മലപ്പുറം എടപ്പാളിന് അടുത്ത് മാണൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് ബസുകളിലുമായി 30 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.accident
ഇന്ന് പുലര്‍ച്ചെ 2.50 ന് ആണ് അപകടമുണ്ടായത്. ബസുകളുടെ മുന്‍ഭാഗം തകര്‍ന്നനിലയിലായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.accident
അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റവരില്‍ ഒരാള്‍ കാട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും രണ്ടുപേര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്. തൃശൂര്‍-മലപ്പുറം സംസ്ഥാനപാതയിലാണ് അപകടമുണ്ടായത്. തൃശൂരില്‍ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കാസര്‍കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റവരെ നാട്ടുകാര്‍ എടപ്പാളിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.accident
content summary; Malappuram Bus Accident: Over 30 Injured as KSRTC Bus and Tourist Bus Collide in Edappal