എതിർ ടീം പരിശീലകന്റെ കഴുത്തിന് പിടിച്ച് തള്ളിയതിന് ലയൺ മെസിക്ക് പിഴ . മേജർ ലീഗ് സോക്കറിൽ (എംഎൽഎസ്) ന്യൂയോർക്ക് സിറ്റിയ്ക്ക് എതിരെ നടന്ന ആദ്യ മത്സരത്തിൽ ന്യൂയോർക്ക് സിറ്റിയുടെ അസിസ്റ്റന്റ് കോച്ചിന്റെ കഴുത്തിന് പിടിച്ചു തള്ളിയതിനാണ് മെസിക്ക് മേൽ പിഴ ചുമത്തിയത്. അസിസ്റ്റന്റ് കോച്ചായ മെഹ്ദി ബല്ലൂച്ചിയെ മെസി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ലീഗിന്റെ മാനദണ്ഡങ്ങൾ മെസി ലംഘിച്ചതായി ലീഗിന്റെ ഡിസിപ്ലിനറി കമ്മിറ്റി പ്രസ്താവിച്ചു. മത്സരത്തിന് ഫൈനൽ വിസിൽ മുഴക്കിയതിന് പിന്നാലെ മാച്ച് ഒഫീഷ്യലുമായി മെസി തർക്കിക്കുന്നുണ്ട്.
മത്സരത്തിന്റെ തുടക്കത്തിൽ, മിയാമി ഡിഫൻഡർ ടോമസ് അവിലസിനും റെഡ് കാർഡ് ലഭിച്ചിരുന്നു. ഗോൾകീപ്പറായി നിൽക്കുമ്പോൾ ന്യൂയോർക്ക് സിറ്റി ഫുട്ബോൾ ക്ലബിന്റെ ഫോർവേഡർ അലോൺസോ മാർട്ടിനെസിനെ പിന്നിൽ നിന്ന് വലിച്ചിഴച്ച് വീഴ്ത്തുകയായിരുന്നു ടോമസ് അവിലസ്. മത്സരത്തിന്റെ തുടക്കത്തിൽ മെസ്സിയുടെ സഹായത്തോടെ ടോമസ് അവിലസ് ആണ് മിയാമിയുടെ ആദ്യ ഗോൾ നേടിയത്. മെസ്സിയുടെ സഹതാരം ലൂയിസ് സുവാരസിനും മത്സരത്തിനിടയിൽ ന്യൂയോർക്ക് സിറ്റിയുടെ ഡിഫൻഡർ ബിർക്ക് റിസയുടെ കഴുത്തിന് പിന്നിൽ കൈ വെച്ചതിനും സമാനമായ രീതിയിൽ പിഴ ലഭിച്ചിരുന്നു.
ആവേശകരമായ മത്സരത്തിൽ ഇരുടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. അഞ്ചാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ തോമസ് അവിൽസ് മയാമിക്കായി ലക്ഷ്യം കണ്ടെങ്കിലും മിറ്റ ഇലനിക് (26-ാം മിനിറ്റ്), അലോൻസോ മാർട്ടിനസ് (55) എന്നിവരിലൂടെ ന്യൂയോർക്ക് സിറ്റി തിരിച്ചടിച്ചു. ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ നിന്ന് ടെലസ്കോ സെഗോവിയയാണ് (90+10) മയാമിയുടെ സമനില ഗോൾ നേടിയത്. 23-ാം മിനിറ്റിൽ ടോറ്റോ അവൈൽസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ പത്തുപേരുമായാണ് മയാമി കളിച്ചത്.
അലെക്സിസ് ഡാ സിൽവെയുമായി തർക്കിക്കുന്നതിനിടെ ന്യൂയോർക്ക് സിറ്റിയുടെ സഹ പരിശീലകൻ മെഹ്ദി ബല്ലൂച്ചി മെസ്സിയോട് എന്തൊക്കെയോ പറയുന്നുണ്ട്. പിന്നാലെ ബല്ലൂച്ചിയുടെ സമീപത്തേക്കെത്തിയ മെസ്സി അദ്ദേഹത്തിൻ്റെ കഴുത്തിൽ കൈകൊണ്ടു പിടിക്കുകയായിരുന്നു. പിന്നാലെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടാണ് താരം ഗ്രൗണ്ട് വിട്ടത്. താരത്തിന് മഞ്ഞ കാർഡ് ലഭിക്കുകയും ചെയ്തു. ന്യൂയോർക്ക് പ്രതിരോധ താരം ബിർക്ക റിസയോട് മോശമായി പെരുമാറിയതിന് സുവാരസിനും മഞ്ഞ കാർഡ് ലഭിച്ചിരുന്നു.
content summary: Lionel Messi has been fined by Major League Soccer after an incident in which he grabbed an opposing coach by the neck.