ലോക ക്രിക്കറ്റിലെ ഏക്കാലത്തെയും മഹാനായ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ റിച്ചാഡ് ഹാഡ്‌ലി തന്റെ കരിയര്‍ ജീവിതത്തില്‍ സച്ചിനുമായിട്ട് കളിച്ചത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു.’1990-ലായിരുന്നു സച്ചിനുണ്ടായിരുന്ന ഇന്ത്യന്‍ ടീമിനെതിരെ ഞങ്ങളുടെ ടീം കളിച്ചത്. സച്ചിന്‍ അന്ന് തീരെ ചെറിയ പയ്യനായിരുന്നു. അന്ന് 80 റണ്‍സെടുത്ത സച്ചിന്റെ മികച്ച ഒരു ഇന്നിംഗ്‌സ് ഓര്‍മ്മയുണ്ട്. അന്ന് പക്ഷെ ഒരിക്കലും കരുതിയില്ല ഈ പയ്യന്‍ ഒരു ഇതിഹാസതാരമാകുമെന്ന്.’ എന്നായിരുന്നു ഈ മുന്‍കാല ഓള്‍റൗണ്ടര്‍ സച്ചിനെ കുറിച്ച് പറഞ്ഞത്.
കൂടാതെ ഹാഡ്‌ലിയുടെ കാലത്തെ മികച്ച ഓള്‍റൗണ്ടര്‍മാരായിരുന്ന ഇയാം ബോതം, ഇമ്രാന്‍ഖാന്‍ കപില്‍ ദേവ് തുടങ്ങിയവരെ കുറിച്ചും അദ്ദേഹം സംസാരിച്ചു. തങ്ങളുടെ കാലത്തെ മികച്ച ഓള്‍റൗണ്ടര്‍ ഇമ്രാന്‍ഖാനാണെന്നാണ് ഹാഡ്‌ലിയുടെ അഭിപ്രായം. താന്‍ ബൗളിംഗില്‍ മികച്ചതാണെങ്കിലും ബാറ്റിംഗില്‍ അത്ര പോരായിരുന്നുവെന്നാണ് ഹാഡ്‌ലിയുടെ വിലയിരുത്തല്‍.
സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയ്ന്‍ വില്ല്യംസണ്‍, വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്‌സ് തുടങ്ങിയവരെയാണ് ഒരു കാലത്ത് സ്വിംഗ് ബൗളിംഗ് കൊണ്ട് ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്ന ഹാഡ്‌ലി നിലവിലെ മികച്ച ക്രിക്കറ്റ് താരങ്ങളായി കാണുന്നത്