June 04, 2026 |
Share on

പുസ്തകരചന നടത്തുന്നവര്‍ക്കായി ബാലസാഹിത്യ ശില്പശാല

പ്രീ പ്രൈമറി, പ്രൈമറി തലത്തിലുള്ള കുട്ടികള്‍ക്കുവേണ്ടി രചന നിര്‍വഹിക്കാന്‍ താത്പര്യവും അഭിരുചിയും ഉള്ളവര്‍ക്ക് അപേക്ഷ അയക്കാം

പ്രീപ്രൈമറി- പ്രൈമറി കുട്ടികള്‍ക്കായുള്ള ബാലസാഹിത്യപുസ്തക രചനയില്‍ അഭിരുചിയുള്ളവര്‍ക്കായി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനതലത്തില്‍ ശില്പശാല സംഘടിപ്പിക്കുന്നു. നവംബര്‍ 10,11,12 തീയതികളില്‍ കോഴിക്കോടാണ് ക്യാമ്പ്.പ്രീ പ്രൈമറി, പ്രൈമറി തലത്തിലുള്ള കുട്ടികള്‍ക്കുവേണ്ടി രചന നിര്‍വഹിക്കാന്‍ താത്പര്യവും അഭിരുചിയും ഉള്ളവര്‍ക്ക് അപേക്ഷ അയക്കാം. മൂന്നുദിവസം പൂര്‍ണ്ണമായും പങ്കെടുക്കാന്‍ തയ്യാറായിരിക്കണം. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിശദമായ ബയോഡാറ്റയും കുട്ടികള്‍ക്കുവേണ്ടി തയ്യാറാക്കിയ ഒരു രചനയും സഹിതം നവംബര്‍-5നു മുമ്പായി അപേക്ഷിക്കണം. വിലാസം- ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, പാളയം, തിരുവനന്തപുരം 34. ഇമെയിലിലും അപേക്ഷ അയയ്ക്കാം. email – [email protected]

Leave a Reply

Your email address will not be published. Required fields are marked *

×