UPDATES

കല

12th ഫെയിൽ വിജയിച്ചു ; ലാപതാ ലേഡീസ് തീയെറ്ററിൽ വീണതെങ്ങനെ ?

ഒടിടിയിൽ കുതിച്ചു തിയറ്ററിൽ കിതച്ചു

                       

മികച്ച നിരൂപണം നേടി സാമൂഹ്യമാദ്യമങ്ങളിടക്കം ശ്രദ്ധ നേടിയ ചിത്രമാണ് ലാപത ലേഡീസ്. ബിപ്ലബ് ഗോസ്വാമിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി കിരൺ റാവുവാണ് ചിത്രം ഒരുക്കിയത്. തീയെറ്ററിൽ വലിയ ആളനക്കമില്ലതെ കടന്നു പോയെങ്കിലും കിരൺ വടക്കേ ഇന്ത്യയിലെ സങ്കൽപിക ഗ്രാമത്തിലേക്ക് തിരിച്ച ക്യാമറ ഒടിടിയിലെത്തിയപ്പോൾ ഇന്ത്യയാകെ വലിയ ചർച്ചകളും കയ്യടികളും നേടി ശബ്ദമുഖരിതമായി.

തീയെറ്ററിൽ  റിലീസ് ചെയ്ത് ഏകദേശം 8 ആഴ്ചകൾക്ക് ശേഷമാണ് ചിത്രം ഒടിടിയിൽ പ്രദർശിപ്പിച്ചത്. ഇപ്പോഴിതാ ചിത്രം നിർമ്മിച്ച ആമിർ ഖാൻ്റെ നിർമ്മാണ കമ്പനിയുടെ മോശം മാർക്കറ്റിംഗ് ആണ് ബോക്സോഫീസിലെ തളർച്ചയ്ക്ക് പിന്നിലെന്ന് പിവിആർ, ഐഎൻഒഎക്സ് സിനിമാസിൻ്റെ മാനേജിംഗ് ഡയറക്ടറായ അജയ് ബിജിലി അഭിപ്രായപ്പെട്ടു. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ ഡൽഹിയിൽ വെച്ച് ആമിർ ഖാനുമായി സംസാരിച്ച കാര്യം പിവിആർ, ഐഎൻഒഎക്സ് സിനിമാസിൻ്റെ മാനേജിംഗ് ഡയറക്ടർ അജയ് ബിജിലി പങ്കുവെച്ചു. ”ലാപത ലേഡീസ്” തീയെറ്ററുകളിൽ ഇതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമായിരുന്നുവെന്ന് ആമിർ ഖാൻ പറഞ്ഞു. പക്ഷെ വളരെ നേരത്തെ സ്ട്രീമിങ്ങ് പ്ലാറ്റഫോമിൽ വരുമെന്നാണ് ആളുകൾ കരുതിയത്. എന്നാൽ 8 ആഴ്‌ചയ്‌ക്ക് ശേഷമാണ് വന്നത്.” അജയ് പറഞ്ഞു.

“ഇത് ഒരു കേസ് സ്റ്റഡിയാണ്. അതെ സമയം 12-ത്ത് ഫെയിൽ പോലുള്ള ചിത്രങ്ങൾക്ക് വിപരീതമാണ് നടന്നത്. യഥാർത്ഥത്തിൽ, ആമിർ ഒരു പ്രിയ സുഹൃത്താണ്, അതിനാൽ എന്തെങ്കിലും മാർക്കറ്റിംഗ് പ്രശ്‌നമുണ്ടായിരിക്കാമെന്ന് എനിക്ക് പറയാം. ഈ ചിത്രങ്ങൾ എല്ലാം ഒരേ പോലെയാണ് റിലീസ് ചെയ്തത്. ഈ വിജയചിത്രങ്ങൾ പോലെ സമാനമായ റിലീസ് തന്ത്രങ്ങൾ പിന്തുടർന്നെങ്കിലും, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ സിനിമയുടെ ലഭ്യതയെക്കുറിച്ചുള്ള സമയവും ആശയവിനിമയവും ആശയക്കുഴപ്പം സൃഷ്ടിച്ചു. തിയേറ്ററിൽ റിലീസ് ചെയ്തതിന് ശേഷം ഉടൻ തന്നെ ഇത് സ്ട്രീമിംഗിന് ലഭ്യമാകുമെന്ന് പലരും അനുമാനിച്ചു, അതിനാൽ ഇത് പിന്നീട് കാണാൻ കാത്തിരിക്കാൻ അവർ തീരുമാനിച്ചു, ഇത് അതിൻ്റെ ബോക്സ് ഓഫീസ് നമ്പറുകളെ പ്രതികൂലമായി ബാധിച്ചു.” അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം, വിധു വിനോദ് ചോപ്ര തൻ്റെ സംവിധാനത്തിൽ വിക്രാന്ത് മാസിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് 12-ത്ത് ഫെയിൽ. നേരിട്ട് സ്ട്രീമിംഗിൽ റിലീസ് ചെയ്യണമെന്ന് ആദ്യം എല്ലാവരും നിർദ്ദേശിച്ചെങ്കിലും, ചിത്രം തിയ്യറ്ററിൽ വലിയ വിജയമായിരുന്നു. ബോക്‌സ് ഓഫീസിൽ 75 കോടിയിലധികം നേടിയാണ് ഡിസ്‌നി ഹോട്ടസ്റ്റാറിൽ സ്ട്രീമിങ് ചെയ്തത്. മറുവശത്ത്, മൂന്ന് പുതുമുഖങ്ങളും രവി കിഷനും അഭിനയിച്ച ലാപറ്റ ലേഡീസിന് ബോക്‌സ് ഓഫീസിൽ ഈ ചിത്രത്തിന്റെ പകുതി പോലും നേടാനായില്ല. എന്നിരുന്നാലും, 2 ആഴ്‌ചയ്‌ക്ക് ശേഷം നെറ്റ്ഫ്ലിക്‌സ് റിലീസ് ചെയ്‌തപ്പോൾ വലിയ വിജയം നേടി.

 

content summary ; Laapataa Ladies didn’t work because of a marketing issue says PVR head

Share on

മറ്റുവാര്‍ത്തകള്‍