June 14, 2026 |
Share on

മാണിക്കെതിരായ സമരം; എല്‍ഡിഎഫില്‍ തീരുമാനമായില്ല

അഴിമുഖം പ്രതിനിധി ബാര്‍കോഴപ്രശ്‌നത്തില്‍ ധനമന്ത്രി കെഎം മാണിക്കെതിരെയുള്ള തുടര്‍സമരകാര്യത്തില്‍ ഇന്നത്തെ എല്‍ഡിഎഫില്‍ തീരുമാനമായില്ല. സമരകാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്തമാസം ആറിന് യോഗം ചേരാനും ഇടതുമുന്നണി തീരുമാനിച്ചു.  മാണി ബജറ്റവതരിപ്പിക്കാന്‍ പാടില്ലെന്ന പൊതുവികാരം യോഗത്തില്‍ ഉയര്‍ന്നെങ്കിലും സമരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനായില്ല. നിയമസഭ വളയുന്നതടക്കമുള്ള സമരമാര്‍ഗ്ഗങ്ങള്‍ ആലോചനയില്‍ വന്നെങ്കിലും നേരത്തെ സെക്രട്ടറിയേറ്റ് വളഞ്ഞപ്പോഴുണ്ടായ തിരിച്ചടി ഇനിയും ആവര്‍ത്തിക്കാതിരിക്കുന്നതിന് പുതിയൊരു മാര്‍ഗ്ഗം കണ്ടെത്താന്‍ മുന്നണിക്കായില്ല. അതിനാല്‍ പുതിയൊരു രീതി അവലംബിക്കുന്നതിനായാണ് അടുത്തമാസം ആറിന് വീണ്ടും ചേരാന്‍ ഇന്നത്തെ യോഗം തീരുമാനിച്ചത്. അഴിമുഖം […]

അഴിമുഖം പ്രതിനിധി

ബാര്‍കോഴപ്രശ്‌നത്തില്‍ ധനമന്ത്രി കെഎം മാണിക്കെതിരെയുള്ള തുടര്‍സമരകാര്യത്തില്‍ ഇന്നത്തെ എല്‍ഡിഎഫില്‍ തീരുമാനമായില്ല. സമരകാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്തമാസം ആറിന് യോഗം ചേരാനും ഇടതുമുന്നണി തീരുമാനിച്ചു. 

മാണി ബജറ്റവതരിപ്പിക്കാന്‍ പാടില്ലെന്ന പൊതുവികാരം യോഗത്തില്‍ ഉയര്‍ന്നെങ്കിലും സമരത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനായില്ല. നിയമസഭ വളയുന്നതടക്കമുള്ള സമരമാര്‍ഗ്ഗങ്ങള്‍ ആലോചനയില്‍ വന്നെങ്കിലും നേരത്തെ സെക്രട്ടറിയേറ്റ് വളഞ്ഞപ്പോഴുണ്ടായ തിരിച്ചടി ഇനിയും ആവര്‍ത്തിക്കാതിരിക്കുന്നതിന് പുതിയൊരു മാര്‍ഗ്ഗം കണ്ടെത്താന്‍ മുന്നണിക്കായില്ല. അതിനാല്‍ പുതിയൊരു രീതി അവലംബിക്കുന്നതിനായാണ് അടുത്തമാസം ആറിന് വീണ്ടും ചേരാന്‍ ഇന്നത്തെ യോഗം തീരുമാനിച്ചത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×