June 13, 2026 |
Share on

30,000 അതിഥികള്‍, ഡ്രോണ്‍ ക്യാമറകള്‍: ബിജെപി മഹാരാഷ്ട്ര പ്രസിഡന്റിന്റെ മകന്റെ ആഡംബര വിവാഹം

മുഖ്യമന്ത്രിയടക്കം 30,000 അതിഥികള്‍ എത്തിയ വിവാഹച്ചടങ്ങ് പൊലീസ് നിരീക്ഷിച്ചത് നിരവധി ഡ്രോണ്‍ ക്യാമറകള്‍ കൊണ്ടാണ്.

ബിജെപി മഹാരാഷ്ട്ര സംസ്ഥാന അദ്ധ്യക്ഷന്‍ റാവുസാഹിബ് ദാന്‍വെയുടെ മകന്റെ ആഡംബര വിവാഹം വലിയ ചര്‍ച്ചയായിരിക്കുകയാണ്. റാവുസാഹിബിന്റെ മകന്‍ സന്തോഷ്, മറാത്ത്‌വാഡയിലെ ഭോക്കര്‍ദാനില്‍ നിന്നുള്ള എംഎല്‍എയാണ്. കടുത്ത വരള്‍ച്ചാബാധിത പ്രദേശമാണിത്. മുഖ്യമന്ത്രിയടക്കം 30,000 അതിഥികള്‍ എത്തിയ വിവാഹച്ചടങ്ങ് പൊലീസ് നിരീക്ഷിച്ചത് നിരവധി ഡ്രോണ്‍ ക്യാമറകള്‍ കൊണ്ടാണ്.

ഔറംഗബാദിലെ ജബിന്ദ എസ്റ്റേറ്റ് ലോണിലാണ് ആഡംബര വിവാഹം നടന്നത്. മദ്ധ്യകാലഘട്ടത്തിലെ കൊട്ടാരത്തിന്റെ മാതൃകയിലുള്ള പടുകൂറ്റന്‍ സെറ്റാണ് കലാസംവിധായകര്‍ ഒരുക്കിയത്. നഗരത്തിലെ ഒരു പ്രധാന റോഡ് വിവാഹച്ചടങ്ങിനായി അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നിതിന്‍ ഗഡ്കരിയുടെ മകളുടെ വിവാഹത്തിന് നാഗ്പൂരിലേയ്ക്ക്് വിഐപികള്‍ക്കായി 10 ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. കര്‍ണാടകയിലെ മുന്‍ ബിജെപി നേതാവും മന്ത്രിയുമായിരുന്ന ജനാര്‍ദ്ധന്‍ റെഡ്ഡിയുടെ മകളുടെ ആഡംബര വിവാഹവും വിവാദമായിരുന്നു. 500 കോടി രൂപയാണ് ഈ വിവാഹത്തിന് പിടിച്ചത്. രാജ്യത്ത് നോട്ട് പ്രതിസന്ധി അതിരൂക്ഷമായിരിക്കെയാണ് വിവാഹങ്ങള്‍ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×