വയനാട്ടില്‍ പുലി ആക്രമണം; യുവാവിന് പരിക്ക്‌

12 മണിയോടെയായിരുന്നു സംഭവം

വയനാട് മുട്ടിൽ മലയിൽ പുലി ആക്രമണത്തിൽ യുവാവിന് പരുക്ക്. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീതിനാണ് പരുക്കേറ്റത്. 12 മണിയോടെയായിരുന്നു സംഭവം. സ്വകാര്യ എസ്സ്റ്റേറ്റിൽ വച്ചാണ് വിനീതിനെ പുലി ആക്രമിച്ചത്. വിനീതിനെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ​ഗുരുതരമല്ല.

റാട്ടക്കൊല്ലി പറ്റാനി എസ്റ്റേറ്റിലെ തൊഴിലാളിയാണ് വിനീത്. പുലി ചാടി വന്ന് ആക്രമിക്കുകയായിരുന്നു. നഖം കൊണ്ടാണ് പരുക്ക് ഉണ്ടായിരിക്കുന്നത്. ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തോട്ടം മേഖലയിലാണ് ആക്രമണം ഉണ്ടായത്. വന്യജീവികളുടെ സാന്നിധ്യമുള്ള മേഖലയാണ് പറ്റാനി എസ്റ്റേറ്റ്. വയനാട് മാനന്തവാടിയിൽ ഭീതി പരത്തിയ നരഭോജി കടുവയ ചത്ത നിലയിൽ കണ്ടെത്തിയ ആശ്വാസത്തിൽ നിൽക്കെയാണ് പുലി ആക്രമണം ഉണ്ടായിരിക്കുന്നത്.

വന്യജീവി ആക്രമണം തുടർക്കഥയായി നീളുകയാണ് വയനാട്ടിൽ. കഴിഞ്ഞ ദിവസം കടുവ ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചിരുന്നു, ഈ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതിന്റെ ആശ്വാസത്തിലായിരുന്നു വയനാട്ടുകാർ. എന്നാൽ പുലി ആക്രമണത്തിന്റെ വാർത്ത വീണ്ടും ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്.

content summary; leopard attacked men in wayanad

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment