June 14, 2026 |
Share on

മലപ്പുറം കളക്‌ട്രേറ്റ് സ്‌ഫോടനം; മൂന്നുപേര്‍ അറസ്റ്റില്‍

 അഴിമുഖം പ്രതിനിധി  മലപ്പുറം കളക്‌ട്രേറ്റ് വളപ്പില്‍ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട മൂന്നുപേരെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുമായി ബന്ധമമുള്ള കരീം, അബ്ബാസലി, അയൂബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് സ്വദേശികളായ മൂന്നുപേരെയും മധുരയില്‍ നിന്നാണു പിടികൂടിയത്. മധുര പൊലീസിന്റെ സഹായവും എന്‍ഐഎ ക്ക് ഉണ്ടായിരുന്നു. സംഘത്തില്‍ ഉള്‍പ്പെട്ട ദാവൂദ് സുലൈമാന്‍, ഹക്കിം എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പിടിയിലായവര്‍ക്ക് കൊല്ലം കളക്‌ട്രേറ്റില്‍ നടന്ന സ്‌ഫോടനവുമായി ബന്ധമുണ്ടെന്നും പറയുന്നു. നെല്ലൂര്‍, മൈസൂര്‍, ചിറ്റൂര്‍ […]

 അഴിമുഖം പ്രതിനിധി 

മലപ്പുറം കളക്‌ട്രേറ്റ് വളപ്പില്‍ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട മൂന്നുപേരെ എന്‍ ഐ എ അറസ്റ്റ് ചെയ്തു. ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുമായി ബന്ധമമുള്ള കരീം, അബ്ബാസലി, അയൂബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് സ്വദേശികളായ മൂന്നുപേരെയും മധുരയില്‍ നിന്നാണു പിടികൂടിയത്. മധുര പൊലീസിന്റെ സഹായവും എന്‍ഐഎ ക്ക് ഉണ്ടായിരുന്നു. സംഘത്തില്‍ ഉള്‍പ്പെട്ട ദാവൂദ് സുലൈമാന്‍, ഹക്കിം എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

പിടിയിലായവര്‍ക്ക് കൊല്ലം കളക്‌ട്രേറ്റില്‍ നടന്ന സ്‌ഫോടനവുമായി ബന്ധമുണ്ടെന്നും പറയുന്നു. നെല്ലൂര്‍, മൈസൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നു എന്‍ ഐ എ പറയുന്നു.

അറസ്റ്റിലായിരിക്കുന്നവര്‍ക്ക് മലപ്പുറം സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×