July 13, 2025 |

ആ ഒറ്റവെട്ട് ഒരു 19കാരന്റെ തലയോട്ടി മാത്രമല്ല ഓരോലക്കുടിലിലെ സന്തോഷം കൂടിയാണ് തകര്‍ത്തത്‌

മൂര്‍ദ്ധാവിലായി ആഴത്തില്‍ ഏറ്റ വെട്ടാണ് കൃപേഷിന്റെ ജീവന്‍ എടുത്തത്

കാസറഗോഡ് പെരിയ ഇരട്ടക്കൊലപാതകങ്ങളിലെ ഇരകളില്‍ ഒരാളായ കൃപേഷിനെ വധിച്ചത് ശരത് ലാലിന്റെ കൊലപാതകത്തിന്റെ ദൃക്‌സാക്ഷിയായതിനാല്‍ മാത്രം. ക്ഷേത്രോത്സവത്തില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് കൃപേഷ് ശരത്തിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു ഇരുവര്‍ക്കുമെതിരേ ആക്രമണം ഉണ്ടായത്. അക്രമികള്‍ എത്തിയത് ശരത്തിനെ വധിക്കാനായിരുന്നുവെന്നും എന്നാല്‍ ശരത്തിനൊപ്പം കൃപേഷും ഉണ്ടായിരുന്നതിനാല്‍ കൊലയാളികളെ തിരിച്ചറിയുമെന്ന ഭയത്താലാണ് കൃപേഷിനെയും കൊത്തിനുറുക്കിയത്.kripesh victims of murder politics 

കിടപ്പുമുറിയും അടുക്കളയുമെല്ലാം ഒന്നിച്ചുള്ള ഒരു ഓലക്കുടിലായിരുന്നു കൃപേഷിന്റെ വീട്. വെയിലിനും മഴയ്ക്കും യാതൊരു തടസ്സവും കൂടാതെ കടന്നു കയറാവുന്ന തരത്തില്‍ തീര്‍ത്തും ദുര്‍ബലമായ ആ കൂരയ്ക്കുള്ളിലായിരുന്നു കൃപേഷും അച്ഛനും അമ്മയും രണ്ടു സഹോദരിമാരും ജീവിച്ചിരുന്നത്. പെയിന്റ് തൊഴിലാളിയായ കൃഷ്ണനാണ് കൃപേഷിന്റെ അച്ഛന്‍. അമ്മ ബാലാമണി.

നെറ്റിയുടെ തൊട്ടുമുകളില്‍ മൂര്‍ദ്ധാവിലായി ആഴത്തില്‍ ഏറ്റ വെട്ടാണ് കൃപേഷിന്റെ ജീവന്‍ എടുത്തത്. കൊടുവാളുകൊണ്ടുള്ള ഈ വെട്ടിന് 11 സെന്റീമീറ്റര്‍ നീളവും രണ്ടു സെന്റീമീറ്റര്‍ ആഴവും ഉണ്ടായിരുന്നുവെന്നാണ് ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആ വെട്ടില്‍ ആ 19 കാരന്റെ തലയോട് തകര്‍ന്നിരുന്നു. ഒരു മരുന്നിനും ചികിത്സയ്ക്കും രക്ഷപ്പെടുത്താനാവാത്ത വിധം മരണം ഉറപ്പിച്ച് കൊലയാളികള്‍ ചെയ്ത ക്രൂരത. ശരത്തും കൃപേഷും സഞ്ചരിച്ചിരുന്ന ബൈക്ക് പിറകില്‍ നിന്നും ഇടിച്ചു വീഴ്ത്തിയശേഷം രണ്ടുപേരെയും സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയ ശേഷമായിരുന്നു വെട്ടികൊലപ്പെടുത്തിയത്.

സിപിഎം നേതാക്കളെ ആക്രമിച്ചെന്ന ആരോപണമായിരുന്നു ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്താനുണ്ടായ കാരണം. ശരത്തും കൃപേഷും ഉറ്റസുഹൃത്തുക്കളായിരുന്നു. എങ്കിലും സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എച്ചിലടുക്കത്തെ എം പിതാംബരന്‍, കേരള പ്രവാസി സംഘം വില്ലേജ് സെട്രകട്ടറി കല്യോട്ട് സുരേന്ദ്രന്‍ എന്നിവരെ കല്യോട്ട് ബസ് സ്റ്റാന്‍ഡിനു സമീപത്ത് വച്ച് ഒരു സംഘം മാരകമായി ആക്രമിച്ച സംഭവത്തില്‍ കൃപേഷ് പങ്കാളായായിരുന്നില്ല. എന്നാല്‍ കേസ് വന്നപ്പോള്‍ കൃപേഷിനെയും പ്രതി ചേര്‍ത്തു. കേസില്‍ ഒന്നാം പ്രതിയായിരുന്നു ശരത്.

ശരത്തിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്ന ആള്‍ ആയതുകൊണ്ട് കൃപേഷിന്റെ പേരും പാര്‍ട്ടിക്കാര്‍ പൊലീസിന് നല്‍കുകയായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍, അക്രമം നടക്കുന്ന സ്ഥലത്ത് കൃപേഷ് ഉണ്ടായിരുന്നില്ല. ഈ വിവരം അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് പ്രതിപ്പട്ടികയില്‍ നിന്നും പൊലീസ് കൃപേഷിനെ ഒഴിവാക്കിയതും.

കേസില്‍ നിന്നും ഒഴിവാക്കിയെങ്കിലും സിപിഎമ്മിന്റെ ഭാഗത്തു നിന്നും ശരത്തിനൊപ്പം തന്നെ കൃപേഷിനെതിരേയും ഭീഷണി ഉണ്ടായിരുന്നതായി കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചിരുന്നു. മാധ്യമങ്ങളോട് ഇക്കാര്യം കൃഷ്ണന്‍ പറഞ്ഞിട്ടുമുണ്ട്; സിപിഎം നേതാവ് പീതാംബരനെ ആക്രമിച്ച കേസില്‍ പാര്‍ട്ടിക്കാര്‍ നല്‍കിയ പരാതിയില്‍ കൃപേഷിന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍ സംഭവസമയം അവന്‍ സ്ഥലത്തില്ലാത്തതിനാല്‍ കേസില്‍ നിന്നും പൊലീസ് ഒഴിവാക്കുകയായിരുന്നു. പക്ഷേ, അവരുടെ പട്ടികയില്‍ അവനുണ്ടായിരുന്നു. അതുകൊണ്ടാണ് കൃപേഷിനെയും കൊന്നതെന്നാണ് കൃഷ്ണന്‍ പറഞ്ഞത്.

എന്തിനാണ് തന്റെ മകനെ കൊന്ന് കളഞ്ഞതെന്ന് കഴിഞ്ഞ അഞ്ചുവര്‍ഷമായി ചോദിച്ചുകൊണ്ടിരിക്കുന്ന ബാലാമണിയുടെയും കൃഷ്ണന്റെയും തേങ്ങല്‍ ഇനിയെങ്കിലും കൊലയാളി രാഷ്ട്രീയക്കാര്‍ കേള്‍ക്കേണ്ടതാണ്. വെട്ടിക്കീറപ്പെട്ട മക്കളുടെ ശരീരം കാണേണ്ടി വരുന്ന അച്ഛനമ്മാരുടെ ദൈന്യതതയുടെ മുഖം ദേശദൂര വ്യത്യാസമില്ലാതെ തുടര്‍ക്കഥയായി മാറുന്നു.kripesh victims of murder politics 

Content Summary: kripesh victims of murder politics

latest news kerala news political murder kripesh murder periya murder 

Leave a Reply

Your email address will not be published. Required fields are marked *

×