മഹാഭാരതം സിനിമയാക്കുമ്പോള്‍ കഥാപാത്രങ്ങള്‍ ആരൊക്കെയാകണം എന്ന ലിസ്റ്റുമായി കെഅര്‍കെ. മോഹന്‍ലാല്‍ ഭീമനാകാന്‍ പറ്റിയതല്ലെന്നും ചോട്ടാഭീം അണെന്നും പറഞ്ഞതിനു മലയാളികളുടെ പൊങ്കാല കിട്ടിക്കൊണ്ടിരിക്കുന്നതിനിടയിലാണു ഈ വിഷയത്തില്‍ താന്‍ ഒരടി പിന്നോട്ടില്ലെന്നു വ്യക്തമാക്കി കൊണ്ട് തന്റെ അഭിപ്രായങ്ങള്‍ കമാല്‍ ആര്‍ ഖാന്‍ എന്ന കെഅര്‍കെ ഒന്നൊന്നായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്.
മോഹന്‍ലാലിനെ ഒഴിവാക്കി കൊണ്ടുള്ള കാര്യക്ടര്‍ ലിസ്റ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഭീമനായി പ്രഭാസിനെയാണു കെഅര്‍കെ നിര്‍ദേശിക്കുന്നത്. ഷാരുഖിനെ കര്‍ണനാക്കുമ്പോള്‍ ഏകല്യവനായി വരുന്നത് സല്‍മാന്‍ ഖാന്‍ ആണ്. അര്‍ജുനനാകുന്നത് ആമിര്‍ഖാനും. കര്‍ണന്‍ ഷാരുഖാനും അഭിമന്യു റണ്‍ബീര്‍ കപൂറും. റാണദഗ്ഗുബാട്ടിയെ ആണു ദുര്യോദനനായി കെഅര്‍കെ കണ്ടെത്തിയിരിക്കുന്നത്. ദീപിക പദുകോണിനു ദ്രൗപതിയുടെ വേഷം കൊടുക്കാനും നിര്‍ദേശം.
മഹാഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു വേഷം താന്‍ തന്നെ ചെയ്യാമെന്നും കെഅര്‍കെ പറയുന്നു. സാക്ഷാല്‍ കൃഷ്ണന്റെ വേഷം! അതിനു കാരണവും ഉണ്ട്. താന്‍ ഉത്തര്‍പ്രദേശുകാരന്‍ ആണ്, കൃഷ്ണനും യു പിയിലെ മഥുരയില്‍ നിന്നാണ്. അതുകൊണ്ട് കൃഷ്ണന്റെ വേഷം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണു കെഅര്‍കെയുടെ വെളിപ്പെടുത്തല്‍. പുതിയ ട്വീറ്റുകള്‍ കെഅര്‍കെയില്‍ വന്നതോടെ മലയാളികളുടെ പൊങ്കാലയും ആരംഭിച്ചിട്ടുണ്ട്…
This post was last modified on April 20, 2017 10:51 am
Leave a Comment