിൽ നിന്ന് കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയ്ക്ക് അടിയേറ്റിട്ടുണ്ട്. ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിന് പുറമെ മറ്റ് ചില ബിസിനസ് സ്ഥാപനങ്ങളും വിജയകുമാറിന്റെ പേരിലുണ്ട്. വീട്ടിൽ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം.
വിജയകുമാറിന്റെയും മീരയുടെയും മകന്റെ ദുരൂഹമരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചിട്ട് ഒരു മാസം തികയുന്നതെ ഉണ്ടായിരുന്നുള്ളു. മകന്റെ മരണവും ഇരട്ടക്കൊലപാതകവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ദിശയിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Two similar murders in nearby areas in the past five years
Content summary; Kottayam murder; Two similar murders in nearby areas in the past five years
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.