July 19, 2025 |
Share on

കുഞ്ഞിപ്പ ആകാശവാണിക്ക് അയച്ചത് ഒന്നര ലക്ഷം കത്തുകള്‍

1980 മുതല്‍ തുടങ്ങിയതാണ് കുഞ്ഞിപ്പ കത്തുകളയക്കാന്‍.

കേരളത്തിലെ ആകാശവാണി പ്രക്ഷേപണ നിലയങ്ങളിലേക്ക് കത്തുകളയച്ച് പ്രശസ്തനായ ശ്രോതാവാണ് കുഞ്ഞിപ്പ പന്താവൂര്‍. പരിപാടികള്‍ കണ്ട ശേഷം കുഞ്ഞിപ്പ തന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമെല്ലാം കാര്‍ഡുകളാക്കി അയക്കുമായിരുന്നു. അന്നത്തെ കാലത്ത് റേഡിയോ കേള്‍ക്കുന്ന ഏതൊരാള്‍ക്കും അവതാരകനെ എന്ന പോലെ കുഞ്ഞിപ്പയെയും പരിചയമുണ്ടായിരുന്നു. കുഞ്ഞപ്പ എല്ലാ പരിപാടികള്‍ക്കുമുള്ള അഭിപ്രായങ്ങളും കുഞ്ഞിപ്പ കൃത്യമായി അറിയിക്കും, റേഡിയോയിലൂടെ തന്റെ കത്ത് വായിക്കുന്നത് കേള്‍ക്കുമ്പോള്‍ കുഞ്ഞിപ്പക്ക് സന്തോഷമാകും. ഒന്നരലക്ഷത്തില്‍ അധികം കത്തുകളാണ് ഇന്നുവരെ കുഞ്ഞിപ്പ ആകാശവാണിക്ക് അയച്ചിട്ടുള്ളത്. kunjippa sended 1.5 lakh letters to akshavani.

1980 മുതല്‍ തുടങ്ങിയതാണ് കുഞ്ഞിപ്പ കത്തുകളയക്കാന്‍. സ്‌കൂളില്‍ പോയി വരുമ്പോഴും മറ്റും കടകളില്‍ നിന്നെല്ലാം റേഡിയോ കേള്‍ക്കുമായിരുന്നു. റേഡിയോ കേള്‍ക്കുക എന്നത് അന്നത്തെ കാലത്തെ ഏറ്റവും വലിയ സന്തോഷമായിരുന്നു. അപ്പോഴാണ് പരിപാടി കഴിഞ്ഞ് ആളുകളുടെ കത്തുകള്‍ വായിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്, അപ്പോള്‍ എനിക്കും ഒരു ആഗ്രഹം കത്തയച്ചാലോ എന്ന്. അങ്ങനെ ഞാന്‍ അയച്ച ആദ്യത്തെ കത്ത് തന്നെ വായിച്ചു അതെനിക്ക് വളരെ സന്തോഷം തോന്നി. പിന്നീട് നിരന്തരം കത്തുകള്‍ അയക്കാന്‍ തുടങ്ങി. ഏതെങ്കിലും സാഹചര്യത്തില്‍ പരിപാടി കാണാന്‍ കഴിയാതെ വന്നാല്‍ ഭാര്യ അത് ടേപ്പ് റിക്കോര്‍ഡറില്‍ റെക്കോര്‍ഡ് ചെയ്യുകയും പിന്നീട് കേട്ട് മനസിലാക്കി അഭിപ്രായം എഴുതി അറിയിക്കും. കുഞ്ഞിപ്പ ആ കാലം ഓര്‍ത്തെടുക്കുകയാണ്. kunjippa sended 1.5 lakh letters to akshavani.

അന്നൊക്കെ ആകാശവാണിയുടെ അഡ്രസ്സ് കണ്ടുപിടിക്കുക ശ്രമകരമായ ജോലിയായിരുന്നു. ഒരുപാട് പേരോട് ചോദിച്ചെങ്കിലും ആരുടെ കയ്യിലും ഉണ്ടായിരുന്നില്ല. പിന്നെ പരിപാടിയുടെ അവസാനം പറയുന്ന അഡ്രസ് എഴുതിയെടുത്താണ് കത്തുകള്‍ അയക്കാന്‍ തുടങ്ങിയത്. ആദ്യത്തെ കത്ത് വായിച്ചപ്പോള്‍ ഒരു ഹരം ഒക്കെ തോന്നി അങ്ങനെയാണ് പിന്നീട് കത്തുകള്‍ അയക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, മഞ്ചേരി, പാലക്കാട് എന്നിവിടങ്ങളിലേക്ക് സ്ഥിരമായി കത്തുകള്‍ അയക്കാറുണ്ട്. ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ വന്നതോടെ എല്ലാം എളുപ്പമായി. വീട്ടില്‍ റേഡിയോ ഉണ്ട് എങ്കിലും പുറത്ത് പോകുമ്പോള്‍ കേള്‍ക്കാനായി മൊബൈല്‍ ഉപയോഗിക്കും. കുഞ്ഞിപ്പ കൂട്ടിച്ചേര്‍ത്തു.

ഇല്ലന്റുകളും, കവറുകളും ഒരിക്കലും ഉപയോഗിക്കാറില്ല എപ്പോഴും കാര്‍ഡാണ് ഉപയോഗിക്കുക. സുഹൃത്തുക്കള്‍ക്ക് കത്തയക്കുന്നതും കാര്‍ഡുകള്‍ വഴി തന്നെ. കാര്‍ഡുകള്‍ ഇപ്പോള്‍ ആളുകള്‍ അധികം ഉപയോഗിക്കാത്തതിനാല്‍ കിട്ടാന്‍ അല്‍പം പ്രയാസമാണ്. കുഞ്ഞിപ്പ പറയുന്നു.

കുഞ്ഞിപ്പ തന്റെ 12ാം വയസു മുതല്‍ ആകാശവാണി കേള്‍ക്കാന്‍ തുടങ്ങിയതാണ്. അന്നു മുതല്‍ ഇന്നു വരെ എല്ലാ ദിവസവും കേള്‍ക്കും. അദ്ധേഹം വാര്‍ത്തകളും വിവരങ്ങളും എല്ലാം അറിയുന്നത് ആകാശവാണി വഴിയാണ്. ഇപ്പോഴും റേഡിയോ വഴി കാര്യങ്ങള്‍ അറിയുന്ന ആള്‍, ആകാശവാണിയിലേക്ക് നിരന്തരം കത്തുകള്‍ അയക്കുന്ന ആള്‍ കുഞ്ഞിപ്പ ഒരു വെറൈറ്റി മനുഷ്യനാണ്.

 

content summary; kunjippa sended 1.5 lakh letters to akshavani.

അതുല്യ മുരളി

അതുല്യ മുരളി

സബ് എഡിറ്റർ

More Posts

Leave a Reply

Your email address will not be published. Required fields are marked *

×