July 09, 2026 |
Share on

ഐഒസി ഇന്ധന പ്ലാന്റിലെ ടാങ്കര്‍ ലോറി സമരം തുടരും

അഴിമുഖം പ്രതിനിധി ഗതാഗത മന്ത്രിയുടെ എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടത്തിനെ തുടര്‍ന്ന് ഇരുമ്പനത്തെയും ഫറോക്കിലേയും ഐഒസി ഇന്ധന പ്ലാന്റിലെ ടാങ്കര്‍ ലോറി സമരം തുടരും. ടെണ്ടര്‍ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഐഒസി അധികൃതര്‍ തള്ളിയതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. ഇതോടെ സംസ്ഥാനത്ത് ഇന്ധനക്ഷാമത്തിനുള്ള സാധ്യതയേറി ലോറികളുടെ എണ്ണം കുറയ്ക്കുകയും വാഹനത്തിന് ആനുപാതികമായി വാടകയില്‍ മാറ്റം വരുത്തിയതും, കൂടുതല്‍ ലോറി ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയതുമടക്കമുള്ള തീരുമാനമാണ് ലോറി ഉടമകളുടെയും തൊഴിലാളികളുടെയും സമരത്തിന് കാരണമായത്. തുടര്‍ന്ന് […]

അഴിമുഖം പ്രതിനിധി

ഗതാഗത മന്ത്രിയുടെ എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടത്തിനെ തുടര്‍ന്ന് ഇരുമ്പനത്തെയും ഫറോക്കിലേയും ഐഒസി ഇന്ധന പ്ലാന്റിലെ ടാങ്കര്‍ ലോറി സമരം തുടരും. ടെണ്ടര്‍ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഐഒസി അധികൃതര്‍ തള്ളിയതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. ഇതോടെ സംസ്ഥാനത്ത് ഇന്ധനക്ഷാമത്തിനുള്ള സാധ്യതയേറി

ലോറികളുടെ എണ്ണം കുറയ്ക്കുകയും വാഹനത്തിന് ആനുപാതികമായി വാടകയില്‍ മാറ്റം വരുത്തിയതും, കൂടുതല്‍ ലോറി ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയതുമടക്കമുള്ള തീരുമാനമാണ് ലോറി ഉടമകളുടെയും തൊഴിലാളികളുടെയും സമരത്തിന് കാരണമായത്.

തുടര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ ലേബര്‍ കമ്മിഷണറും, ട്രേഡ് യൂണിയന്‍ നേതാക്കളും, ഐഒസി മാനേജ്‌മെന്റ് അധികൃതരും പങ്കെടുത്ത ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ടെണ്ടര്‍ വ്യവസ്ഥകള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളുടെയും ആവശ്യം ഐഒസി മാനേജ്‌മെന്റ് അംഗീകരിച്ചില്ല.

സമരം തുടരാന്‍ തീരുമാനിച്ചതിനാല്‍ സംസ്ഥാനത്തെ ഇന്ധന നീക്കം ആകെ തകരാറിലാവും. ഐഒസി പ്ലാന്റില്‍ നിന്ന് ദിവസേന 560 ലോഡ് ഇന്ധനമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത്. അതേസമയം ചര്‍ച്ച പരാജയപ്പെട്ടെങ്കിലും സമവായ ശ്രമം തുടരുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×