മോഹൻലാലും സത്യൻ അന്തിക്കാടും ഒൻപതു വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ് “ഹൃദയപൂർവം”. ചിത്രത്തിനായി താടി വടിച്ചു പഴയ ലുക്കിലേക്ക് മടങ്ങുകയാണ് ലാലേട്ടൻ. “എമ്പുരാൻ” എന്ന സിനിമയ്ക്ക് ശേഷമാണ് മോഹൻലാൽ തന്റെ പുതിയ ചിത്രത്തിനായി താടി വടിക്കുന്നത്. സമീപകാല സിനിമകളിൽ എല്ലാം താടി വളർത്തിയ കഥാപാത്രങ്ങളായിയാണ് മോഹൻലാൽ എത്തിയത്. അതുകൊണ്ടു തന്നെ താടി വടിച്ചു നവതരംഗ ചിത്രങ്ങളിലെ പോലെ ചിരിപ്പിച്ചും, ത്രസിപ്പിച്ചും, ഹൃദ്യതയും നിറഞ്ഞ കഥാപാത്രവുമായി അദ്ദേഹമെത്തുെന്നാണ് പ്രതീക്ഷ. തനിക്ക് പ്രിയപ്പെട്ട സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ താരത്തിന്റെ പഴയ സ്റ്റൈലിലേക്കുള്ള തിരിച്ചുവരവ് ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.Mohanlal and Sathyan Anthikkad Team Up
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ഭാഗങ്ങൾ 15 ദിവസത്തിനുള്ളിൽ പൂർത്തിയാകും. പാലക്കാടാണ് പ്രധാന രംഗങ്ങൾ ചിത്രീകരിക്കുന്നത്. കൊച്ചിയിൽ രണ്ട് ദിവസത്തെ ഷൂട്ട് ഉണ്ടാകുമെന്നാണ് അറിയിപ്പ്. ഇതോടെ എമ്പുരാന്റെ ചിത്രീകരണം പൂർത്തിയാകും.
ഇതിന് പിന്നാലെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി-സ്റ്റാർ ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടി ശ്രീലങ്കയിലേക്ക് പോയിരിക്കുകയാണ് മോഹൻലാൽ. 30 ദിവസത്തെ ഷെഡ്യൂൾ ഈ ചിത്രത്തിനായി അദ്ദേഹം അനുവദിച്ചിട്ടുണ്ട്. ഈ സിനിമയുടെ ചിത്രീകണം പൂർത്തിയായ ശേഷം മോഹൻലാൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്യും.
”എന്നും എപ്പോഴും” എന്ന ഹൃദയസ്പർശിയായ ചിത്രത്തിന് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒത്തുചേരുന്ന ഈ പുതിയ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. സംഗീത, സംഗീത് പ്രതാപ് തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു. സത്യൻ അന്തിക്കാട് രചിച്ച മനോഹരമായ കഥയ്ക്ക് നവാഗതനായ സോനു ടി.പി തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം അനു മുത്തേടത്തും, സംഗീതം ജസ്റ്റിൻ പ്രഭാകരനും കൈകാര്യം ചെയ്യും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. Mohanlal and Sathyan Anthikkad Team Up
content summary; Malayalam Cinema’s Dazzling Partnership Again: Mohanlal and Sathyan Anthikkad Team Up