‘ഗര്‍ഭച്ഛിദ്രം ചെയ്തില്ലെങ്കിൽ എന്റെ ജീവിതം തകരും’ യുവതിയെ ഭീഷണിപ്പെടുത്തിയും അപേക്ഷിച്ചും രാഹുൽ

യുവതിയെ രാഹുൽ അസഭ്യം പറഞ്ഞ് രാഹുൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പീഡനത്തിനിരയായ പെൺകുട്ടിയെ ​ഗര്‍ഭച്ഛിദ്രം ചെയ്യാൻ രാഹുൽ ഭീഷണിപ്പടുത്തുന്ന ഫോൺ സംഭാഷണത്തിലെ കൂടുതൽ ഭാഗങ്ങളാണ് പുറത്തു വന്നത്. ​ഗര്‍ഭച്ഛിദ്രം ചെയ്തില്ലെങ്കിൽ തന്റെ ജീവിതം തകരുമെന്ന് യുവതിയോട് രാഹുൽ അപേക്ഷിക്കുന്നതും കേൾക്കാം.

പീഡനത്തിനെതിരായ യുവതിയെ രാഹുൽ അസഭ്യം പറയുന്നതും കൊല്ലുമെന്ന് ഭീഷണിയുയർത്തുന്നതും സംഭാഷണത്തിൽ വ്യക്തമാണ്. ​ഗര്‍ഭച്ഛിദ്രത്തെ എതിർക്കുന്ന യുവതി കുഞ്ഞിനെ താൻ വളർത്താമെന്ന് പറയുമ്പോൾ രാഹുൽ അതിനെ എതിർക്കുകയാണ്.

നിരവധി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. രാഹുലിനെതിരെ ആരോപണം ഉന്നയിക്കുന്നുവെന്നതല്ലാതെ പാര്‍ട്ടിയിലും പൊലീസിലും ഇതുവരെ പരാതികളൊന്നും വന്നിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ ന്യായീകരണം. ഒമ്പതിലധികം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ രാഹുൽ യൂത്ത് കോൺ​ഗ്രസ് അധ്യ​ക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടിക്ക് ഒരു പരാതിയും വന്നിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ് രാഹുലെന്നും എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞിരുന്നു.

content summary: leaked audio clip of Rahul Mankootathil threatening woman to get an abortion

This post was last modified on August 23, 2025 5:43 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment