February 19, 2025 |

ലോസ് ആഞ്ചലസിലെ കാട്ടുതീ ; ആഡംബരമാളിക പൂര്‍ണ്ണമായി കത്തിനശിച്ചു

ഒളിമ്പിക് മെഡലുകളും വീടും നഷ്ടമായെന്ന് നീന്തല്‍ താരം

ലോസ് ഏഞ്ചല്‍സില്‍ പടര്‍ന്ന് പിടിച്ച കാട്ടുതീ പലയിടങ്ങളിലും നിയന്ത്രണാതീതമായി തുടരുകയാണെന്ന് റിപ്പോര്‍ട്ട്. കാട്ടുതീ പടര്‍ന്ന് പിടിച്ച പ്രദേശങ്ങള്‍ അന്വേഷണം നടത്തിയ ശേഷം മാത്രമേ നഗരത്തിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി കുറയ്ക്കാന്‍ കഴിയൂ. ഉദ്യോഗസ്ഥരുടെ കണക്ക് പ്രകാരം 10 മരണമാണ് കണക്കാക്കുന്നത്. ഹോളിവുഡ് താരങ്ങളുടെയടക്കം ആയിരക്കണക്കിന് പേരുടെ കെട്ടിടങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. തീപിടിച്ച കെട്ടിടങ്ങളും കത്തിനശിച്ച വാഹനങ്ങളും അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാട്ടുതീയില്‍ ആഡംബരമാളിക പൂര്‍ണ്ണമായും കത്തുന്ന വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ടുകഴിഞ്ഞു.

ഈ ആഡംബര മാളിക 35 മില്യണ്‍ ഡോളറിന് യുഎസ് ആസ്ഥാനമായുള്ള പ്രശസ്തമായ റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമായ സില്ലോയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോസ് ആഞ്ചല്‍സിലെ ഓരോ ചിത്രങ്ങളും നഗരത്തിലെ കാട്ടുതീയുടെ ഭീകരത വ്യക്തമാക്കുന്നതാണ്. തീനാളങ്ങളെ വിഴുങ്ങിയ കെട്ടിടങ്ങളും വാഹനങ്ങളും നഗരത്തെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

പസഫിക് പാലിഡേസില്‍ നിന്ന് ആരംഭിച്ച തീ കോസ്റ്റ് ഹൈവേയില്‍ മാലിബു ഭാഗത്തേക്ക് അതിവേഗം പടരുകയായിരുന്നു. വരണ്ട കാലാവസ്ഥയും മഴയില്ലായ്മയും മണിക്കൂറില്‍ 99 മൈല്‍ വേഗതയില്‍ വീശുന്ന ശക്തമായ കാറ്റുമാണ് കാട്ടുതീ രൂക്ഷമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

ലോസ് ആഞ്ചലസില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീയില്‍ തന്റെ ഒളിമ്പിക് മെഡലുകളും വീടും നഷ്ടമായതായി മുന്‍ എസ് നീന്തല്‍ താരം ഗാരി ഹാള്‍ ജൂനിയര്‍. പതിനായിരക്കണക്കിന് ആളുകളെയാണ് മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്. ‘ തീ പടരുന്നതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മെഡലുകളെ കുറിച്ച് ചിന്തിച്ചിരുന്നു. എന്നാല്‍ അതെടുക്കാനുള്ള സാവകാശം ഉണ്ടായിരുന്നില്ല. എല്ലാം കത്തിനശിച്ചു. എന്നാല്‍ അതില്ലാതെയും എനിക്ക് ജീവിക്കാനാകും. എല്ലാം നേടാനായി കഠിനാധ്വാനം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.’ ഗാരി ഹാള്‍ പറഞ്ഞു.വസതിയും 10 ഒളിമ്പിക് മെഡലുകളും നഷ്ടമായതായി ഓസ്‌ട്രേലിയന്‍ മാധ്യമത്തോട് പറഞ്ഞു.

content summary ; A devastating wildfire swept through Los Angeles, destroying a luxurious palace, Olympic athlete Gari Hall Jr. lost his prized medal and home

×