July 02, 2026 |
Share on

കോട്ടയം നഗരത്തിലെ എസ്ബിടി ബാങ്കില്‍ തീപിടുത്തം

അഴിമുഖം പ്രതിനിധി കോട്ടയം നഗരത്തിലെ സിഎംഎസ് ജംഗ്ഷനിലെ എസ്ബിടി ബാങ്കില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തതില്‍ ബാങ്ക് ഭാഗികമായി കത്തി നശിച്ചു. ബാങ്കിലെ കമ്പ്യൂട്ടര്‍, ഫയലുകള്‍, ഓഫീസ് ഉപകരണങ്ങള്‍ എന്നിവയെല്ലാം കത്തി നശിച്ചെങ്കിലും എന്നാല്‍ പണം ഇരിക്കുന്ന സ്‌ട്രോംഗ് റൂമിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. സംഭവത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രഥമിക നിഗമനം. പ്രഭാതസവാരിക്ക് ഇറങ്ങിയവര്‍ ബാങ്കില്‍ നിന്ന് പുക ഉയര്‍ന്ന് വരുന്നതു കണ്ട് അഗ്നിശമന സേനയെയും പോലീസിനെയും അറിയിക്കുകയായിരുന്നു. […]

അഴിമുഖം പ്രതിനിധി

കോട്ടയം നഗരത്തിലെ സിഎംഎസ് ജംഗ്ഷനിലെ എസ്ബിടി ബാങ്കില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തതില്‍ ബാങ്ക് ഭാഗികമായി കത്തി നശിച്ചു. ബാങ്കിലെ കമ്പ്യൂട്ടര്‍, ഫയലുകള്‍, ഓഫീസ് ഉപകരണങ്ങള്‍ എന്നിവയെല്ലാം കത്തി നശിച്ചെങ്കിലും എന്നാല്‍ പണം ഇരിക്കുന്ന സ്‌ട്രോംഗ് റൂമിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

സംഭവത്തില്‍ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രഥമിക നിഗമനം. പ്രഭാതസവാരിക്ക് ഇറങ്ങിയവര്‍ ബാങ്കില്‍ നിന്ന് പുക ഉയര്‍ന്ന് വരുന്നതു കണ്ട് അഗ്നിശമന സേനയെയും പോലീസിനെയും അറിയിക്കുകയായിരുന്നു. രണ്ടു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ബാങ്കില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാ അലാറാം പ്രവര്‍ത്തനരഹിതമായതാണ് അപകടമറിയാന്‍ വൈകിയത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×